ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്/സഹായം
ദൃശ്യരൂപം
പ്രധാന താളിലെ പുതിയ ലേഖനങ്ങൾ എന്ന പംക്തി പുതുക്കാൻ താങ്കൾ കാണിക്കുന്ന താല്പര്യത്തിന് നന്ദി.. പുതുക്കുന്നതിനുള്ള അടിസ്ഥാനവിവരങ്ങൾ ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ താഴെപ്പറയുന്നു.
- പുതിയ ലേഖനങ്ങൾ എന്ന താളിൽ പുതുതായി വിക്കിപീഡിയയിൽ എത്തിച്ചേരുന്ന ലേഖനങ്ങൾ ലിസ്റ്റ് ചെയ്യപ്പെടും. അതിൽ നിന്നും ഓരോ ലേഖനങ്ങളായെടുത്ത്:-
- വർഗ്ഗം അഥവാ കാറ്റഗറി ചേർത്തിട്ടില്ലെങ്കിൽ അത് ചേർക്കുക
- ഇന്റർവിക്കി ചേർത്തിട്ടില്ലെങ്കിൽ ചേർക്കുക (ഇംഗ്ലീഷ് താളിൽ മലയാളം ലേഖനത്തിലേക്കുള്ള ഇന്റർവിക്കി ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക)
- സാധ്യമെങ്കിൽ റോന്ത് ചുറ്റുക (ഇത് സിസോപ്പുകൾക്കു മാത്രമേ സാധിക്കുകയുള്ളൂ)
- വൃത്തിയാക്കൽ, വിക്കിഫൈ, ആധികാരികത, മായ്ക്കുക, ലയനം തുടങ്ങിയ ഫലകങ്ങൾ ആവശ്യമെങ്കിൽ ചേർക്കുക.
- ലേഖനത്തിന്റെ പ്രസക്തഭാഗം വെട്ടിയെടുത്ത് വിത്തുപുരയിൽ ഫോർമാറ്റ് ചെയ്യേണ്ടവ എന്ന വിഭാഗത്തിൽ ഏറ്റവും മുകളിൽ ചേർക്കുക. ചിത്രമുള്ള ലേഖനമാണെങ്കിൽ ഒരു ചിത്രവും കൂട്ടത്തിൽ ചേർക്കുക.
- വിത്തുപുരയിലെ താഴെയുള്ള പത്തു ലേഖനഖണ്ഡങ്ങളെയാണ് ഫോർമാറ്റ് ചെയ്ത് വൃത്തിയാക്കി, {{പുതിയ ലേഖനങ്ങളിൽ നിന്ന്}} എന്ന ഫലകത്തിൽ ചേർത്ത് പ്രധാന താളിൽ പ്രദർശിപ്പിക്കുന്നത്. പൊതുവേ ചിത്രമുള്ള നാലു ലേഖനങ്ങളും അല്ലാത്ത 6 എണ്ണവും എന്നതാണ് പിന്തുടരുന്ന രീതി. ചിത്രമുള്ള ലേഖനങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാതാകുമ്പോൾ 2+8 എന്ന രീതിയിലാകാറുമുണ്ട്.
- പ്രധാന താളിൽ ലേഖനഖണ്ഡങ്ങൾ രണ്ടു നിരകളിലായാണ് കാണിക്കുന്നത് എന്നതിനാൽ, 5 ലേഖനഖണ്ഡങ്ങൾക്കു ശേഷം {{വിഭജിക്കുക}} എന്ന ഫലകം ചേർക്കുക.
- ആവശ്യത്തിലധികം ലേഖനങ്ങൾ വിത്തുപുരയിൽ ഉണ്ടെങ്കിൽ അവയെ ഫോർമാറ്റ് ചെയ്ത് അടുത്ത ലക്കങ്ങൾ എന്ന വിഭാഗത്തിൽ ചേർത്ത് സേവ് ചെയ്ത് സൂക്ഷിക്കാറുണ്ട്. അടുത്ത ദിവസം പ്രധാന താളിൽ ചേർക്കാൻ എളുപ്പമാകും.
വിത്തുപുരയിൽ ഏതുലേഖനങ്ങൾ വരെ ചേർത്തു എന്നറിയാൻ ഫലകത്തിന്റെ സംവാദം:പുതിയ ലേഖനങ്ങളിൽ നിന്ന്/ഇതുവരെ എന്ന താൾ ഉപയോഗിക്കുന്നു. വിത്തുപുരയിൽ താങ്കൾ അവസാനമായി ചേർത്ത ലേഖനത്തിന്റെ വിവരങ്ങൾ പ്രസ്തുത താളിലെ പട്ടികയിൽ ഏറ്റവും മുകളിലായി ചേർക്കുക. ഒന്നിലധികം പേർ ചേർന്ന് ഈ പംക്തി പുതുക്കുമ്പോൾ ഇത് സഹായകമാകും.