ബാന്റിമരങ്-ബുലസാരൌങ് ദേശീയോദ്യാനം
ബാന്റിമരങ്-ബുലസാരൌങ് ദേശീയോദ്യാനം | |
---|---|
Taman Nasional Bantimurung-Bulusaraung | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | South Sulawesi, Indonesia |
Nearest city | Makassar |
Coordinates | 4°54′S 119°45′E / 4.900°S 119.750°E |
Area | 437 ച. �കിലോ�ീ. (43,700 ഹെ) |
Established | 2004 |
Governing body | Ministry of Environment and Forestry |
Website | www |
ബാന്റിമരങ്-ബുലസാരൌങ് ദേശീയോദ്യാനം ഇൻഡോനേഷ്യയിലെ തെക്കൻ സുലാവെസിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. തെക്കു-കിഴക്കൻ ചൈനയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കാർസ്റ്റ് പ്രദേശം കഴിഞ്ഞാൽ രണ്ടാം സ്ഥാനമുള്ള കാർസ്റ്റ് പ്രദേശമായ റമ്മാംഗ്-റമ്മാംഗ് കാസ്റ്റ് പ്രദേശത്തെ ഈ ദേശീയോദ്യനം ഉൾക്കൊള്ളുന്നു.[1] ഈ ദേശീയോദ്യാനം മകസ്സാറിന് 50 കിലോമീറ്റർ വടക്കായും (ഒരു മണിക്കൂർ യാത്ര) അല്ലെങ്കിൽ സുൽത്താൻ ഹസനുദ്ദീൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ (30 മിനി്ട്ട് യാത്ര) ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്.[2] കാർസ്റ്റ് രൂപീകരണങ്ങളിൽ ഏറിയകൂറും ഉയരത്തിൽ കുത്തനെയുള്ളതും ഏതാണ്ട് 90 ഡിഗ്രി കോണിൽ മരോസ് നഗരം മുതൽ ബാന്റിമുരങ്ങിലേയ്ക്കുള്ള പാതയിലുടനീളവും തുടർന്ന് പങ്കജീൻ ദ്വീപ് റീജൻസിവരെയും വ്യാപിച്ചു കിടക്കുന്നതാണ്.
കാർസ്റ്റ് പ്രദേശം 43,750 ഹെക്ടർ പ്രദേശത്തായി വ്യാപിച്ചു കിടക്കുകയും ഇതിൽ 286 ഗുഹകളുള്ളതിൽ ചരിത്രാതീതകാലത്തുള്ള 16 എണ്ണം മരോസ് റീജൻസിയിലും 17 ചരിത്രാതീത കാലത്തെ ഗുഹകൾ പാങ്കെപ്, ബോൺ റീജൻസികളിലും സ്ഥിതിചെയ്യുന്നു. ദേശീയ ഉദ്യാനത്തിൽ രണ്ട് ഗുഹകളോടെയുള്ള വെള്ളച്ചാട്ടം ഉണ്ട്. ഇടത് വശത്തുള്ളത് ഡ്രീം കേവ് എന്ന പേരിൽ ഒരു കിലോമീറ്റർ നീളമുള്ളതും മറ്റൊന്ന് വലതു വശത്ത് സ്റ്റോൺ കേവ് എന്നു പേരിലും അറിയപ്പെടുന്നു.
ചരിത്രം
[തിരുത്തുക]1857 ജൂലൈ-ഒക്ടോബർ മാസങ്ങളിൽ ആൽഫ്രഡ് വല്ലെയ്സാണ് ബാന്റിമരങ് പ്രദേശത്ത് ആദ്യമായി ഒരു പ്രധാന പര്യവേഷണം നടത്തിയത്. പിന്നീട് അദ്ദേഹം തന്റെ പര്യവേക്ഷണങ്ങളുടെ ഫലങ്ങളെക്കുറിച്ച് "ദ മലയ് ആർക്കിപെലാഗോ" എന്ന ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുകയും ഇത് അനേകം ഗവേഷകരെ മാരോസ് സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നീട് 1970-1980 കാലഘട്ടത്തിൽ മരോസ്-പെങ്കെപ്പ് കാർസ്റ്റ് പ്രദേശത്ത് രണ്ടു പ്രകൃതി സംരക്ഷണ ഉദ്യാനങ്ങളും (ബാന്റിമുരുങ്, ഗ്വാ പട്ടനൌങ് എന്നിവ) മൂന്ന് വന്യജീവി സങ്കേതങ്ങളും (ബാന്റിമുരങ്, കരെന്താ, ബുലുസൌരങ് എന്നിവ) അടങ്ങുന്ന അഞ്ച് തെരഞ്ഞെടുത്ത പ്രകൃതി സംരക്ഷണ മേഖലകളെ തെരഞ്ഞെടുത്തിരുന്നു. 1993-ൽ, XI അന്താരാഷട്ര ഗുഹാവിജ്ഞാനീയ കോൺഗ്രസ് മരോസ്-പാങ്കെപ്പ് കാർസ്റ്റ് പ്രദേശത്തെ ഒരു ലോക പൈതൃക പ്രദേശമായി ശുപാർശ ചെയ്തു. അതിനുശേഷം അഞ്ച് വർഷങ്ങൾക്കുശേഷം ഹസനുദ്ദീൻ സർവ്വകലാശാലയുടെ പരിസ്ഥിതി സെമിനാറും (PSL-UNHAS) മാറോസ്-പാങ്കെപ്പ് കാർസ്റ്റിന്റെ സംരക്ഷണത്തിന് ശുപാർശ ചെയ്തു.
ജന്തുവർഗ്ഗം
[തിരുത്തുക]ഏഷ്യ, ആസ്ത്രേലിയ മേഖലകളിലെ സംക്രമണ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ സുലവെസി മൂർ മകാക്വേ (Macaca maura), റെഡ്-നോബ്ഡ് ഹോൺബിൽ (Aceros cassidix, Penelopides exarhatus), കസ്കസ് (Strigocuscus celebensis), സുലവേസി മരപ്പട്ടി (Macrogalidia musschenbroekii), വവ്വാൽ, കുംഭ വയറൻ കാട്ടുപന്നി (Sus scrofa vittatus) തുടങ്ങി ഈ അപൂർവ്വ ജീവജാലങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. സമീപകാലത്ത്, 2008 മാർച്ചിൽ ബാന്റിമരങ്-ബുലസാരൌങ് ദേശീയോദ്യാനത്തിലെ ജീവനക്കാർ ഇവിടെ ടാർസിയറിന്റെTarsius fuscus എന്ന സ്പിഷീസിന്റെ നിലനിൽപ്പും അവ ഈ പ്രദേശത്തു വാസഗേഹമൊരുക്കിയതും രേഖപ്പെടുത്തിയിരുന്നു.[3][4] കാർസ്റ്റ് പ്രദേശത്തെ കവച ജന്തു വർഗ്ഗങ്ങളുടെ ജൈവ വൈവിദ്ധ്യത്തിൽ "സ്പൈഡർ ക്രാബ്" (Cancrocaeca xenomorpha) എന്ന പേരിൽ ഒരു പ്രത്യേക ഇനമുണ്ട്. ഇത് മാറോസ് കാർസ്റ്റ് ഗുഹയിൽ മാത്രമേ കാണപ്പെടുന്നുള്ളൂ.[5][6]
ചിത്രശലഭങ്ങൾ
[തിരുത്തുക]ഇൻസെക്റ്റേറിയം കൂടാതെ, ഇവിടെ പ്രവർത്തിക്കുന്ന ചിത്രശലഭ പ്രജനനകേന്ദ്രങ്ങൾ ദേശീയോദ്യാന കാര്യനിർവ്വാഹകനും പ്രദേശവാസികളും ഒത്തുചേർന്ന് കൈകാര്യം ചെയ്യുകയും ചിത്രശലഭങ്ങളുടെ രൂപാന്തരീകരണത്തിലെ മുഴുവൻ പ്രക്രിയയയും പൂർത്തീകരിക്കുന്നതുവരെയുള്ള പൂർണ്ണമായ പിന്തുണ നൽകുകയും ചെയ്യുന്നു.
ചിത്രശാല
[തിരുത്തുക]-
ബാന്റിമരങ് വെളളച്ചാട്ട കവാടം
-
വില്പനയ്ക്കു വച്ചിരിക്കുന്ന ചിത്രശലഭ മാതൃകകൾ ബാന്റിമരങ്-ബുപുസരൌങ് ദേശീയോദ്യാനത്തിൽ
-
ദേശീയോദ്യാനത്തിനുള്ളിലെ ഗ്രീൻ നദി
-
ബന്റാമരങ് ഗുഹയിലെ പാറയിൽ നിന്നൊലിച്ചു തൂങ്ങിയ ചുണ്ണാമ്പ് കല്ല്, പാറയിൽ നിന്നൂറിവരുന്ന ചുണ്ണാമ്പുകൽപുറ്റ് എന്നിവ
-
Lithograph of Bantimurung Waterfall in 1883–1889 based on Josias Cornelis Rappard painting
-
രമ്മാങ്-രമ്മാങിലെ കാർസ്റ്റ് ഭൂപ്രകൃതി
അവലംബം
[തിരുത്തുക]- ↑ Lestari Hutan Indonesia Archived 2010-04-20 at the Wayback Machine, retrieved 24 February 2010
- ↑ "Bantimurung Waterfall". Archived from the original on November 5, 2013. Retrieved February 4, 2013.
- ↑ Official website of Bantimurung – Bulusaraung National Park Archived 2019-12-25 at the Wayback Machine, accessed in September 20, 2012.
- ↑ Gatra.com: "Spectacular Tower Karst" Milik Taman Nasional Bantimurung Bulusaraung Archived ഓഗസ്റ്റ് 5, 2012 at the Wayback Machine, April 3, 2012.
- ↑ P. K. L. Ng (1991). "Cancrocaeca xenomorpha, new genus and species, a blind troglobitic freshwater hymenosomatid (Crustacea: Decapoda: Brachyura) from Sulawesi, Indonesia" (PDF). Raffles Bulletin of Zoology. 39 (1): 59–73. Archived from the original (PDF) on 2022-08-18. Retrieved 2018-11-09.
- ↑ Kompas.com: Kepiting Laba-laba, Inilah Fauna Endemik Karst Maros...., Yunanto Wiji Utomo. Rabu, 9 Mei 2012.