Jump to content

പ്രിസില സൂസൻ ബറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Priscilla Susan Bury
ജനനം
Priscilla Susan Falkner

(1799-01-12)12 ജനുവരി 1799
Liverpool, England
മരണം8 മാർച്ച് 1872(1872-03-08) (പ്രായം 73)
Croydon, England
ദേശീയതUnited Kingdom
തൊഴിൽBotanist and Illustrator

ഇംഗ്ലീഷുകാരിയായ ഒരു സസ്യശാസ്ത്രജ്ഞയും ചിത്രകാരിയുമായിരുന്നു പ്രിസില സൂസൻ ബറി (Priscilla Susan Bury), ജനനം ഫോക്‌നർ Falkner എന്ന പേരിൽ (12 ജനുവരി 1799 ലിവർപൂൾ – 8 മാർച്ച് 1872 ക്രോയ്‌ഡൺ).

ലിവർപൂളിലെ ധനികനായ ഒരു വ്യാപാരിയുടെ മകളായി ജനിച്ച സൂസൻ 18300മാർച്ച് 4-ന് ഒരു റെയിൽവേ എഞ്ചിനീയറായ എഡ്‌വേഡ് ബറിയെ (1794-1858) വിവാഹം കഴിച്ചു. വാസനകൊണ്ട് സസ്യകാരനായ വില്ല്യം റോസ്കോയുമൊത്ത് (1753-1831), 1831-1834 കാലത്ത് പ്രിസില A Selection of Hexandrian Plants എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ രൂപകൽപ്പന ലണ്ടനിലെ റോബർട്ട് ഹാവെലിനെയാണ് ഏൽപ്പിച്ചിരുന്നത്. ഇദ്ദേഹമായിരുന്നു ജോൺ ജെയിംസ് ഓഡുബോണിന്റെ (1785-1851) രൂപകൽപ്പനയും നടത്തിയിരുന്നത്. അക്വാടിറ്റ്നിൽ പുറാത്തിറക്കിയ പുസ്തകത്തിലെ 350 സസ്യചിത്രങ്ങൾ മിക്കവാറും കൈകൊണ്ടുതന്നെ വരച്ചതായിരുന്നു. ഈ മഹാഗ്രന്ഥം 79 പേർ മാത്രമായിരുന്നു വാങ്ങിയത്. മിക്കവരും ലങ്കാഷെയറിൽ നിന്നുമുള്ളവരും ആയിരുന്നു. അവരിൽ ഒരൾ ഓഡുബോൺ തന്നെയായിരുന്നു.അക്കാലത്തെ ഏറ്റവും മികച്ച കളർ ചിത്രങ്ങൾ ഉൾക്കൊണ്ടതായിരുന്നു ആ പുസ്തകമെന്ന് വിൽഫ്രെഡ് ജാസ്പർ വാൾട്ടർ ബ്ലണ്ട് തന്റെ The Art of Botanical Illustration എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്[1]

The Botanist of Benjamin Maund (1790-1863) എന്ന പുസ്തകത്തിലെ ചിത്രങ്ങൾ വരച്ചതു പ്രിസിലയായിരുന്നു.[2]

ചിത്രശാല

[തിരുത്തുക]

വായനയ്ക്ക്

[തിരുത്തുക]
  • 1859: Recollections of Edward Bury, by his Widow (Privately published, Windermere)
  • 1862: Figures of Remarkable Forms of Polycystins, or allied organisms, in the Barbados Chalk Deposit; drawn by Mrs. Bury. Windermere: John Garnett, [1862]

സ്രോതസ്സുകൾ

[തിരുത്തുക]
  1. Blunt, Wilfrid (1950). The Art of Botanical Illustration. London: Collins. pp. 213.
  2. The LuEsther T. Mertz Library
  3. "Author Query for 'Bury'". International Plant Names Index.

പുസ്തകങ്ങൾ

  • Brent Elliott (2001). Flora. Une histoire illustrée des fleurs de jardin. Delachaux et Niestlé (Lausanne): 335 p.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രിസില_സൂസൻ_ബറി&oldid=3779046" എന്ന താളിൽനിന്ന് ശേഖരിച്ചത്