Jump to content

ബിയാട്രിസ് എച്ച്. ഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിയാട്രിസ് എച്ച്. ഹാൻ
പ്രമാണം:Beatrice Hahn.jpg
Beatrice Hahn
ജനനം(1955-02-13)ഫെബ്രുവരി 13, 1955
കലാലയംടെക്നിക്കൽ യൂണിവേഴ്സിറ്റി, മ്യൂണിക്
അറിയപ്പെടുന്നത്human immunodeficiency virus
ജീവിതപങ്കാളി(കൾ)ജോർജ്ജ് ഷാ
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾനാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവഴ്സിറ്റി ഓഫ് അലാബാമ, ബർമിംഗ്ഹാം, പെൻസിൽവാനിയ സർവ്വകലാശാല

ബിയാട്രിസ് എച്ച്. ഹാൻ (ജനനം: ഫെബ്രുവരി 13, 1955, മ്യൂണിച്ച്, ജർമ്മനി) ഒരു അമേരിക്കൻ വൈറോളജിസ്റ്റും ബയോമെഡിക്കൽ ഗവേഷകയുമാണ്.[1][2][3] പെൻ‌സിൽ‌വാനിയ സർവകലാശാലയിലെ പെരെൽ‌മാൻ സ്കൂൾ ഓഫ് മെഡിസിനിൽ വൈദ്യശാസ്ത്ര, സൂക്ഷ്‌മാണുശാസ്‌ത്ര പ്രൊഫസറാണ് ബിയാട്രിസ്.[4][5] 2002 നവംബറിൽ ഡിസ്കവർ മാഗസിൻ അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട 50 വനിതാ ശാസ്ത്രജ്ഞരിൽ ഒരാളായി ഹാനെ പട്ടികപ്പെടുത്തി.[6]

ആദ്യകാലം[തിരുത്തുക]

1955 ഫെബ്രുവരി 13 ന്‌ ജർമ്മനിയിലെ മ്യൂണിക്കിലാണ് ബിയാട്രിസ് ഹാൻ ജനിച്ചത്.[7][8] ഒരു പ്രാഥമിക പരിചരണ വൈദ്യനായിരുന്ന പിതാവ് അവരിൽ വളരെയധികം സ്വാധീനം ചെലുത്തുകയും ചെറുപ്പത്തിൽത്തന്നെ വൈദ്യശാസ്ത്രത്തോട് അഭിനിവേശം ആരംഭിക്കുകയും ചെയ്തു. ബവേറിയയിലെ ഗ്രാമീണ മേഖലയിൽ വൈദ്യശാസ്ത്രം അഭ്യസിക്കുനാ ആരംഭിച്ച അവളുടെ പിതാവ്, അവിടെ രോഗനിർണയത്തിനായി എക്സ്-റേ മെഷീൻ ഉപയോഗിച്ച പ്രദേശത്തെ ആദ്യത്തെ വൈദ്യരിൽ ഒരാളായിരുന്നു. ചില മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ പിതാവ് അവളെ അനുവദിക്കുകയും മൈക്രോസ്കോപ്പിന് കീഴിലുള്ള യൂറിൻ സ്ലൈഡുകൾ വിശകലം ചെയ്യാന് ആരംഭിച്ച അവർ രക്തത്തെക്കുറിച്ചുള്ള പഠനത്തിൽ ആകൃഷ്ടനായി. ഔദ്യോഗിക ജീവിതത്തോടുള്ള പിതാവിന്റെ അഭിനിവേശവും അർപ്പണബോധവും ബിയാട്രീസിനെ വളരെയധികം പ്രചോദിപ്പിക്കുകയും വിദ്യാഭ്യാസം കാലത്തിന്റെ ആരംഭത്തിൽത്തന്നെ ഒരു വൈദ്യനാകാനുള്ള ആഗ്രഹം അവളിൽ രൂഢമൂലമാകുകയും ചെയ്തു.[9]

ജർമ്മനിയിലെ മ്യൂണിക്കിലുള്ള മ്യൂണിക്ക് ടെക്നിക്കൽ സർവ്വകലാശാലയിലെ മെഡിക്കൽ സ്കൂളിൽ ചേരുന്നതിനായി ഹാൻ ഭവനം വിട്ടിറങ്ങുകയും 1981 ൽ അവിടെനിന്ന് എംഡി ബിരുദം നേടുകയും ചെയ്തു. 1981 മുതൽ 1982 വരെ മ്യൂണിക്കിലെ ലുഡ്വിഗ് മാക്സിമിലിയൻ യൂണിവേഴ്സിറ്റിയിൽ ഇന്റേൺ ആയി ജോലി ചെയ്തു.[10] 1982 ൽ മ്യൂണിക് ടെക്നിക്കൽ സർവ്വകലാശാലയിൽ നിന്ന് മെഡിസിനിൽ ഡോക്ടറേറ്റ് നേടി.[11]

അവളുടെ ഡോക്ടറൽ പ്രബന്ധത്തെ കുട്ടിക്കാലത്തെ കന്നുകാലി‍ വളർത്തൽ സ്വാധീനിച്ചിരുന്നു. കുട്ടിക്കാലത്ത് പശുക്കളെ വളർത്തുന്നതും പാൽ കറക്കുന്നതും ഹാൻ ഓർമ്മിച്ചു. ഗ്രാമീണ ബവേറിയയിലെ ജീവിതത്തിൽ കന്നുകാലികൾ എത്രത്തോളം അവിഭാജ്യ ഘടമാണെന്ന് ചിന്തിച്ച ഹാൻ, ബോവിൻ വൈറസ് ബാധിച്ച കന്നുകാലികളുമായുള്ള അടുത്ത ബന്ധം മനുഷ്യർക്ക് ഹാനികരമാകുമോ എന്ന് ചിന്തിച്ചു. കന്നുകാലികളിലെ വളരെ ഗുരുതരമായ രോഗമായ ബോവിൻ രക്താർബുദ വൈറസിൽ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അവളുടെ പ്രബന്ധം ഇത് ഹ്യൂമൻ ട്യൂമർ വൈറസ് HTLV-1 നോട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കി.[12] ജന്തുജന്യ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിൽ മൃഗ-മനുഷ്യ സമ്പർക്കമെന്ന ഘടകത്തെ മുൻനിറുത്തിയുള്ളപൊതുജനാരോഗ്യത്തിലെ തന്റെ ഗവേഷണവും താൽപ്പര്യവും ഹാൻ തുടർന്നു.[13]

ബിരുദാനന്തരം, മേരിലാൻഡിലെ ബെതസ്ഡയിലുള്ള റോബർട്ട് ഗാലോയുടെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ സയൻസ് ഫൌണ്ടേഷന്റെ ഫെലോഷിപ്പിലൂടെയാണ് ഹാൻ തന്റെ കരിയർ ആരംഭിച്ചത്. ഗവേഷണത്തിനും അമേരിക്കയിൽ ധനസഹായത്തോടെ മികച്ച അവസരങ്ങളും ലഭിക്കുമെന്ന് വിശ്വസിച്ചതിനാലാണ് അവർ ജർമ്മനി വിടാൻ തീരുമാനിച്ചത്.[14] 1985 ൽ ബർമിംഗ്ഹാമിലെ അലബാമ സർവകലാശാലയിലെ ഫാക്കൽറ്റിയിൽ (യുഎബി) ചേർന്ന ഹാൻ അവിടെ സ്വന്തമായി ഒരു ലബോറട്ടറി സ്ഥാപിച്ചു.[15][16] 2003 മുതൽ 2011 വരെ യു‌എബിയിലെ സെന്റർ ഫോർ എയ്ഡ്‌സ് റിസർച്ചിന്റെ സഹ-ഡയറക്ടറായിരുന്നു. 2011 ൽ ഹാൻ തന്റെ ഭർത്താവും ഗവേഷണ പങ്കാളിയുമായ ജോർജ്ജ് ഷായോടൊപ്പം പെൻസിൽവാനിയ സർവകലാശാലയിലെ പെരെൽമാൻ സ്‌കൂൾ ഓഫ് മെഡിസിൻ ഫാക്കൽറ്റിയിൽ ചേർന്നു.[17][18] ഹാനും ഷായും മൾട്ടി-ഇൻസ്റ്റിറ്റ്യൂഷണൽ കൺസോർഷ്യമായ CHAVI യുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.[19] CHAVI യിലെ വൈറൽ ബയോളജി ടീമിലെ പ്രധാന ഗവേഷകയാണ് ഹാൻ.[20]

സർവ്വകലാശാലകളിലെ ഗവേഷകയെന്ന നിലയിന്ന പ്രവർത്തനങ്ങളോടൊപ്പം ഹാൻ അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസ്, അമേരിക്കൻ അക്കാദമി ഓഫ് മൈക്രോബയോളജി, നാഷണൽ അക്കാദമി ഓഫ് മെഡിസിൻ, നാഷണൽ അക്കാദമി ഓഫ് സയൻസസ് എന്നിവയിലും അംഗമാണ്. ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷന്റെ എച്ച്ഐവി / എയ്ഡ്സ് പ്രോഗ്രാമിന്റെ ഉപദേശക സമിതിയിലും അംഗമായ അവർ നിരവധി നാഷൺ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് കൗൺസൽ ഗ്രൂപ്പുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[21]

അവലംബം[തിരുത്തുക]

  1. "Beatrice Hahn, MD". Center for HIV/AIDS Vaccine Immunology. Archived from the original on 2014-10-13. Retrieved 2016-04-02.
  2. Viegas, Jennifer (2013-04-23). "Profile of Beatrice H. Hahn". Proceedings of the National Academy of Sciences. 110 (17): 6613–6615. Bibcode:2013PNAS..110.6613V. doi:10.1073/pnas.1305711110. ISSN 0027-8424. PMC 3637689. PMID 23589843.
  3. University of Alabama at Birmingham (May 26, 2006). "Researchers Confirm HIV-1 Originated In Wild Chimpanzees". Science Daily. Retrieved 19 October 2018.
  4. Kreeger, Karen (April 21, 2016). "Beatrice H. Hahn, MD, Virologist from Penn's Perelman School of Medicine Elected to American Academy of Arts and Sciences". Penn Medicine. Retrieved 19 October 2018.
  5. "Beatrice Hahn and George Shaw, Pioneers in HIV Research, to Join Penn Medicine". Penn Medicine. September 23, 2010. Retrieved 19 October 2018.
  6. Svitil, Kathy (1 November 2002). "The 50 Most Important Women in Science". Discover. Retrieved 21 December 2014.
  7. "Beatrice Hahn, MD". Center for HIV/AIDS Vaccine Immunology. Archived from the original on 2014-10-13. Retrieved 2016-04-02.
  8. Viegas, Jennifer (2013-04-23). "Profile of Beatrice H. Hahn". Proceedings of the National Academy of Sciences. 110 (17): 6613–6615. Bibcode:2013PNAS..110.6613V. doi:10.1073/pnas.1305711110. ISSN 0027-8424. PMC 3637689. PMID 23589843.
  9. Viegas, Jennifer (2013-04-23). "Profile of Beatrice H. Hahn". Proceedings of the National Academy of Sciences. 110 (17): 6613–6615. Bibcode:2013PNAS..110.6613V. doi:10.1073/pnas.1305711110. ISSN 0027-8424. PMC 3637689. PMID 23589843.
  10. Viegas, Jennifer (2013-04-23). "Profile of Beatrice H. Hahn". Proceedings of the National Academy of Sciences. 110 (17): 6613–6615. Bibcode:2013PNAS..110.6613V. doi:10.1073/pnas.1305711110. ISSN 0027-8424. PMC 3637689. PMID 23589843.
  11. Viegas, Jennifer (2013-04-23). "Profile of Beatrice H. Hahn". Proceedings of the National Academy of Sciences. 110 (17): 6613–6615. Bibcode:2013PNAS..110.6613V. doi:10.1073/pnas.1305711110. ISSN 0027-8424. PMC 3637689. PMID 23589843.
  12. Viegas, Jennifer (2013-04-23). "Profile of Beatrice H. Hahn". Proceedings of the National Academy of Sciences. 110 (17): 6613–6615. Bibcode:2013PNAS..110.6613V. doi:10.1073/pnas.1305711110. ISSN 0027-8424. PMC 3637689. PMID 23589843.
  13. Viegas, Jennifer (2013-04-23). "Profile of Beatrice H. Hahn". Proceedings of the National Academy of Sciences. 110 (17): 6613–6615. Bibcode:2013PNAS..110.6613V. doi:10.1073/pnas.1305711110. ISSN 0027-8424. PMC 3637689. PMID 23589843.
  14. Viegas, Jennifer (2013-04-23). "Profile of Beatrice H. Hahn". Proceedings of the National Academy of Sciences. 110 (17): 6613–6615. Bibcode:2013PNAS..110.6613V. doi:10.1073/pnas.1305711110. ISSN 0027-8424. PMC 3637689. PMID 23589843.
  15. Viegas, Jennifer (2013-04-23). "Profile of Beatrice H. Hahn". Proceedings of the National Academy of Sciences. 110 (17): 6613–6615. Bibcode:2013PNAS..110.6613V. doi:10.1073/pnas.1305711110. ISSN 0027-8424. PMC 3637689. PMID 23589843.
  16. "Microbiology, Immunology, and Cancer Biology Seminar Series: Winford P. Larson Lectureship". University of Minnesota. Archived from the original on 2018-10-20. Retrieved 19 October 2018.
  17. Kreeger, Karen (April 21, 2016). "Beatrice H. Hahn, MD, Virologist from Penn's Perelman School of Medicine Elected to American Academy of Arts and Sciences". Penn Medicine. Retrieved 19 October 2018.
  18. "Beatrice Hahn and George Shaw, Pioneers in HIV Research, to Join Penn Medicine". Penn Medicine. September 23, 2010. Retrieved 19 October 2018.
  19. "Beatrice Hahn, MD". Center for HIV/AIDS Vaccine Immunology. Archived from the original on 2014-10-13. Retrieved 2016-04-02.
  20. "Research Teams". CHAVI-ID. Retrieved 29 January 2020.
  21. "Beatrice H. Hahn, MD, Virologist from Penn's Perelman School of Medicine Elected to American Academy of Arts and Sciences". Penn Medicine News. Penn Medicine. Retrieved 29 January 2020.
"https://ml.wikipedia.org/w/index.php?title=ബിയാട്രിസ്_എച്ച്._ഹാൻ&oldid=3833155" എന്ന താളിൽനിന്ന് ശേഖരിച്ചത്