Jump to content

പ്രോക്സിമെറ്റാകൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രോക്സിമെറ്റാകൈൻ
Clinical data
AHFS/Drugs.comInternational Drug Names
Routes of
administration
Topical (eye drops)
ATC code
Pharmacokinetic data
MetabolismPlasma
Identifiers
  • 2-(diethylamino)ethyl 3-amino-4-propoxybenzoate
CAS Number
PubChem CID
IUPHAR/BPS
DrugBank
ChemSpider
UNII
KEGG
ChEMBL
CompTox Dashboard (EPA)
ECHA InfoCard100.007.169 വിക്കിഡാറ്റയിൽ തിരുത്തുക
Chemical and physical data
FormulaC16H26N2O3
Molar mass294.40 g·mol−1
3D model (JSmol)
  • O=C(OCCN(CC)CC)c1ccc(OCCC)c(c1)N
  • InChI=1S/C16H26N2O3/c1-4-10-20-15-8-7-13(12-14(15)17)16(19)21-11-9-18(5-2)6-3/h7-8,12H,4-6,9-11,17H2,1-3H3 checkY
  • Key:KCLANYCVBBTKTO-UHFFFAOYSA-N checkY
  (verify)

അമിനോഎസ്റ്റർ ഗ്രൂപ്പിലെ ഒരു ടോപ്പിക്കൽ അനസ്തെറ്റിക് മരുന്നാണ് പ്രോക്സിമെറ്റാകൈൻ അല്ലെങ്കിൽ പ്രൊപാരാകൈൻ.

ക്ലിനിക്കൽ ഫാർമക്കോളജി

[തിരുത്തുക]

കണ്ണിലേക്ക് ഒഴിക്കുമ്പോൾ (ടോപ്പികൽ ആപ്ലിക്കേഷൻ) കോർണിയൽ ടിഷ്യുവിലെ സെൻസറി നാഡി അറ്റങ്ങളിലേക്ക് തുളച്ചുകയറുന്ന ഒരു ലോക്കൽ അനസ്തെറ്റിക് ആണ് പ്രോക്സിമെറ്റാകൈൻ.[1]

പ്രവർത്തനം

[തിരുത്തുക]

പ്രോക്സിമെറ്റാകൈൻ, ന്യൂറോണൽ മെംബ്രണുകളുടെ പെർമിയബിലിറ്റിയ ബാധിക്കുന്നതിനായി വോൾട്ടേജ്-ഗേറ്റഡ് സോഡിയം ചാനലുകളിൽ ഒരു ആന്റഗോണിസ്റ്റ് ആയി പ്രവർത്തിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും ഇത് എങ്ങനെയാണ് വേദന സംവേദനങ്ങൾ തടയുന്നത്, പ്രോക്സിമെറ്റാകൈനിന്റെ കൃത്യമായ പ്രവർത്തന രീതി എന്നിവ അജ്ഞാതമാണ്.[2]

ഉപയോഗം

[തിരുത്തുക]

ടോണോമെട്രി, ഗോണിയോസ്കോപ്പി, കണ്ണിൽ തറയ്ക്കുന്ന മണ്ണ്, പൊടി മറ്റ് വിദേശ വസ്തുക്കൾ എന്നിവ നീക്കംചെയ്യൽ, അല്ലെങ്കിൽ കോർണിയയുടെയും കൺജങ്റ്റൈവയുടെയും ടോപ്പിക്കൽ അനസ്തേഷ്യ ആവശ്യമുള്ള മറ്റ് നടപടിക്രമങ്ങൾ എന്നിവക്കായി പ്രോക്സിമെറ്റാകൈൻ ഹൈഡ്രോക്ലോറൈഡ് ഒഫ്താൽമിക് സൊലൂഷൻ (കണ്ണ് തുള്ളിമരുന്ന്) ആയി ഉപയോഗിക്കുന്നു.[3]

മുന്നറിയിപ്പുകൾ

[തിരുത്തുക]

പ്രോക്സിമെറ്റാകൈൻ പുറമേയുള്ള (ടോപ്പിക്കൽ) നേത്ര ഉപയോഗത്തിന് മാത്രമുള്ളതാണ്, ഇത് കുത്തിവയ്പ്പിന് ഉദ്ദേശിച്ചുള്ളതല്ല. ഈ മറുന്ന് അല്ലെങ്കിൽ മറ്റേതെങ്കിലും ടോപ്പികൽ ഒക്കുലർ അനസ്തെറ്റിക് ദീർഘനാൾ ഉപയോഗിക്കുന്നത് സ്ഥിരമായ കോർണിയൽ അതാര്യതയ്ക്കും അന്ധതക്കും കാരണമാകുന്നു.

വിതരണം

[തിരുത്തുക]

പ്രോക്സിമെറ്റാകൈൻ അതിന്റെ ഹൈഡ്രോക്ലോറൈഡ് സാൾട്ട് ആയി 0.5% സാന്ദ്രതയിൽ തുള്ളിമരുന്നുകളായി ലഭ്യമാണ്. ഇപ്പോൾ പേറ്റന്റിൽ ഇല്ലെങ്കിലും, അൽകെയ്ൻ, അക്-ടെയിൻ, പാരാകൈൻ തുടങ്ങിയ വ്യാപാരനാമങ്ങളിൽ ഇത് ഇപ്പോഴും വിപണനം ചെയ്യപ്പെടുന്നു. പ്രൊപാരകെയ്ൻ 0.5% പോയൻ‌കൈന എന്ന വ്യാപാരനാമത്തിൽ പോയൻ‌ ലബോറട്ടറീസ് വിപണനം ചെയ്യുന്നു.[4]

അവലംബം

[തിരുത്തുക]
  1. "Efficacy of topical anaesthetics". Ophthalmic Research. 16 (3): 135–8. 1984. doi:10.1159/000265308. PMID 6472792.
  2. Gilman, Alfred Goodman; Goodman, Louis Sanford; Gilman, Alfred (1980). The Pharmacological Basis of Therapeutics (6th ed.). New York: MacMillan Pub. ISBN 978-0023447204.
  3. "Prolonged corneal anaesthesia by proxymetacaine hydrochloride detected by a thermal cooling stimulus". Contact Lens & Anterior Eye. 32 (2): 84–7, quiz 99–100. April 2009. doi:10.1016/j.clae.2008.12.006. PMID 19181566.
  4. "Poen-Caina generic. Price of poen-caina. Uses, Indications and Description". ndrugs. Retrieved 15 March 2018.
"https://ml.wikipedia.org/w/index.php?title=പ്രോക്സിമെറ്റാകൈൻ&oldid=3537615" എന്ന താളിൽനിന്ന് ശേഖരിച്ചത്