Jump to content

ഫ്രാങ്ക് കാപ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാങ്ക് കാപ്ര
Capra, c.
ജനനം
ഫ്രാൻസെസ്കോ റൊസാരിയോ കാപ്ര

(1897-05-18)മേയ് 18, 1897
മരണംസെപ്റ്റംബർ 3, 1991(1991-09-03) (പ്രായം 94)
Burial Placeകോച്ചെല്ല വാലി പൊതു ശ്മശാനം
മറ്റ് പേരുകൾഫ്രാങ്ക് റസ്സൽ കാപ്ര
പൗരത്വം
  • Italy (from 1897)
  • United States (from 1920)
കലാലയംകാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
തൊഴിൽചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, എഴുത്തുകാരൻ
സജീവ കാലം1922–1964
സ്ഥാനപ്പേര്അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് പ്രസിഡൻറ്, 1935–1939
രാഷ്ട്രീയ കക്ഷിറിപ്പബ്ലിക്കൻ[1]
ജീവിതപങ്കാളി(കൾ)
ഹെലൻ ഹോവൽ
(m. 1923; div. 1928)

Lucille Warner
(m. 1932; died 1984)
കുട്ടികൾ4, including Frank Jr.
Military career
ദേശീയതUnited States
വിഭാഗംUnited States Army
ജോലിക്കാലം1918
1941–1945
പദവിColonel
യൂനിറ്റ്Army Signal Corps[2]
യുദ്ധങ്ങൾWorld War I
World War II
പുരസ്കാരങ്ങൾDistinguished Service Medal
Legion of Merit
World War I Victory Medal
American Defense Service Medal
American Campaign Medal
World War II Victory Medal

ഫ്രാങ്ക് റസ്സൽ കാപ്ര (ജനനം, ഫ്രാൻസെസ്കോ റൊസാരിയോ കാപ്ര; മെയ് 18, 1897 - സെപ്റ്റംബർ 3, 1991) ഒരു ഇറ്റാലിയൻ വംശജനായ അമേരിക്കൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവും എഴുത്തുകാരനുമായിരുന്നു. 1930 കളിലും 1940 കളിലും പുരസ്കാരങ്ങൾ നേടിയ ഏതാനും പ്രധാന സിനിമകളുടെ പിന്നിലെ സർഗ്ഗാത്മക ശക്തിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

ആദ്യകാലം

[തിരുത്തുക]

ഇറ്റലിയിലെ സിസിലിയിലെ പലേർമോയ്ക്ക് സമീപമുള്ള ബിസാക്വിനോ എന്ന ഗ്രാമത്തിലാണ് ഫ്രാൻസെസ്കോ റൊസാരിയോ കാപ്രയുടെ ജനിച്ചത്. ഫലവർഗ്ഗത്തോപ്പ് ഉടമയായിരുന്ന സാൽവത്തോർ കാപ്രയുടെയും റൊസാരിയ "സെറാഹ്" നിക്കോലോസിയുടെയും ഏഴ് മക്കളിൽ ഇളയവനായിരുന്നു അദ്ദേഹം. കാപ്രയുടെ കുടുംബം റോമൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ടവരായിരുന്നു.[3] "ആട്" എന്ന അർത്ഥത്തിലുള്ള "കാപ്ര" എന്ന പേര്, കാപ്രയുടെ ജീവചരിത്രകാരൻ ജോസഫ് മക്ബ്രൈഡ്, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭൂമിയോടുള്ള അടുപ്പത്തെ പ്രതിനിധീകരിക്കുന്നുവെന്ന് സമർത്ഥിക്കുന്നു.[4] "മൃഗത്തിന്റെ വിചിത്ര സ്വഭാവം ഉണർത്തുന്ന" "കാപ്രിസിയസ്" എന്ന ഇംഗ്ലീഷ് പദം ഉരുത്തിരിഞ്ഞ കാപ്ര എന്ന പേര് ഫ്രാങ്ക് കാപ്രയുടെ വ്യക്തിത്വത്തിന്റെ രണ്ട് വശങ്ങളായ വൈകാരികത്വം, നിർബന്ധബുദ്ധി എന്നിവയെ ഭംഗിയായി പ്രകടിപ്പിക്കുന്നു.[5]

1903-ൽ, അദ്ദേഹത്തിന് അഞ്ച് വയസ്സുള്ളപ്പോൾ, ആവിക്കപ്പലായ ജർമ്മനിയയുടെ ഒരു അധോഭാഗ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത കാപ്രയുടെ കുടുംബം അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറി. 13 ദിവസമെടുത്തോളമെടുത്ത, അക്കാലത്തെ ഏറ്റവും ചെലവുകുറഞ്ഞ ഒരുതരം യാത്രയായിരുന്ന ഇത് കാപ്രയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻറെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവങ്ങളിൽ ഒന്നായിരുന്നു.

അവലംബം

[തിരുത്തുക]
  1. Wilson 2013, p. 266.
  2. Frank Capra - Colonel, U.S. Army Signal Corps, WWII Fort Gordon Historical Museum Society via Issuu. Retrieved June 21, 2021.
  3. De Las Carreras, Maria Elena. "The Catholic Vision of Frank Capra." Archived 2011-12-25 at the Wayback Machine. Crisis, 20, no. 2, February 2002. Retrieved: May 31, 2011.
  4. McBride 1992, p. 16.
  5. McBride 1992, p. 16.
"https://ml.wikipedia.org/w/index.php?title=ഫ്രാങ്ക്_കാപ്ര&oldid=3867502" എന്ന താളിൽനിന്ന് ശേഖരിച്ചത്