ബീബ്‍ർസ ദേശീയോദ്യാനം
ദൃശ്യരൂപം
ബീബ്‍ർസ ദേശീയോദ്യാനം | |
---|---|
Polish: Biebrzański Park Narodowy | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Podlaskie Voivodeship, Poland |
Nearest city | Osowiec-Twierdza |
Coordinates | 53°28′00″N 22°39′41″E / 53.4666°N 22.6613°E |
Area | 592.23 കി.m2 (228.66 ച മൈ) |
Established | 1993 |
Governing body | Ministry of the Environment |
www |
ബീബ്‍ർസ ദേശീയോദ്യാനം (Polish: Biebrzański Park Narodowy), വടക്കുകിഴക്കൻ പോളണ്ടിലെ പോഡ്ലാസ്കി വോയിവോഡെഷിപ്പിൽ, ബീബ്‍ർസ നദിക്കരയിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പോളണ്ടിലെ 23 ദേശീയോദ്യാനങ്ങളിൽ ഏറ്റവും വലിപ്പമുള്ള ഇത്, 1993 സെപ്റ്റംബർ 9 നാണ് രൂപീകരിക്കപ്പെട്ടത്.
ഇതിന്റെ മൊത്തം വിസ്തീർണ്ണം 592.23 കിമീ2 (228.66 ചതുരശ്ര മൈൽ) ആണ്. ഇതിൽ 155.47 ചതുരശ്രകിലോമീറ്റർ വനമേഖലയും 181.82 ചതുരശ്ര കിലോമീറ്റർ വയലുകളും പുൽമേടുകളും, 254.94 ചതുരശ്ര കിലോമീറ്റർ പ്രദേശം ചതുപ്പുനിലങ്ങളുമാണ്.