Jump to content

ബിരുദാനന്തര ഡിപ്ലോമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു യൂണിവേഴ്സിറ്റി ഡിഗ്രിക്ക് ശേഷം ചെയ്യുന്ന ബിരുദാനന്തര യോഗ്യതയാണ് ബിരുദാനന്തര ഡിപ്ലോമ. ബിരുദാനന്തര ഡിപ്ലോമ നൽകുന്ന രാജ്യങ്ങളിൽ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ബാർബഡോസ്‌, ബെൽജിയം, ബ്രസീൽ, കാനഡ, ചിലെ, കൊളംബിയ, ജർമ്മനി, ഹോങ്ങ് കോങ്ങ്, ജമൈക്ക, സ്പെയിൻ, സൗത്ത് ആഫ്രിക്ക, ഇന്ത്യ, അയർലണ്ട്, നെതർലൻഡ്‌സ്‌, ന്യൂസിലാൻഡ്‌, നൈജീരിയ, ഫിലിപ്പൈൻസ്, പോർച്ചുഗൽ, റഷ്യ, ശ്രീലങ്ക, പാകിസ്താൻ, പോളണ്ട്, സൗദി അറേബിയ, സിംഗപ്പൂർ, സ്വീഡൻ, യുണൈറ്റഡ് കിംഗ്‌ഡം, ട്രിനിഡാഡ്‌ ആൻഡ്‌ ടൊബാഗോ എന്നിവ ഉൾപ്പെടുന്നു.

കോളേജിൽ നിന്നോ സർവ്വകലാശാലയിൽ നിന്നോ ലഭിക്കുന്ന ബിരുദ, ബിരുദാനന്തര യോഗ്യതകളെയാണ് സാധാരണഗതിയിൽ അക്കാദമിക ഡിഗ്രി എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പ്രത്യേക വിഷയമോ വിഷയങ്ങളോ നിശ്ചിത കാലാവധി പഠിച്ച് തൃപ്തികരമായ രീതിയിൽ പരീക്ഷകളിൽ വിജയം നേടുമ്പോഴോ പാണ്ഡിത്യം ആവശ്യമുള്ള ഒരു പ്രവൃത്തി പൂർത്തീകരിക്കുമ്പോഴോ ആണ് സാധാരണഗതിയിൽ ഒരാൾക്ക് അക്കാദമിക ഡിഗ്രി ലഭിക്കുന്നത്. ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം എന്നിങ്ങനെ പല തരം അക്കാദമിക ഡിഗ്രികളുണ്ട്. ബാച്ചിലേഴ്സ് ഡിഗ്രി, മാസ്റ്റേഴ്സ് ഡിഗ്രി, ഡൊക്ടറൽ ഡിഗ്രി എന്നിവയാണ് സാധാരണ ഡിഗ്രികൾ.

മാനേജ്‌മന്റ്‌

[തിരുത്തുക]

പൊതുവായ ചില ലക്ഷ്യങ്ങൾക്കു വേണ്ടി ഫലപ്രദമായും കാര്യക്ഷമമായും കൂട്ടായി പ്രവർത്തിക്കാൻ വ്യക്തികൾക്കു സാധിക്കുന്ന വിധത്തിൽ ഒരു അഭ്യന്തര പരിസ്ഥിതി സൃഷ്ടിക്കുന്നതിനെയാണ് മാനേജ്മെന്റ് എന്നു നിർ‌വചിച്ചിരിക്കുന്നത്. പ്രധാനമായും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുമായാണ്‌ മാനേജ്മെന്റ് ബന്ധപ്പെട്ടിരിക്കുന്നതെങ്കിലും വ്യക്തികളുടെ ദൈനം ദിന ജീവിതത്തിലും ഇത് പ്രസക്തമാണ്‌.

മാനേജ്മെന്റിനു മനുഷ്യനുള്ള കാലത്തോളം തന്നെ പഴക്കമുണ്ടെങ്കിലും ഒരു പ്രവർത്തന ശാഖ എന്ന രീതിയിൽ വ്യക്തത വരുന്നത് വ്യവസായിക വിപ്ലവത്തോടെയാണ്.

ഭാവിയിലേയ്ക്ക് വേണ്ട പദ്ധതികളും പ്രവർത്തനങ്ങളും തീരുമാനിക്കുകയെന്നത് ചെയ്യുന്നത് പ്രാഥമിക മാനേജ്മെന്റ് ധർമ്മമാണ്‌‌. മറ്റുള്ള മാനേജ്മെന്റ് ധർമ്മങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ ആസൂത്രണത്തെ ഏറ്റവും പ്രധാനപ്പെട്ട മാനേജ്മെന്റ് ധർമ്മമായി കണക്കാക്കുന്നു.

താഴെ പറയുന്ന കാര്യങ്ങളാണ്‌ നിയന്ത്രണം എന്നതു

  • മാനദണ്ഡങ്ങളുടെ നിർമ്മിതി
  • വസ്തുതകളുടെ നീരീക്ഷണം
  • മാനദണ്ഡങ്ങളും വസ്തുതകളും തമ്മിലുള്ള താരത്മ്യപഠനവും വ്യതിയാന വിശകലനവും
  • തിരുത്തൽ നടപടികൾ

സ്ഥാപനത്തിൻറെ പൊതു ലക്ഷ്യങ്ങളിലേയ്ക്ക് വിവിധ ഘടകങ്ങളെ നയിക്കുക എന്നതാണ്‌ ഈ പ്രവർത്തനം കൊണ്ടുദ്ദേശിക്കുന്നത്. മാനേജ്മെന്റ് നടത്തിപ്പിനു മാനവ വിഭവ ശേഷി ഫലപ്രദമായി വിനിയോഗിക്കുകയെന്നതാണ്‌ ഇവിടെ ചെയ്യുന്നത്. എല്ലാത്തരം പ്രവർത്തന ഘടകങ്ങളെയും പൊതു ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ഏകോപിപ്പിക്കുകയെന്നയാണ്‌ ഈ ധർമ്മം കൊണ്ടുദ്ദേശിക്കുന്നത്.

വ്യാപാര മാനേജ്മെന്റിൻറെ ഉപവിഭാഗമായി കണക്കാക്കപ്പെടാറുണ്ടെങ്കിലും വ്യാപാരേതര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സാമ്പത്തിക മാനേജ്മെന്റ് ബാധകമാണ്‌. സ്ഥാപനത്തിൻറെ ദൈനം ദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക പ്രവർത്തങ്ങൾ പ്രവർത്തന മൂലധന മാനേജ്മെന്റിൻറെ പരിധിയിലാണ്‌ വരുന്നത്. പണവും പെട്ടെന്ന് പണമാക്കി മാറ്റാൻ സാധിക്കുന്ന ഹ്രസ്വകാല ആസ്തികൾ, ലഭിക്കാനുള്ളവ, ചരക്ക് മുതലായവയുടെ ആകെ തുകയാണ് പ്രവർത്തന മൂല ധനം.

ഓസ്ട്രേലിയ ആൻഡ്‌ ന്യൂസിലാൻഡ്‌

[തിരുത്തുക]

ഓസ്ട്രേലിയയിലേയും ന്യൂസിലാൻഡിലേയും സർവ്വകലാശാലകൾ ബിരുദാനന്തര ഡിപ്ലോമകൾ നൽകുന്നു. ബിരുദാനന്തര ഡിപ്ലോമകൾ മാസ്റ്റർസ് ലെവൽ വിദ്യാഭ്യാസത്തെ സൂചിപ്പിക്കുന്നു.

കാനഡയിൽ ബിരുദാനന്തര സർട്ടിഫിക്കറ്റ് പരിപാടികൾ രണ്ടോ മൂന്നോ സെമെസ്റ്ററുകൾ ഒരു വർഷത്തിലുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ഒരു സർവ്വകലാശാല ബിരുദമോ മാസ്റ്റർസ് ബിരുദമോ വേണം ഈ പ്രോഗ്രാമിൽ ചേരാൻ.

ഇന്ത്യ

[തിരുത്തുക]

ഇന്ത്യയിൽ അനവധി സ്ഥാപനങ്ങളും സർവ്വകലാശാലകളും ബിരുദാനന്തര ഡിപ്ലോമകൾ നൽകുന്നു. ഈ പരിപാടികൾ സാധാരണയായി ഒരു വർഷമാണ്‌ ദൈർഘ്യം.[1]

അയർലണ്ട്

[തിരുത്തുക]

ജൂൺ 2005 മുതൽ ഹയർ എജ്യൂക്കേഷൻ ആൻഡ്‌ ട്രെയിനിംഗ് അവാർഡ്‌സ് കൌൺസിൽ തങ്ങളുമായി അക്ക്രെടിറ്റ് ചെയ്ത സ്ഥാപനങ്ങൾ വഴി പിജിഡി എന്നറിയപ്പെടുന്ന ബിരുദാനന്തര ഡിപ്ലോമകൾ നൽകുന്നു. [2][3]

പോർച്ചുഗൽ

[തിരുത്തുക]

പോർച്ചുഗലിൽ രണ്ട് സാഹചര്യങ്ങളിൽ ബിരുദാനന്തര ഡിപ്ലോമകൾ നൽകുന്നു:

1) സ്വതന്ത്ര പഠനത്തിൻറെ ഭാഗമായി

2) ഒരു മാസ്റ്റർസ് പ്രോഗ്രാമിൽ ആദ്യ വർഷത്തെ പഠനത്തിനു ശേഷം.[4][5]

സിംഗപ്പൂർ

[തിരുത്തുക]

ഒരു യൂണിവേഴ്സിറ്റി ഡിഗ്രിക്ക് ശേഷം ചെയ്യുന്ന ബിരുദാനന്തര യോഗ്യതയാണ് ബിരുദാനന്തര ഡിപ്ലോമ. ഒരു സർവ്വകലാശാലയോ ഗ്രാജുവേറ്റ് സ്കൂളോ ആണ് ബിരുദാനന്തര ഡിപ്ലോമ നൽകുക. സിംഗപ്പൂരിലെ വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയ ബിരുദാനന്തര ഡിപ്ലോമകളെ ഇന്ഡസ്ട്രി സ്വീകരിക്കുകയുള്ളൂ.

സ്പെയിൻ

[തിരുത്തുക]

സ്പെയിനിൽ വിവിധ സർവ്വകലാശാലകൾ ബിരുദാനന്തര ഡിപ്ലോമ നൽകുന്നു, അവ യൂറോപ്പിയൻ ക്രെഡിറ്റ്‌ ട്രാൻസ്ഫർ ആൻഡ്‌ അക്കുമിലേഷൻ സിസ്റ്റം (ഇസിടിഎസ്) ഗ്രേഡിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്.

ശ്രിലങ്ക

[തിരുത്തുക]

ശ്രിലങ്കയിൽ ബിരുദാനന്തര ഡിപ്ലോമ ഒരു ബാച്ചിലർ ബിരുദത്തിനു ശേഷം ചെയ്യുന്ന ബിരുദാനന്തര വിദ്യാഭ്യാസ യോഗ്യതയാണ്.

ഇംഗ്ലണ്ടിലും വെയിൽസിലും അനവധി ബിരുദാനന്തര ഡിപ്ലോമകൾ ലഭ്യമാണ്. അധ്യാപനവും അദ്ധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. പ്രാഥമികവിദ്യാഭ്യാസം എന്നത് ഔപചാരിക വിദ്യാഭ്യാസത്തിൻറെ ആദ്യ വർഷങ്ങളാണ്. ബാല്യകാലത്ത് നേടുന്ന വിദ്യാഭ്യാസമാണിത്. മിക്ക രാജ്യങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം. ഒരു നാലാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ് പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുന്നത്. ബിരുദാനന്തര ഡിപ്ലോമ ഒരു ബാച്ചിലർ ബിരുദത്തിനു ശേഷം ചെയ്യുന്ന ബിരുദാനന്തര വിദ്യാഭ്യാസ യോഗ്യതയാണ്.

അവലംബം

[തിരുത്തുക]
  1. "Postgraduate diploma". itm.edu. Archived from the original on 2017-06-06. Retrieved 4 July 2017.
  2. https://www.qqi.ie/Articles/Pages/About-Us.aspx
  3. "NFQ". www.nfq-qqi.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2017-03-28. Retrieved 2017-04-02.
  4. See Article 10, Decree-Law no. 216/92 https://dre.pt/pdf1sdip/1992/10/236A00/47804785.pdf
  5. See Article 39, Decree-Law no. 115/2013 http://dre.pt/pdf1sdip/2013/08/15100/0474904772.pdf
"https://ml.wikipedia.org/w/index.php?title=ബിരുദാനന്തര_ഡിപ്ലോമ&oldid=3810931" എന്ന താളിൽനിന്ന് ശേഖരിച്ചത്