ഫലകം:സമകാലികം/മേയ് 2009
ദൃശ്യരൂപം
- മേയ് 31 - ടൈറ്റാനിക് കപ്പൽ ദുരന്തത്തിലെ ജീവിച്ചിരിക്കുന്ന അവസാന യാത്രിക മിൽവിന ഡീൻ അന്തരിച്ചു.
- മേയ് 31 - എഴുത്തുകാരി കമലാ സുരയ്യ അന്തരിച്ചു.
- മേയ് 28 - കേരളത്തിൽനിന്നുള്ള 4 മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചു. കെ.വി. തോമസ്, ശശി തരൂർ, മുല്ലപ്പള്ളി രാമചന്ദ്രൻ, ഇ. അഹമ്മദ് എന്നിവരാണ് കേരളത്തിൽ നിന്നുള്ള മന്ത്രിമാർ.
- മേയ് 25 - നേപ്പാൾ പ്രധാനമന്ത്രിയായി മാധവ് കുമാർ നേപ്പാൾ സ്ഥാനമേറ്റു.
- മേയ് 24 - രണ്ടാം ഐ.പി.എൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സിനെ തോല്പിച്ച് ഡെക്കാൻ ചാർജേഴ്സ് വിജയികളായി.
- മേയ് 22 - ഇന്ത്യയിൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. ഗവണ്മെന്റ് രണ്ടാമതും അധികാരമേറ്റു. എ.കെ. ആന്റണി, വയലാർ രവി എന്നിവർ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
- മേയ് 19 - എൽ.റ്റി.റ്റി.ഇ.യുടെ സ്ഥാപകനും, തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരനെ വധിച്ചെന്ന് ശ്രീലങ്കൻ കരസേന വെളിവാക്കി.
- മേയ് 16 - പതിനഞ്ചാം ലോക്സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഫലം വന്നു. യു.പി.എ. കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ചു. കേരളത്തിൽ 16 മണ്ഡലങ്ങളിൽ യു.ഡി.എഫ്. വിജയിച്ചു, 4 മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. വിജയിച്ചു.
- മേയ് 6 - ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ പ്രൊസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നിഷേധിച്ചു.
- മേയ് 4 - നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹാൽ പ്രചണ്ഡ രാജിവെച്ചു.
- മേയ് 4 - മാറാട് ഒന്നാം കലാപത്തിലെ ആറ് പ്രതികൾക്ക് അഞ്ചു വർഷം കഠിനതടവും 18,000 രൂപ വീതം പിഴയും വിധിച്ചു.