Jump to content

ഫെഡറൽ കോടതി (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടീഷ് ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയായിരുന്നു ഫെഡറൽ കോടതി. (Federal Court of India). 1950-ൽ സുപ്രീം കോടതി സ്ഥാപിക്കപ്പെടുന്നതുവരെ ഫെഡറൽ കോർട്ട് ഓഫ് ഇന്ത്യ ഒരു ജുഡീഷ്യൽ ബോഡിയായി പ്രവർത്തിച്ചു. ഇത് 1937-ൽ ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1935-ലെ വ്യവസ്ഥകൾ പ്രകാരം ഒറിജിനൽ, അപ്പീൽ, ഉപദേശക അധികാരപരിധി എന്നിവയോടെ സ്ഥാപിക്കപ്പെട്ടു. ഫെഡറൽ കോടതിയുടെ സീറ്റ് ദില്ലിയിലാണെങ്കിലും, ഇന്ത്യാ വിഭജനത്തിനുശേഷം കറാച്ചിയിൽ പാകിസ്താനിൽ പ്രത്യേക ഫെഡറൽ കോടതി പാകിസ്താനിൽ സ്ഥാപിച്ചു. ലണ്ടനിലെ പ്രിവി കൗൺസിലിന്റെ ജുഡീഷ്യൽ കമ്മിറ്റിക്ക് ഫെഡറൽ കോടതിയിൽ നിന്ന് അപ്പീൽ നൽകാനുള്ള അവകാശമുണ്ടായിരുന്നു.[1]

കേന്ദ്ര സർക്കാരും പ്രവിശ്യകളും തമ്മിലുള്ള ഏതെങ്കിലും തർക്കത്തിൽ ഫെഡറൽ കോടതിക്ക് പ്രത്യേക അധികാര പരിധി ഉണ്ടായിരുന്നു. തുടക്കത്തിൽ, 1935-ലെ ഇന്ത്യൻ ഗവൺമെന്റ് ആക്ടിന്റെ ഏതെങ്കിലും വിഭാഗത്തിന്റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രവിശ്യകളിലെ ഹൈക്കോടതികളിൽ നിന്ന് അപ്പീലുകൾ കേൾക്കാൻ അധികാരമുണ്ടായിരുന്നു. 1948 ജനുവരി 5 മുതൽ ആ കേസുകളിൽ അപ്പീലുകൾ കേൾക്കാനും അധികാരമുണ്ടായിരുന്നു. ഇന്ത്യാ ഗവൺമെന്റ് ആക്റ്റ്, 1935 ന്റെ ഒരു വ്യാഖ്യാനവും ഉൾപ്പെടുത്തിയിട്ടില്ല. [2]

ചീഫ് ജെസ്റ്റിസ്

[തിരുത്തുക]
ക്ര.ന. പേർ ഭരണകാലം ദിവസങ്ങൾ ബാർ നീയമിച്ചത്
1 സർ മൗറിസ് ഗ്വയർ Error in Template:Date table sorting: 'October' is not a valid month Error in Template:Date table sorting: 'April' is not a valid month 2,032 ഇന്നർ ടെമ്പിൾ, ലണ്ടൻ കോടതി ഗവർണർ ജനറൽ, വിക്ടർ അലക്സാണ്ടർ ജോൺ ഹോപ്
പകരം സർ ശ്രീനിവാസ് വരദചാര്യർ Error in Template:Date table sorting: 'April' is not a valid month Error in Template:Date table sorting: 'June' is not a valid month 43
2 സർ പാട്രിക് സ്പെൻസ് Error in Template:Date table sorting: 'June' is not a valid month Error in Template:Date table sorting: 'August' is not a valid month 1,529 ഇന്നർ ടെമ്പിൾ, ലണ്ടൻ കോടതി
3 എച്ച്.ജെ. കനിയ Error in Template:Date table sorting: 'August' is not a valid month# Error in Template:Date table sorting: 'January' is not a valid month 896 ബോംബെ ഹൈക്കോടതി ഗവർണർ ജനറൽ, ലൂയി മൗണ്ട്ബാറ്റൻ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-13. Retrieved 2019-11-26.
  2. Kumar, Raj (ed.) (2003). Essays on Legal Systems in India. New Delhi: Discovery Publishing House. pp. 108–11. ISBN 81-7141-701-9.
"https://ml.wikipedia.org/w/index.php?title=ഫെഡറൽ_കോടതി_(ഇന്ത്യ)&oldid=3638498" എന്ന താളിൽനിന്ന് ശേഖരിച്ചത്