Jump to content

ബലരാമ ദാസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Matta

ബലരാമ ദാസ
"ഭുവനേശ്വറിലെ ഭഞ്ജ കലാമണ്ഡപയിലെ ബലരാമ ദാസയുടെ പ്രതിമ"
"ഭുവനേശ്വറിലെ ഭഞ്ജ കലാമണ്ഡപയിലെ ബലരാമ ദാസയുടെ പ്രതിമ"
ജനനംc.
Puri
തൊഴിൽPoet,Ascetic
ഭാഷOdia
GenreMythology,Ballads
ശ്രദ്ധേയമായ രചന(കൾ)Dandi Ramayana

ഒഡിയ കവിയും സാഹിത്യകാരനുമായിരുന്നു ബലരാമ ദാസ (ജനനം: 1472). ഒഡിയ സാഹിത്യത്തിലെ 5 മഹാകവികളിൽ ഒരാളായ അദ്ദേഹം സാഹിത്യത്തിന്റെ ഭക്തി കാലഘട്ടത്തിലെ പഞ്ചസഖ ആയിരുന്നു. ഏറ്റവും അനുഭവസമ്പത്തുള്ള ആളായിരുന്ന അദ്ദേഹം പഞ്ചസഖയിലെ ഏറ്റവും പ്രഗല്ഭനാണെന്ന് പറയപ്പെടുന്നു. ജഗമോഹന രാമായണം എന്നറിയപ്പെടുന്ന ഒഡിയ രാമായണം അദ്ദേഹം എഴുതി.[1][2]

സ്വകാര്യ ജീവിതം

[തിരുത്തുക]

അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് കൂടുതൽ അറിവില്ല. പിതാവ് സോമനാഥ് മോഹൻപാത്ര പ്രതാപുദ്ര ദേവ് രാജാവിന്റെ രാജസഭാംഗം ആയിരുന്നു.[3]വിദ്യാഭ്യാസം നേടിയ അദ്ദേഹം സംസ്കൃതത്തിൽ വൈദഗ്ദ്ധ്യം നേടിയിരുന്നു. ജഗന്നാഥന്റെ ഭക്തനായ അദ്ദേഹം മദ്ധ്യകാലഘട്ടങ്ങളിൽ ശ്രീ ചൈതന്യയുമായി സമ്പർക്കം പുലർത്തിയത് അദ്ദേഹത്തെ വൈഷ്ണവതയിലേക്ക് കൊണ്ടുവന്നതായി പറയപ്പെടുന്നു.[4] കൊണാർക്കിനടുത്തുള്ള സ്റ്റാർട്ടിയ ഗ്രാമത്തിൽ പുരിയിലേക്കുള്ള തീർത്ഥാടനത്തിനിടെയാണ് അദ്ദേഹം മരിച്ചതെന്ന് അനുമാനിക്കുന്നു. ഈ ഗ്രാമത്തിന് സമീപം അദ്ദേഹത്തിനായി ഒരു സ്മാരകം കാണപ്പെടുന്നു.[5]

അവലംബം

[തിരുത്തുക]
  1. Mukherjee, S. (1998). A Dictionary of Indian Literature: Beginnings-1850. A Dictionary of Indian Literature. Orient Longman. p. 35. ISBN 978-81-250-1453-9. Retrieved 2019-08-27.
  2. St-Pierre, P.; Kar, P.C. (2007). In Translation: Reflections, Refractions, Transformations. Benjamins translation library. John Benjamins Pub. p. 171. ISBN 978-90-272-1679-3. Retrieved 2019-08-27.
  3. Patnaik, H.S.; Parida, A.N. (1996). Aspects of socio-cultural life in early and medieval Orissa. DSA Programme, Post Graduate Dept. of History, Utkal University. Retrieved 2019-08-27.
  4. Dalal, R. (2014). Hinduism: An Alphabetical Guide. Penguin Books Limited. p. 260. ISBN 978-81-8475-277-9. Retrieved 2019-08-27.
  5. Dalal, R. (2014). Hinduism: An Alphabetical Guide. Penguin Books Limited. p. 261. ISBN 978-81-8475-277-9. Retrieved 2019-08-27.


"https://ml.wikipedia.org/w/index.php?title=ബലരാമ_ദാസ&oldid=3257463" എന്ന താളിൽനിന്ന് ശേഖരിച്ചത്