പൾസ് ഓഡിയോ
ദൃശ്യരൂപം
വികസിപ്പിച്ചത് | Lennart Poettering Pierre Ossman Shahms E. King Tanu Kaskinen Colin Guthrie Arun Raghavan David Henningsson |
---|---|
ആദ്യപതിപ്പ് | 17 ജൂലൈ 2004[1] |
Stable release | 13.0[2]
/ 13 സെപ്റ്റംബർ 2019 |
റെപോസിറ്ററി | gitlab |
ഭാഷ | C[3] |
ഓപ്പറേറ്റിങ് സിസ്റ്റം | FreeBSD, NetBSD, OpenBSD, Linux, Illumos, Solaris, macOS, and Microsoft Windows (not maintained) |
പ്ലാറ്റ്‌ഫോം | ARM, PowerPC, x86 / IA-32, x86-64, and MIPS |
തരം | Sound server |
അനുമതിപത്രം | GNU Lesser General Public License 2.1[4] |
വെബ്‌സൈറ്റ് | pulseaudio.org |
ശൃംഖലയിൽ പ്രവർത്തിക്കാൻ പ്രാപ്തിയുള്ള ഒരു ശബ്ദ സെർവർ പ്രോഗ്രാമാണ് പൾസ് ഓഡിയോ (PulseAudio). ഗ്നു/ലിനക്സ്, ഫ്രീ ബി.എസ്.ഡ്, ഓപ്പൺ ബി.എസ്.ഡി, മാക്ക്, സോളാരിസ് മുതലായ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഗ്നു ലെസ്സർ ജി.പി.എൽ പ്രകാരം ലൈസൻസ് ചെയ്യപ്പെട്ടിട്ടുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ് പൾസ് ഓഡിയോ. 2004ൽ ഈ പദ്ധതി തുടങ്ങുമ്പോൾ അതിന്റെ പേരു് പോളിപ് ഓഡിയോ (Polypaudio) എന്നായിരുന്നു, 2006ൽ ഇത് പൾസ് ഓഡിയോ എന്നാക്കി.
പ്രത്യേകതകൾ
[തിരുത്തുക]- ഓടുന്ന ഓരോ ആപ്ലിക്കേഷനും പ്രത്യേകം പ്രത്യേകം ശബ്ദ നിയന്ത്രണം
- പ്ലഗ്ഗിൻ പ്രാപ്തി ഉള്ളതിനാൽ മൊഡ്യൂളുകൾ അനായാസം ചേർക്കുകയും നീക്കം ചെയ്യുകയും ചെയ്യാം
- ഒന്നിലധികം ശബ്ദ സ്രോതസ്സുകളെയും സംഭരണികളെയും ഒരേ സമയം പിന്തുണയ്ക്കുന്നു.
- ലോക്കൽ ശൃംഖലയിലുള്ള മറ്റ് കംപ്യൂട്ടറുകളിലൂടെ ശബ്ദം കേൾപ്പിക്കാനുള്ള കഴിവ്
- സ്ക്രിപ്റ്റിങ്ങിന് ഉപയോഗിക്കാൻ പാകത്തിനുള്ള കമാന്റ് ലൈൻ ഇന്റർഫേസ് ലഭ്യമാണ്.
അവലംബം
[തിരുത്തുക]- ↑ "OldNews". freedesktop.org.
- ↑ Kaskinen, Tanu (13 September 2019). "PulseAudio 13.0". mailing list. Retrieved 13 September 2019.
- ↑ "PulseAudio", Analysis Summary, Open Hub
- ↑ "License", PulseAudio git, Free desktop, archived from the original on 4 March 2014, retrieved 16 June 2011