Jump to content

ഫ്ളോറ ഓഫ് ലെബനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


The emblematic Lebanon cedar (Cedrus libani) in Al Shouf Cedar Nature Reserve.

ലെബനാനിലെ സസ്യജാലങ്ങളിൽ ഏകദേശം 2,600 സസ്യയിനങ്ങളാണ് ഉൾപ്പെടുന്നത്. സസ്യ വൈവിധ്യത്തിന്റെ സംരക്ഷണ മുൻഗണനയുള്ള ലോകത്തിലെ ജൈവവൈവിധ്യ കേന്ദ്രങ്ങളിൽ ഒന്നായ മെഡിറ്ററേനിയൻ തടത്തിൻറെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ലെബനാൻ ഒരു സംഭരണസ്ഥലം കൂടിയാണ്. ലെബനീസ് സസ്യജാലങ്ങളിൽ 12% തദ്ദേശീയ ഇനം ആണ്. 221 പ്ലാന്റേഷനുകളിൽ പതിവായി കണ്ടുവരുന്ന സസ്യജാലങ്ങളും 90 എണ്ണം അപൂർവ്വ സസ്യജാലങ്ങളും ആണ്. [1][2]

നഗരവികസനം, കന്നുകാലി മേയൽ, ടൂറിസം, യുദ്ധത്തിന്റെ ആഘാതം എന്നിവയുടെ ഫലമായി ലെബനാനിലെ സ്വാഭാവിക സസ്യങ്ങൾക്ക് ഭീഷണി നേരിടേണ്ടിവരുന്നു.[3] ദേവദാരു ലെബനോൻ രാജ്യത്തിന്റെ ദേശീയ ചിഹ്നമാണ്. ലെബനൻ മലനിരകളിൽ വളരുന്ന ഈ മരങ്ങൾ വർഷങ്ങളായി വളരെയധികം മുറിക്കുന്നുണ്ടെങ്കിലും വിലപിടിപ്പുള്ള ഈ മരം ഇപ്പോഴും നിലനിൽക്കുന്നു.[4] എന്നിരുന്നാലും ഈ പ്രദേശത്തുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ലെബനൻ കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിച്ചിരിക്കുന്നു. പൈൻ, ഓക്ക്, ഫിർ, ബീച്ച്, സൈപ്രസ്സ്, ജൂനിപെർ എന്നിവ പർവ്വതപ്രദേശങ്ങളിൽ കാണപ്പെടുന്നുണ്ട്.[4] ലെബനൺ പർവ്വതത്തിൽ കൂടുതലും സെറാറ്റോണിയ, ഓക്ക്, പിസ്റ്റാസിയ , കാട്ടു ബദാം എന്നിവയാണ് കാണപ്പെടുന്നതെങ്കിലും ഇവയിൽ കൂടുതലും പിസ്റ്റാഷ്യ, കാട്ടു ബദാം എന്നീ ഇനങ്ങളാണ്.[5] ലെബനീസ് കാട്ടു ആപ്പിൾ, യൂദാസ് മരങ്ങൾ, സിറിയൻ മേപ്പിൾ മുതലായ മറ്റു വൃക്ഷങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഉത്പാദനത്തിന് അനുയോജ്യമാണോ എന്നറിയാൻ സംരക്ഷണ തന്ത്രമായി പരീക്ഷിച്ചുവരികയാണ്. [3]

സെൻട്രൽ ലബനാനിലെ ഒരു വയസ്സൻ ദേവദാരു വൃക്ഷത്തെ നിലനിർത്താൻ 1996-ൽ അൽ ഷൗഫ് സീഡർ നേച്ചർ റിസർവ് സ്ഥാപിതമായി. രാജ്യത്തിന്റെ മൊത്തം വിസ്തീർണത്തിന്റെ 5.3% 550 km² (212 sq mi) ഇതിൽ ഉൾപ്പെടുന്നു. 620 ഹെക്ടറുള്ള ദേവദാരു വനം, കന്നുകാലികളെ ഒഴിവാക്കി വിജയകരമായി പുനരുദ്ധരിക്കപ്പെടുന്നു. 24 ഇനം റിസർവ് മരങ്ങളും, 436 ഇനം സസ്യങ്ങളിൽ 48 ഓളം സസ്യജാലങ്ങളും ലെബനൻ, സിറിയ, ടർക്കി എന്നിവിടങ്ങളിൽ നിന്നുള്ള തദ്ദേശീയ സസ്യങ്ങളാണ്..[6]

മരങ്ങൾ കൂടാതെ, ധാരാളം പൂക്കളുള്ള സസ്യങ്ങൾ, പുല്ലുകൾ, കുമിളുകൾ, പായലുകൾ എന്നിവയും രാജ്യത്ത് കാണപ്പെടുന്നുണ്ട്. ലെബനൻ മലയുടെ പടിഞ്ഞാറ് ഭാഗത്ത് പാറക്കല്ലുകൾ നിറഞ്ഞ കുറ്റിക്കാട്ടിൽ വംശനാശ ഭീഷണി നേരിടുന്ന ലെബനൻ വയലറ്റ് കാണപ്പെടുന്നു. .[7]



അവലംബം

[തിരുത്തുക]
  1. Sattout, Elsa J. (2009). "TERRESTRIAL FLORA DIVERSITY IN JABAL MOUSSA : PRELIMINARY SITE DIAGNOSIS" (PDF). Jabal Moussa. p. 4. Archived from the original (PDF) on 2020-04-26. Retrieved 31 August 2013.
  2. "Overview". CONSERVATION INTERNATIONAL. Retrieved 31 August 2013..
  3. 3.0 3.1 Zahreddine, Hala G.; Struve, Daniel K.; Talhouk, Salma N. (2008). "Growth and Nutrient Partitioning of Containerized Malus trilobata Schneid. and Acer syriacum Boiss. and Gaill. Under Two Fertigation Regimes". HortScience. 43 (6): 1746–1752.
  4. 4.0 4.1 Goldstein, Margaret J. (2004). Lebanon in Pictures. Twenty-First Century Books. pp. 12–16. ISBN 978-0-8225-1171-7.
  5. Mallon, David P.; Kingswood, Steven Charles (2001). Antelopes: North Africa, the Middle East, and Asia. IUCN. pp. 99–101. ISBN 978-2-8317-0594-1.
  6. "Ecosystems". Shouf Biosphere Reserve. Archived from the original on 2015-12-22. Retrieved 21 December 2015.
  7. Leaman, D.J. (2015). "Viola libanotica". The IUCN Red List of Threatened Species. 2015. IUCN: e.T203580A2768906. doi:10.2305/IUCN.UK.2015-2.RLTS.T203580A2768906.en. Retrieved 12 January 2018.
  8. "Catalogue of Life : Achillea maritima (L.) Ehrend. & Y.P.Guo". www.catalogueoflife.org (in ഇംഗ്ലീഷ്). Archived from the original on 2017-04-22. Retrieved 2017-04-21.
  9. "Catalogue of Life : Adonis flammea Jacq". www.catalogueoflife.org (in ഇംഗ്ലീഷ്). Retrieved 2017-04-21.
"https://ml.wikipedia.org/w/index.php?title=ഫ്ളോറ_ഓഫ്_ലെബനോൻ&oldid=3929723" എന്ന താളിൽനിന്ന് ശേഖരിച്ചത്