ബിക്രം സിങ്
ബിക്രം സിങ് | |
---|---|
ദേശീയത | India |
വിഭാഗം | ഇന്ത്യൻ ആർമി |
ജോലിക്കാലം | 1972–മുതൽ തുടരുന്നു [1] |
പദവി | ജനറൽ |
യൂനിറ്റ് | സിഖ് ലൈറ്റ് ഇൻഫൻട്രി റെജിമെന്റ്[1] |
Commands held | GOC-in-C Eastern Command GOC 15 കോർപ്‌സ് GOC രാഷ്ട്രീയ റൈഫിൾസ് GOC of Eastern Division in the Democratic Republic of Congo[1] |
പുരസ്കാരങ്ങൾ | പരംവിശിഷ്ട് സേവാ മെഡൽ ഉത്തം യുദ്ധ് സേവാ മെഡൽ അതിവിശിഷ്ട് സേവാ മെഡൽ സേനാ മെഡൽ വിശിഷ്ട് സേവാ മെഡൽ |
ഇന്ത്യൻ ആർമിയുടെ ചീഫ് ഓഫ് ആർമി സ്റ്റാഫായിരുന്നു ജനറൽ ബിക്രം സിങ്,PVSM, UYSM, AVSM, SM, VSM, ADC[2] കിഴക്കൻ കമാണ്ടിന്റെ തലവനായിരുന്ന ഇദ്ദേഹം 2012 മേയ് 31-ന് ജനറൽ വി.കെ സിങ് വിരമിച്ച ഒഴിവിലാണ് ഇന്ത്യയുടെ 27-ാമത് CoAS ആയി ചുമതലയേറ്റത്.[3]ജെനറൽ ജെ.ജെ. സിങിന് ശേഷം CoAS പദവി വഹിക്കുന്ന രണ്ടാമത്തെ സിഖ് വംശജനാണ് ഇദ്ദേഹം.[4][5]
കുടുംബം
[തിരുത്തുക]സുർജീത് കൗറാണ് ഭാര്യ. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.[6]
സൈനിക സേവനകാലം
[തിരുത്തുക]നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ബിരുദധാരിയായ ബിക്രം സിങ്,[7] 1972 മാർച്ച് 31-ന് സിഖ് ലൈറ്റ് ഇൻഫൻട്രിയിലൂടെയായിരുന്നു സൈന്യത്തിൽ ചേർന്നത്. ഇൻഫൻട്രി സ്കൂളിൽ അദ്ദേഹം "മികച്ച യുവ ഓഫീസർ", "മികച്ച കമാണ്ടോ", "മികച്ച യുദ്ധതന്ത്രവിദ്യാർത്ഥി" ആയിരുന്നു. ഇൻഫൻട്രി സ്കൂളിൽ പിന്നീട് അധ്യാപകനായും അദ്ദേഹം സേവനമനുഷ്ടിച്ചു.[1]
ഹയർ കമാണ്ട് കോഴ്സ് വിജയിച്ചതിനുശേഷം മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിൽ ഡയറക്ടറായി അദ്ദേഹം സേവനമാരംഭിച്ചു. ഈ സമയത്ത് നടന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ ആർമിയുടെ മാധ്യമ വക്താവായും അദ്ദേഹം സേവനം ചെയ്തു.[1]
കിഴക്കൻ കമാണ്ടിന്റെ GOC-ഇൻ-ചാർജ്, GOC 15 കോർപ്സ്, GOC രാഷ്ട്രീയ റൈഫിൾസ്, കോംഗോയുടെ കിഴക്കൻ ഡിവിഷന്റെ GOC , എന്നീ പദവികളിലും സേവനമനുഷ്ടിച്ചു.[1] തന്റെ സേവനകാലം ഏറ്റവും കൂടുതൽ ചെലവഴിച്ച ജമ്മു-കശ്മീരിൽ വെച്ച് അദ്ദേഹത്തിന് വെടിയേൽക്കുകയുമുണ്ടായി.[8]
അവാർഡുകളും മെഡലുകളും
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 "Know your new army chief, General Bikram Singh". Ndtv.com. 1972-03-31. Archived from the original on 2012-06-01. Retrieved 2012-05-31.
- ↑ "ചീഫ് ഓഫ് ആർമി സ്റ്റാഫ്". ഇന്ത്യൻ ആർമി. Retrieved 2012-06-01.
- ↑ "ജെനറൽ വി.കെ സിങ് ഇന്ന് വിരമിക്കുന്നു". ന്യൂ ഡൽഹി: ദി ഹിന്ദു. 31 മേയ് 2012. Retrieved 2012-06-06.
- ↑ By PPI. "Lt General Bikram Singh to succeed Indian army chief – The Express Tribune". Tribune.com.pk. Retrieved 2012-05-31.
- ↑ Last Updated: 16 Jan 15:15 PM IST. "Gen. Bikram Singh is next Army chief". Thestatesman.net. Retrieved 2013-01-17.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "Bikram Singh assumes charge as new Army chief". 31 may 2012.
{{cite news}}
: Check date values in:|date=
(help) - ↑ "Chiefs of Staff". National Defence Academy. Retrieved 10 July 2012.
- ↑ "I have shed my blood in Kashmir Valley: Army Chief". 9 July 2012.