Jump to content

ഫാംക ജാൻസെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Famke Janssen
Famke Janssen at WonderCon, 2013
ജനനം
Famke Beumer Janssen

c.
കലാലയംColumbia University
തൊഴിൽ
  • Actress
  • director
  • screenwriter
സജീവ കാലം
  • 1984–1992 (model)
  • 1992–present (actress)


ഉയരം1.80 മീ (5 അടി 11 ഇഞ്ച്)[1]
ജീവിതപങ്കാളി(കൾ)
(m. 1995; div. 2000)
ബന്ധുക്കൾAntoinette Beumer (sister)
Marjolein Beumer (sister)

ഡച്ചുകാരിയായ നടിയും മുൻ ഫാഷൻ മോഡലുമാണ് ഫാംക ബോമെറ് ജാൻസെൻ, ഇംഗ്ലീഷ്: Famke Beumer Janssen[2] (Dutch pronunciation: [ˈfɑmkə ˈbøːmər ˈjɑnsə(n)]; ജനനം 1964 c. [3][4]).ജെയിംസ് ബോണ്ട് സിനിമയായ ഗോൾഡൻ ഐയിൽ സീനിയ ഓണാടോപ്പ് എന്ന വേഷത്തിലും എക്സ്മെൻ പരമ്പരകളിൽ ജീൻ ഗ്രേ( ഫീനീക്സ്) ആയും അഭിനയിച്ച് ജനശ്രദ്ധ നേടിയ നടിയാണ് ഫാംക.

ജീവിതരേഖ

[തിരുത്തുക]

ഫാംക ബോമെർ ജാൻസെൻ[2] നെതർലണ്ടിലെ[3][4] ആംസ്റ്റെല്വീൻ എന്ന സ്ഥലത്ത് 1964 നവംബർ 5 നാണ് ജനിച്ചത്.[5][6] സംവിധായകനായ അറ്റോയ്നെറ്റ് ബോമെറും നടിയായ മാർജോലിൻ ബൊമെറും ഫാംകയുടെ സഹോദരിമാരാണ്.[7]

ഹൈസ്കൂൾ പഠനത്തിനുശേഷം ഒരു വർഷം ഫാംക ആംസ്റ്റെർഡാം സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പഠനം നടത്തി. ഇത് തന്റെ ജീവിതത്തിലെ ഒരു വിഡ്ഢിത്തീരുമാനമായിരുന്നു എന്ന് ഫാംക പറഞ്ഞിട്ടുണ്ട്. [7] 1990 കളിൽ സാഹിത്യം പഠിക്കാനായി കൊളമ്പിയ സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ജനറൽ സ്റ്റഡീസിൽ ചേർന്നു. [8][9] ഇതിനോടൊപ്പം അഭിനയം പഠിക്കാനും ചേർന്നു.

ഡച്ച് ഭാഷ കൂടാതെ ഇംഗ്ലീഷും ഫ്രഞ്ചും ഫംകയ്ക്ക് വശമാണ്. ജർമ്മൻ പഠിച്ചുവെങ്കിലും കാര്യമായി ഉപയോഗിച്ചിട്ടില്ല. [10]

മോഡലിങ്ങ് രംഗത്ത്

[തിരുത്തുക]

ഫാഷൻ മോഡലായി പ്രവർത്തിക്കാനായി 1984 ൽ ഫാംക അമേരിക്കയിലേക്ക് കുടിയേറി. എലീറ്റ് മോഡൽ മാനേജ്മെന്റ് കമ്പനിയുമായി ധാരണയിലേർപ്പെട്ട ഫാംക യെവ്സ് സെയിറ്റ് ലോറൻ, ജീയോർജിയൊ അർമാനി, ചാനൽ, വിക്ടോറിയാസ് സീക്രറ്റ് എന്നീ പ്രസ്ഥാനങ്ങൾക്കുവേണ്ടി മോഡലിങ്ങ് ചെയ്തു, 1988 ൽ കോടി എന്ന പെർഫ്യൂം കമ്പനിക്ക് വേണ്ടി ചെറിയ വേഷം ചെയ്തു.[11] ഫാംക യുടെ രൂപം 1940 ലെ അമേരിക്കൻ നടിയായ ഹെഡി ലാമാറുമായി താരതമ്യപ്പെടൂത്തിയിട്ടുണ്ട്.[5]

1990 കളിൽ മോഡലിങ്ങ് രംഗം വിട്ട ഫാംക സ്റ്റാർട്രേക്: നെക്സ്റ്റ് ജനറേഷൻ പോലുള്ള ടെലിവിഷൻ പരമ്പരകളിൽ വേഷമിട്ടു. പാട്രിക് സ്റ്റീവാഴ്ട്ടിന്റെ കൂടെ കമാല എന്ന വേഷത്തിലായിരുന്നു അത്. പാട്രിക് സ്റ്റീവാർട്ടിന്റെ കൂടെ പിൽകാലത്ത് എക്സ് മെൻ എന്ന സിനിമ അവർ ചെയ്തിട്ടുണ്ട്.[5] സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. 1992ലെ ക്രൈം ത്രില്ലറായ ഫാദേർസ് ആൻഡ് സൺസിലാണ്.

1990 കളിൽ

[തിരുത്തുക]

1995 ൽ ഫാംക പിയേഴ്സ് ബ്രോസ്നന്റെ എതിർവേഷത്തിൽ ഗോൾഡൻ ഐ എന്ന ജെയിംസ് ബോണ്ട് സിനിമയിൽ അഭിനയിച്ച് പ്രശസ്തയായി. സ്കോട്ട് ബാക്കുലക്കൊപ്പം ലോഡ് ഓഫ് ഇല്ലൂഷൻസ് എന്ന ചിത്രത്തിലും വേഷമിട്ടു. ബോണ്ട് സിനിമക്കുശേഷം അതേതരം വേഷങ്ങൾ ചെയ്യുന്നത് ഒഴിവാക്കാനായി ഫാംക കൂടുതൽ കലാമൂല്യമുള്ള സഹവേഷങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ജോൺ ഇർവിന്റെ സിറ്റി ഓഫ് ഇൻഡസ്റ്റ്രി, വുഡി അല്ലന്റെ സെലിബ്രിറ്റി, റൊബെട്ട് അൽട്മാന്റെ ദ ജിൻജെർൻബ്രെഡ് മാൻ, ടെഡ് ഡെമ്മെയുടേ മോനുമെൻ ഏവ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടു.[12] 90കളുടെ അവസാനത്തോടെ ദ ഫാക്കൽറ്റി, റൗണ്ടേഴ്സ്, ഡീപ് റൈസിങ്ങ്, ഹൗസ് ഓൺ ദ ഹോണ്ടഡ് ഹില്ല് എന്നീ സിനിമകളിൽ അഭിനയിച്ചു.

എക്സ്-മെൻ സിനിമകളിൽ

[തിരുത്തുക]

2000 ആമാണ്ടിൽ മാർവെൽ എന്റർടെയ്ൻമെന്റ് അവതരിപ്പിച്ച സൂപ്പർഹീറോ സിനിമയായ എക്സ്-മെനിൽ ജീൻ ഗ്രേ എന്ന കഥാ പാത്രത്തെ അവതരിപ്പിച്ച് വീണ്ടും ജനശ്രദ്ധനേടി. ഈ സിനിമയുടെ രണ്ടാംഭാഗമായ എക്സ്-2 വിലും ജീൻ ഗ്രേയെ അവതരിപ്പിച്ചു. മൂന്നാം ഭാഗമായ എക്സ് മെൻ ലാസ്റ്റ് സ്റ്റാൻഡിലും ഫാംകെ തന്നെയാണ് ജീൻ ഗ്രേയുടെ കാഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിനു ഫാംകെക്ക് മികച്ച സഹനടിക്കുള്ള സാറ്റേൺ പുരസ്കാരം ലഭിക്കുകയുണ്ടായി.[13] 2013- ൽ പുറത്തിറങ്ങിയ ദ വോൾവറീൻ എന്ന ചിത്രത്തിൽ വോൾവറീന്റെ വിഭ്രാന്തിയിൽ തെളിയുന്ന കഥാപാത്രമായി അഭിനയിച്ചു.[14] 2014ൽ ഇറങ്ങിയ എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് എന്ന സിനിമയിൽ ജീൻ ഗ്രേയുടെ വേഷത്തിൽ ഒരു ചെറീയ കാമേയൊ ചെയ്തു.[15][16]

2002 മുതൽ ഇന്നുവരെ

[തിരുത്തുക]

2002 ൽ ഫാംകയ്ക്ക് മെൻ ഇൻ ബ്ലാക്ക് എന്ന സിനിമയിലെ വില്ലത്തി സെർലീനയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചു എങ്കിലും കുടുംബത്തിലെ ഒരാൾ മരിച്ചതിനെ തുടർന്ന് അഭിനയിക്കാൻ സാധിച്ചില്ല. [17] തുടർന്ന് ടി.വി. പരമ്പരയായ നിപ്/ടക്കിൽ അവാ മൂറ് എന്ന വേഷം ചെയ്തു. ഈ പരമ്പരയിലെ അഭിനയത്തിന് ഫാംകയ്ക്ക് ആ വർഷത്തെ കലാകാരി എന്ന പുരസ്കാരം ലഭിച്ചു. [18]

2007 -ൽ ടേൺ ദ റിവർ എന്ന സിനിമയിൽ അഭിനയിക്കുകയും ഹാംടൺ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടി.[19] അടുത്ത വർഷം ലൂക്ക് ബെസ്സന്റെ ടേക്കൺ എന്ന സിനിമയിൽ അഭിനയിച്ചു. ഫാംകെ ഇതേ സമയം തന്നെ ടി.വി. കളിൽ അഭിനയിച്ചുകൊണ്ടിരുന്നു. എൻബിസിയിൽ വന്ന വിൻടേർസിലും ഷോടൈമിന്റെ ദ ഫാമിലും അഭിനയിച്ചു. ഇതിനീടെ ഡിസ്നി തീം പാർക്കുകളിൽ ഉപയോഗിക്കുന്ന വിവരണങ്ങളുടെ ഡച്ച് പതിപ്പ് ജാൻസൻ ചെയ്തു തീർത്തു.[12]

2011ൽ ഫാംകെ ആദ്യമായി സംവിധാനം ചെയ്ത സിനിമായായ ബ്രിങ്ങിങ് അപ് ബോബി പുറത്തു വന്നു. മില്ല ജോവോവിച്ച്, ബിൽ പുൾമാൻ, മരിയ ക്രോസ്സ് എന്നിവർ അഭിനയിച്ച ആ സിനിമയുടെ തിരക്കഥ രചിച്ചതും ഫാംകെയാണ്.[20] 2012 ൽ ടേക്കൺ 2 വിലും 2014 ൽ ടേക്കൺ 3 യിലും പഴയ വേഷം തനിയാവർത്തനം ചെയ്തു. 2013 ൽ പുറത്തിറങ്ങിയ ഹാൻസെൽ ആൻഡ് ഗ്രേട്ടെൽ സിനിമയിലെ പ്രധാന വില്ലത്തിയാ മൂരിയൽ ആയി വേഷമിട്ടതും ഫാംകയാണ്. 2013 ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിസ്ക് ഹൊറർ ത്രില്ലർ ആയ ഹെംലോക്ക് ഗോവ് എന്ന സിനിമയിൽ ഒലീവിയ ഗോഡ്ഫ്രേ എന്ന തറവാട്ടാമ്മയായി വേഷമിട്ടു. [21]

2016 ൽ ബ്ലാക്‌ലിസ്റ്റ് എന്ന എൻ.ബി.സി. പരമ്പരയുടെ പതിപ്പായ ബ്ലാക്‌ലിസ്റ്റ് റിഡംഷൻ എന്ന ക്രൈം ത്രില്ലറിൽ അഭിനയിച്ചു.[22]

2019ൽ ട്രിബെക്ക ഫിലിം ഫെസ്റ്റിവലിലെ ജൂറി അംഗമായി പ്രവർത്തിച്ചു. പിന്നീട് 2020 ൽ പുറത്തിറങ്ങിയ പോസ്റ്റ്കാഡ് കില്ലിങ്ങ്സിൽ ജെഫ്രി ഡീൻ മോർഗനുമൊത്ത് അഭിനയിച്ചു.[23]

സ്വകാര്യ ജീവിതവും പൊതുപ്രവർത്തനവും

[തിരുത്തുക]

1995 ൽ ഫാംക സംവിധായകൻ കിപ് വില്ല്യംസിന്റെ വിവാഹം ചെയ്തു. 2000 ഇൽ വിവാഹ മോചനം നേടി.[6] തന്റെ നായ ആയ ലിക്കോറൈസുമൊത്ത് 2007 ൽ മൃഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രചാരണ പ്രവർത്തനം നടത്തുന്ന ഒരു പെറ്റ കാമ്പെയിനിൽ പങ്കെടുത്തു. [24] 2008 ജനുവരി 28 നു ഫാംകയെ ഐക്യ രാഷ്ട്ര സംഘടനയുടേ ഡ്രഗ്സ് ആൻഡ് ക്രൈം വിഭാഗം ഗുഡ്‌വിൽ അംബാസഡർ ആയി നിയമിച്ചു.[25]

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം നോട്ടുകൾ പരാമർശം.
1992 ഫാദേഴ്സ് & സൺ കൈൽ ക്രിസ്റ്റൺ
1994 Relentless IV: Ashes to Ashes Dr. Sara Lee Jaffee Direct-to-video film
1995 ലോർഡ് ഒഫ് ഇല്ലൂഷൻസ് Dorothea Swann
1995 ഗോൾഡൻ ഐ സീനിയ ഓണടോപ്പ്
1996 ഡെഡ് ഗേൾ ട്രഷർ
1997 City of Industry Rachel Montana
1998 Monument Ave. Katy O'Connor
1998 Gingerbread Man, TheThe Gingerbread Man Leeanne Magruder
1998 Deep Rising Trillian St. James
1998 RPM Claudia Haggs
1998 Rounders Petra
1998 Celebrity Bonnie
1998 Adventures of Sebastian Cole, TheThe Adventures of Sebastian Cole Fiona
1998 Faculty, TheThe Faculty Miss Elizabeth Burke
1999 House on Haunted Hill Evelyn Stockard-Price
2000 Love & Sex Kate Welles
2000 Circus Lily Garfield
2000 എക്സ്-മെൻ ജീൻ ഗ്രേ
2001 Made Jessica
2001 Don't Say a Word Agatha "Aggie" Conrad
2002 I Spy Rachel Wright
2003 [[ Jean Grey
2004 Eulogy Judy Arnolds
2005 Hide and Seek Dr. Katherine Carson
2006 X-Men: The Last Stand Jean Grey / Phoenix
2006 Treatment, TheThe Treatment Allegra Marshall
2007 Ten, TheThe Ten Gretchen Reigert
2007 Turn the River Kailey Sullivan
2008 Wackness, TheThe Wackness Kristen Squires
2008 Taken Lenore "Lenny" Mills
2008 100 Feet Marnie Watson Direct-to-video film
2010 The Chameleon Jennifer Johnson Direct-to-video film
2011 Down the Shore Mary Reed
2012 Taken 2 Lenore "Lenny" Mills
2013 Hansel & Gretel: Witch Hunters Muriel
2013 The Wolverine Jean Grey
2013 The Being Experience N/A Originally titled In the Woods
2014 A Fighting Man Diane Schuler Direct-to-video film
2014 Unity Narrator (voice) Documentary
2014 എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് ജീൻ ഗ്രേ Cameo
2014 Taken 3 Lenore "Lenny" Mills
2015 Jack of the Red Hearts Kay
2017 The Show Ilana Katz
2017 All I Wish Vanessa [26]
2017 Once Upon a Time in Venice Katey Ford
2018 Status Update Katherine Alden [27]
2018 Bayou Caviar Nic Originally titled Louisiana Caviar [28]
2018 Asher Sophie [29]
2019 The Poison Rose Jayne Hunt [30]
2019 Primal Dr. Ellen Taylor
2020 The Postcard Killings Valerie Kanon [31][32]
2020 Endless Lee Douglas [33][34]
2021 The Vault Margaret Originally titled Way Down [35]
TBA Redeeming Love Duchess [36]
TBA Dangerous TBA [37]
TBA Door Mouse Mama [38]

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes Refs.
1992 Star Trek: The Next Generation Kamala Episode: "The Perfect Mate"
1994 Melrose Place Diane Adamson Episode: "Michael's Game"
1994 Model by Day Lex / Lady X Television film
1994 Untouchables, TheThe Untouchables Cleo Episode: "Voyeur"
2000–2001 Ally McBeal Jamie Episodes: "The Man with the Bag", "The Ex-Files"
2004–2010 Nip/Tuck Ava Moore Recurring role, 11 episodes
2007 Winters Christie Winters Television film
2008 Puppy Love Maya Web series
2009 Farm, TheThe Farm Valentina Galindo Television film
2013–2015 Hemlock Grove Olivia Godfrey Main role
2015–2020 How to Get Away with Murder Eve Rothlow Recurring role, 9 episodes
2015 SuperMansion Frau Mantis Voice role; 2 episodes
2016 Robot Chicken Jean Grey Voice role; episode: "Joel Hurwitz"
2016–2018 The Blacklist Susan Hargrave Recurring role, 5 episodes
2017 The Blacklist: Redemption Susan Hargrave Main role
2019 When They See Us Nancy Ryan Miniseries; 2 episodes [39]
2019 The Capture Jessica Mallory Episode: "Correction" [40]
TBA Long Slow Exhale Melinda Barrington Upcoming TV series; recurring role [41]

റഫറൻസുകൾ

[തിരുത്തുക]
  1. Famke Janssen at the Fashion Model Directory
  2. 2.0 2.1 "Famke Janssen- Biography". Yahoo! Movies. Archived from the original on 5 August 2012. Retrieved 23 December 2012.
  3. 3.0 3.1 College Tour: Famke Janssen kijk je op. npo.nl. 26 September 2014. Event occurs at 30:36. Retrieved 26 January 2015.
  4. 4.0 4.1 Shattuck, Kathryn (17 February 2017). "Famke Janssen Plays Another Lethal Woman in a 'Blacklist' Spinoff". The New York Times. Retrieved 25 February 2017. So how old are you? ... I'm 52.
  5. 5.0 5.1 5.2 Elias, Justine (15 November 1998). "Famke Janssen; Transformations As a Way of Life, Not Just on Screen". The New York Times. Retrieved 16 October 2011.
  6. 6.0 6.1 "Famke Janssen [1965] Stage and Screen Performer". New Netherland Institute. Retrieved 2 May 2016. Also note that Famke retained her family name Janssen but her sisters changed their family name to Beumer.
  7. 7.0 7.1 Malanowski, Jamie (20 August 2000). "A Scene Stealer's Big Score". The New York Times. Retrieved 16 October 2009.
  8. Ruyle, Megan (2012-05-08). "Famke Janssen". TheHill (in ഇംഗ്ലീഷ്). Retrieved 2020-06-25.
  9. "The Owl Magazine" (PDF). Columbia University School of General Studies. Retrieved June 25, 2020.
  10. Toal, Drew (7–13 May 2008). "The Hot Seat: She's a hustler, baby". Time Out New York. Archived from the original on 26 July 2008. Retrieved 16 October 2011.
  11. "Famke Janssen Exclamation perfume commercial". Retrieved 16 October 2011 – via YouTube.
  12. 12.0 12.1 "Famke Janssen on Tavis Smiley". PBS. 6 May 2008. Archived from the original on 23 May 2010. Retrieved 16 October 2011.
  13. "Famke Janssen [1965] Stage and Screen Performer". New Netherland Institute. Retrieved 2 May 2016. In 2007, she won three awards, the Saturn Award for Best Supporting Actress...
  14. Robert Yaniz Jr. "'The Wolverine': Hugh Jackman on Jean Grey's Return". Screen Rant. Retrieved 24 June 2014.
  15. Rob Keyes. "Famke Janssen on 'X-Men: Days of Future Past' Return: 'Stay Tuned'". Screen Rant. Retrieved 24 June 2014.
  16. Malkin, Marc (30 May 2014). "X-Men: How Famke Janssen Kept Her Days of Future Past Cameo a Secret". E! News. Retrieved 24 June 2014.
  17. Brodesser, Claude (18 July 2001). "Inside Move: Janssen out of 'MIB:2'". Variety. Retrieved 27 November 2017.
  18. "Famke Janssen at the Hollywood Life Magazine's Breakthrough of the..." Getty Images.
  19. "2007 Hamptons International Film Festival Awards". HamptonsFilmFest.org. 4 ജനുവരി 2008. Archived from the original on 30 സെപ്റ്റംബർ 2011. Retrieved 16 ഒക്ടോബർ 2011.
  20. Gilmore, Joan (5 August 2010). "Around Town: Bobby crew at JRB gallery". The Journal Record. Retrieved 16 October 2011.
  21. Gina McIntyre (27 May 2014). "'Hemlock Grove' first look: Famke Janssen, Bill Skarsgard in Season 2". Los Angeles Times. Retrieved 24 June 2014.
  22. Andreeva, Nellie (29 March 2016). "The Blacklist Spinoff Starring Famke Janssen In the Works At NBC". Deadline Hollywood. Retrieved 29 March 2016.
  23. Barraclough, Leo (15 May 2019). "Famke Janssen Joins Jeffrey Dean Morgan in 'The Postcard Killings,' First Look Image (EXCLUSIVE)". Variety. Retrieved 20 February 2021.
  24. "Famke Janssen Is an Angel for Animals". PETA. Archived from the original on 2009-11-26. Retrieved 16 October 2011.
  25. "UN Anti-Corruption Conference Opens in Bali". United Nations Information Service Vienna. 28 January 2008. Retrieved 16 October 2011.
  26. Ritman, Alex (7 October 2016). "Sharon Stone's 'A Little Something for Your Birthday Rounds Out Cast (Exclusive)". The Hollywood Reporter. Retrieved 14 January 2017.
  27. D'Alessandro, Anthony (19 July 2016). "Rob Riggle, Famke Janssen, Wendi McMcLendon-Covey & More Round Out 'Status Update' Cast". Deadline Hollywood. Retrieved 14 January 2017.
  28. Fleming, Mike Jr. (19 June 2017). "Cuba Gooding Jr's Helming Debut Is 'Louisiana Caviar'; Richard Dreyfuss & Famke Janssen Star". Deadline Hollywood. Retrieved 25 August 2017.
  29. Busch, Anita (27 April 2017). "Famke Janssen Joining Cast Of Michael Caton-Jones' Movie 'Asher'". Deadline Hollywood. Archived from the original on 2021-07-11. Retrieved 25 August 2017.
  30. McNary, Dave (15 May 2018). "Famke Janssen Joins John Travolta's Crime Thriller 'The Poison Rose' (EXCLUSIVE)". Variety. Retrieved 13 June 2018.
  31. Barraclough, Leo (15 May 2019). "Famke Janssen Joins Jeffrey Dean Morgan in 'The Postcard Killings,' First Look Image (EXCLUSIVE)". Variety. Retrieved 21 May 2019.
  32. Harvey, Dennis (12 March 2020). "'The Postcard Killings' Film Review". Variety. Retrieved 5 April 2020.
  33. D'Alessandro, Anthony (27 November 2018). "'X-Men' Star Famke Janssen Boards Scott Speer's Drama 'Endless'". Deadline. Retrieved 30 December 2018.
  34. Kennedy, Lisa (Aug 12, 2020). "'Endless' Review: A Young Adult 'Ghost' Story". Variety. Retrieved Oct 29, 2020.
  35. Hopewell, John (12 November 2020). "Saban Films Takes 'The Vault' as TF1 Studio Closes U.K, Italy (EXCLUSIVE)". Variety.com. Retrieved 27 January 2021.
  36. N'Duka, Amanda (29 April 2020). "Logan Marshall Green, Abigail Cowen, Nina Dobrev, Famke Janssen & More Star In 'Redeeming Love' Adaptation From 'Eagle Eye' Helmer D.J. Caruso". Deadline. Retrieved 30 April 2020.
  37. Wiseman, Andrea (12 November 2020). "Scott Eastwood, Tyrese Gibson, Famke Janssen, Kevin Durand & Mel Gibson Set For Action-Thriller - AFM". Deadline. Retrieved 27 January 2021.
  38. Grobar, Matt (June 8, 2021). "Hayley Law And Keith Powers To Topline Avan Jogia's Debut Feature 'Door Mouse'". Deadline Hollywood. Retrieved June 15, 2021.
  39. Hermanns, Grant (24 August 2018). "Famke Janssen & More Join Ava DuVernay's Central Park Five miniseries". ComingSoon.net. Retrieved 7 October 2018.
  40. Clarke, Stewart (5 March 2019). "Ron Perlman, Famke Janssen, Laura Haddock Join BBC's 'The Capture' (EXCLUSIVE)". Variety. Retrieved 5 March 2019.
  41. Petski, Denise (9 March 2021). "Famke Janssen Joins 'Long Slow Exhale' Basketball Drama Series At Spectrum Originals". Deadline Hollywood. Retrieved 27 March 2021.

ജീവിതരേഖ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫാംക_ജാൻസെൻ&oldid=3973708" എന്ന താളിൽനിന്ന് ശേഖരിച്ചത്