Jump to content

ചൈതന്യ മഹാപ്രഭു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chaitanya Mahaprabhu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു
ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭുവിന്റെ മൂർത്തി, ഇസ്‌കോൺ മായാപൂർ
ജനനംവിശ്വംഭര മിശ്ര, നിമായി
18 ഫെബ്രുവരി1486
നബദ്വീപ് ധാം (ഇന്നത്തെ നാദിയ, പശ്ചിമ ബംഗാൾ, ഇന്ത്യ)
മരണം14 ജൂൺ 1534(1534-06-14) (പ്രായം 48)
സ്ഥാപിച്ചത്ഗൗഡിയ വൈഷ്ണവിസം
അചിന്ത ഭേദ അഭേദ
ഗുരുസ്വാമി ഈശ്വര പുരി (മന്ത്ര ഗുരു); സ്വാമി കേശവ ഭാരതി (സന്യാസ് ഗുരു)
തത്വസംഹിതഭക്തി യോഗ, അചിന്ത ഭേദ അഭേദ
പ്രധാന ശിഷ്യ(ർ)രൂപ ഗോസ്വാമി, സനാതന ഗോസ്വാമി, ഗോപാല ഭട്ട ഗോസ്വാമി,രഘുനാഥ ഭട്ട ഗോസ്വാമി, രഘുനാഥ ദാസ ഗോസ്വാമി, ജീവ ഗോസ്വാമി

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


ഒരു ബംഗാളി ഹിന്ദു യോഗി, സന്യാസി, എന്നിവയും വേദാന്ത വിദ്യാലയം, ഹിന്ദുമതത്തിലെ ഗൗഡിയ വൈഷ്ണവ പാരമ്പര്യം എന്നിവയുടെ മുഖ്യ വക്താവായിരുന്നു ചൈതന്യ മഹാപ്രഭു.(18 ഫെബ്രുവരി 1486 - 14 ജൂൺ 1534)

ജീവിതം

[തിരുത്തുക]
ചൈതന്യ മഹാപ്രഭു ജഗന്നാഥ പുരിയിൽ

ശ്രീ ചൈതന്യ മഹാപ്രഭു, ഏ ഡി 1486-ൽ ഫെബ്രുവരി 18 ആം തീയതി ബംഗാളിലെ ഗംഗാതീരത്തുള്ള നവദ്വീപിൽ, മായാപ്പൂരിൽ ജനിച്ചു. പിതാവ് ജഗന്നാഥ മിശ്രയും, മാതാവ് ശചീദേവിയും ആയിരുന്നു. ചുട്ടു പഴുത്ത സ്വർണ്ണത്തിന്റെ നിറമുണ്ടായിരുന്നതിനാൽ " ഗൗരാംഗൻ " എന്ന പേരിലും അറിയപ്പെട്ടു. [1] ഒരു വേപ്പുമരത്തിന്റെ കീഴിലായിട്ടാണ് ഇദ്ദേഹം ജനിച്ചതെന്ന് കരുതപ്പെടുന്നു. അതിനാൽ " നിമായി " എന്ന നാമവും ഇദ്ദേഹത്തിനുണ്ട്.[2]

ചെറുപ്പം മുതലേ കൃഷ്ണന്റെ പേരുകൾ ചൊല്ലുന്നതിലും ആലപിക്കുന്നതിലും ചൈതന്യയുടെ ആകർഷണം വ്യക്തമാക്കുന്ന നിരവധി കഥകൾ നിലവിലുണ്ട്. [3]എന്നാൽ ഇത് പ്രധാനമായും അറിവ് നേടുന്നതിനും സംസ്കൃതം പഠിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ താൽപ്പര്യത്തിന്റെ ദ്വിതീയമാണെന്ന് മനസ്സിലാക്കപ്പെട്ടു. പിരിഞ്ഞുപോയ തന്റെ പിതാവിനായി ശ്രാദ്ധ ചടങ്ങ് നടത്താൻ ഗയയിലേക്ക് പോകുമ്പോൾ ചൈതന്യ തന്റെ ഗുരുയായ സന്യാസിയായ ഈശ്വര പുരിയെ കണ്ടുമുട്ടി. അദ്ദേഹത്തിൽ നിന്ന് ഗോപാല കൃഷ്ണ മന്ത്രത്തിന് തുടക്കമിട്ടു. ഈ കൂടിക്കാഴ്ച ചൈതന്യയുടെ കാഴ്ചപ്പാടിൽ ഗണ്യമായ മാറ്റം അടയാളപ്പെടുത്തുന്നതായിരുന്നു. [4] ബംഗാളിലേക്ക് മടങ്ങിയെത്തിയ അദ്വൈത ആചാര്യന്റെ നേതൃത്വത്തിലുള്ള പ്രാദേശിക വൈഷ്ണവർ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള 'ഹൃദയമാറ്റത്തിൽ' ('പണ്ഡിതൻ' മുതൽ 'ഭക്തൻ' വരെ) അമ്പരന്നു. താമസിയാതെ ചൈതന്യ നാദിയയിലെ അവരുടെ വൈഷ്ണവ ഗ്രൂപ്പിലെ പ്രമുഖ നേതാവായി.

ബംഗാൾ വിട്ട് സ്വാമി കേശവ ഭാരതിയുടെ സന്യാസ ക്രമത്തിൽ പ്രവേശനം നേടിയ ശേഷം, [5] ചൈതന്യ ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ചു. കൃഷ്ണന്റെ ദിവ്യനാമങ്ങൾ നിരന്തരം ചൊല്ലിക്കൊണ്ടിരുന്നു. അക്കാലത്ത് അദ്ദേഹം ബാരാനഗർ, മഹിനഗർ, അതിസാര, ഒടുവിൽ ഛത്രഭോഗ് തുടങ്ങി നിരവധി സ്ഥലങ്ങൾ കാൽ‌നടയായി സഞ്ചരിച്ചു. ഗംഗാദേവിയും ശിവനും കണ്ടുമുട്ടിയ സ്ഥലമാണ് ഛത്രഭോഗ്, അപ്പോൾ ഗംഗയുടെ നൂറു നദീമുഖം ഇവിടെ നിന്ന് കാണാമായിരുന്നു. വൃന്ദാവന ദാസയുടെ ചൈതന്യ ഭാഗവതത്തിന്റെ ഉറവിടത്തിൽ നിന്ന്, അടുപ്പമുള്ള കൂട്ടാളികളുമായി വലിയ മന്ത്രോച്ചാരണങ്ങളോടെ (കീർത്തനം) ഛത്രഭോഗിലെ അംബുലിംഗ ഘട്ടിൽ സ്നാനം ചെയ്തു. ഒരു രാത്രി താമസിച്ച ശേഷം പ്രാദേശിക അധികാരി രാം ചന്ദ്ര ഖാന്റെ സഹായത്തോടെ ബോട്ടിൽ പുരിയിലേക്ക് പുറപ്പെട്ടു. തന്റെ ജീവിതത്തിന്റെ അവസാന 24 വർഷം ഒഡീഷയിലെ പുരിയിൽ [6] മഹാക്ഷേത്ര നഗരമായ ജഗന്നാഥിൽ രാധകാന്ത മഠത്തിൽ ചെലവഴിച്ചു. ഗജപതി രാജാവായ പ്രതാപുദ്ര ദേവ്, ചൈതന്യയെ കൃഷ്ണന്റെ അവതാരമായി കണക്കാക്കുകയും ചൈതന്യയുടെ പാരായണ (സംഗീത) സമ്മേളനങ്ങളിൽ ആവേശഭരിതമായ രക്ഷാധികാരിയും ഭക്തനുമായിരുന്നു. [7] ഈ വർഷങ്ങളിലാണ് ചൈതന്യ തന്റെ അനുയായികളോടൊപ്പം പവിത്രയസ്നേഹങ്ങളിൽ (സമാധി) ആഴത്തിൽ മുങ്ങിപ്പോയതെന്നും ആത്മീയസന്തോഷത്തിന്റെ (ഭക്തി) അനുഭൂതികൾ നേടിയതെന്നും വിശ്വസിക്കപ്പെടുന്നു.[8]

24 ആം വയസ്സിൽ, സന്ന്യാസം സ്വീകരിച്ച ശേഷം ഒറീസ്സയിലെ പ്രശസ്തമായ ജഗന്നാഥപുരീ ക്ഷേത്രത്തെ ആസ്ഥാനമാക്കി " ഹരേ കൃഷ്ണ " മന്ത്രജപത്തിലൂടെയും, ഹരിനാമ സങ്കീർത്തനത്തിലൂടെയും ജനങ്ങളെ ആകർഷിച്ചു. വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന് മികവുറ്റ സംഭാവനകൾ നല്കി. ഭഗവാൻ കൃഷ്ണനാണ് പരമസത്യമെന്നും ശ്രീകൃഷ്ണനിൽ പരമപ്രേമം വരികയെന്നതാണ് ജീവന്റെ ആത്യന്തിക ലക്ഷ്യമെന്നും ചൈതന്യൻ ജനങ്ങളെ പഠിപ്പിച്ചു. കലിയുഗത്തിലെ മനുഷ്യരാശിയുടെ ഏക രക്ഷാമാർഗം, ഈശ്വരനായ ശ്രീകൃഷ്ണന്റെ നാമസങ്കീർത്തനവും " ഹരേ കൃഷ്ണ " മന്ത്രജപവും മാത്രമാണെന്നും ആയിരുന്നു അദ്ദേഹത്തിൻറെ കാഴ്ചപ്പാട്. 48-ാമത്തെ വയസ്സിൽ, 1534 ജൂണ് 14 ഇദ്ദേഹം പുരിയിൽ വച്ച് സ്വയം അപ്രത്യക്ഷനാവുകയാണുണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു. ഇദ്ദേഹത്തെ ശ്രീകൃഷ്ണന്റെ ഒരു അവതാരമായിത്തന്നെ ഭക്തന്മാർ കരുതിപ്പോരുന്നു.

ചൈതന്യ മഹാപ്രഭു

മറ്റു വിവരങ്ങൾ

[തിരുത്തുക]

18 മഹാപുരാണങ്ങൾ ഉള്ളതിൽ ചിലതിലും, ഉപപുരാണങ്ങളിലും ചിലതിൽ ചൈതന്യനെ പരാമർശിക്കുന്നതാണെന്ന് സംശയിക്കപ്പെടുന്ന ചില ശ്ളോകങ്ങൾ ഉള്ളതായി കാണുന്നു. അവ ഓരോന്നായി താഴെ കൊടുക്കുന്നു.

ബ്രഹ്മപുരാണം

[തിരുത്തുക]

കലേ: പ്രഥമ സന്ധ്യായാം ലക്ഷ്മീകാന്തോ ഭവിഷ്യതി ദാരുബ്രഹ്മ സമീപസ്ഥ: സംന്യാസീ ഗൗരവിഗ്രഹ :

കലിയുഗത്തിന്റെ പ്രഥമ സന്ധ്യയിൽ, ലക്ഷ്മീകാന്തനായ ഭഗവാൻ സംന്യാസിയായി ദാരുബ്രഹ്മ സമീപസ്തനായി ജനിക്കുന്നതാണ്. ജഗന്നാഥപുരിയിലെ ജഗന്നാഥസ്വാമിയുടെ മറ്റൊരു പേരാണ് ദാരുബ്രഹ്മം. ജഗന്നാഥ വിഗ്രഹം മരത്തിൽ തീർത്തിട്ടുള്ളതിനാലാണ് ജഗന്നാഥസ്വാമിക്ക് ദാരുബ്രഹ്മം എന്ന പേര് സിദ്ധിക്കുന്നത്.

പദ്മപുരാണം

[തിരുത്തുക]

കലേ: പ്രഥമ സന്ധ്യായാം ഗൌരാംഗാഖ്യം മഹീതലേ ഭാഗീരഥി തടേ രമ്യേ ഭവിഷ്യാമി സനാതന

സനാതനനായ ഭഗവാൻ കലിയുഗത്തിന്റെ പ്രഥമ സന്ധ്യയിൽ, ഗൌരാംഗാൻ എന്ന നാമധേയത്തിൽ ഗംഗാതീരത്തിൽ മഹീതല വാസികളെയെല്ലാം രമിപ്പിച്ചുകൊണ്ട് വസിക്കുന്നു.

ഗരുഡപുരാണം

[തിരുത്തുക]

ശുദ്ധഗൗര: സുദ്ദീർഘാംഗോ ഗംഗാതീര സമുൽഭവ :ദയാലൂ കീർത്തന ഗ്രാഹീ ഭവിഷ്യാമി കലൗയുഗേ

പരിശുദ്ധമായ ഗൗര വർണ്ണത്തോട് കൂടിയും [ ചുട്ടുപഴുത്ത സ്വർണ്ണനിറം] , സുദീർഘമായ ശരീരാകാരങ്ങളോട് കൂടിയും, അത്യന്തം ദയാലുവായ ഭഗവാൻ നാമസങ്കീർത്തന പ്രചാരകനായി ഗംഗാതീരത്തിൽ ജനിക്കുന്നതാണ് .

കൂര്മ്മപുരാണം

[തിരുത്തുക]

കലിനാ ദഹ്യമാണാനാം മുദാരായ തനുഭൃതാം ജന്മപ്രഥമ സന്ധ്യായാം കരിഷ്യാമി ദ്വിജാതിഷു

കലിയുഗത്തിൽ പ്രഥമസന്ധ്യാഘട്ടത്തിൽ ദ്വിജകുലത്തിൽ അവതാരം പൂണ്ടു കാരുണ്യവാനായ ഭഗവാൻ കലിയുടെ ദോഷങ്ങളെ [ കലിയെ] ദഹിപ്പിക്കും .

ശിവപുരാണം

[തിരുത്തുക]

ദിവിജ ഭുവി ജയധ്വം ജയധ്വം ഭക്തിരൂപിണ:കലൗ സങ്കീർത്തനാരംഭെ ഭവിഷ്യാമി ശചീസുത :

കലിയുഗത്തിൽ നാമസങ്കീർത്തനം തുടങ്ങിവയ്ക്കുന്നതിനായി ഭഗവാൻ ഭക്തന്റെ രൂപത്തിൽ ശചിയുടെ മകനായി ജനിക്കും.

സ്കന്ദപുരാണം

[തിരുത്തുക]

അന്ത : കൃഷ്ണോ ബഹിർഗൗര:സാംഗോപാംഗാസ്ത്ര പാർഷദ:ശചി ഗരഭേ സമാപ്നുയാം മായാ മാനുഷ കർമ്മകൃത്

ബാഹ്യമായി ഗൗരവർണ്ണത്തിലും, ആന്തരികമായി കൃഷ്ണനുമായിരിക്കുന്ന ഭഗവാൻ ശചിയുടെ ഗർഭത്തിൽ ജനിച്ചു, മായയാൽ മനുഷ്യനായി, ദിവ്യകർമ്മങ്ങൾ ചെയ്യുന്നതായിരിക്കുന്നു.

വായുപുരാണം

[തിരുത്തുക]

അഹമേവക്വചിത് ബ്രഹ്മൻ സന്ന്യാസാശ്രമം ആശ്രിത : ഹരിഭക്തിം ഗ്രാഹയാമി കലൗ പാപഹതാന്നരാൻ

കലിയുഗത്തിൽ, സംന്യാസാശ്രമം സ്വീകരിച്ചു ഹരിഭക്തി പ്രചരിപ്പിച്ചുകൊണ്ട്, ജനങ്ങളുടെ പാപങ്ങളെ അകറ്റാനായി പരബ്രഹ്മനായ ഭഗവാൻ അവതരിക്കുന്നു.

നരസിംഹപുരാണം

[തിരുത്തുക]

സത്യേ ദൈത്യാ കുലാ ദിനാശസമയെ സ്ഭ്രുജ്ജന്നഖ : കേസരീ ത്രേതായാം ദശസ്കന്ദരം പരീഭവൻ രാമാഭി നാമാകൃതി : ഗോപാലം പരിപാലയാൻ വ്രജപുരേ ഭാരം ഹരൻ ദ്വാപരേ ഗൌരാംഗാ പ്രിയ കീർത്തനാ : കലിയുഗേ ചൈതന്യ നാമാ ഹരി:

സത്യയുഗത്തിൽ അസുരകുല നാശനത്തിനായി തിളങ്ങുന്ന നഖങ്ങളോട് കൂടിയ നരസിംഹമായും, ത്രേതായുഗത്തിൽ ദശരഥ മഹാരാജാവിന്റെ പുത്രനായ രാമനായും, ദ്വാപരത്തിൽ വ്രജപുരത്തിന്റെ ഭാരം നശിപ്പിച്ചു, ഗോപന്മാരെ പരിപാലിച്ചു ഗോപാലനായും, വരുന്ന ഭഗവാൻ, കലിയുഗത്തിൽ, ഗൌരാംഗനായി, സങ്കീർത്തനപ്രിയനായി ചൈതന്യൻ എന്ന നാമത്തിൽ അറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. In the Name of the Lord (Deccan Herald) "He was also given the name of ‘Gora’ because of his extremely fair complexion." Archived 7 ഡിസംബർ 2006 at the Wayback Machine
  2. KCM Archive"They named Him Nimai, as he was born under a neem tree." Archived 24 ഏപ്രിൽ 2008 at the Wayback Machine
  3. CC Adi lila 14.22 Archived 6 മാർച്ച് 2012 at the Wayback Machine
  4. CC Adi lila 17.9 Archived 2014-09-24 at the Wayback Machine "In Gayla, Sri Chaitanya Mähaprabhu was initiated by Isvara Puri, and immediately afterwards He exhibited signs of love of Godhead. He again displayed such symptoms after returning home."
  5. Teachings of Lord Chaitanya Archived 2015-05-15 at the Wayback Machine "They were surprised to see Lord Chaitanya after He accepted his sannyasa order from Kesava Bharati"
  6. History of Gaudiya Vaishnavism. The first 6 years, he traveled extensively from Rameshavara in South India to Vrindavan in North India, sharing the message of bhakti. He is also said to have achieved major intellectual successes in converting intellectual giants of his times such as Sarvabhauma Bhattacharya and Prakashananda Saraswati to his devotional understanding of Vedanta. "Chaitanya spent the remainder of His life, another 24 years, in Jagannäth Puri in the company of some of His intimate associates, such as Svarüpa Dämodara and Rämänanda Räya"
  7. Gaudiya Vaishnavas Archived 2 മാർച്ച് 2009 at the Wayback Machine "His magnetism attracted men of great learning such as Särvabhauma Bhattächärya, the greatest authority on logic, and Shree Advaita Ächärya, leader of the Vaishnavas in Bengal, and men of power and wealth like the King of Odisha, Pratap Rudra and his minister, Rämänanda Räya..."
  8. Srimad Bhagavatam, Introduction Archived 25 മേയ് 2013 at the Wayback Machine "At Puridhawm, when he [Chaitanya] entered the temple of Jagannätha, he became at once saturated with transcendental ecstasy"
"https://ml.wikipedia.org/w/index.php?title=ചൈതന്യ_മഹാപ്രഭു&oldid=3810255" എന്ന താളിൽനിന്ന് ശേഖരിച്ചത്