Jump to content

ബോട്ട്‌നെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഡിഡോസ്(DDoS) ആക്രമണം കാണിക്കുന്ന സ്റ്റാച്ചൽഡ്രാഹ്ട്(Stacheldraht) ബോട്ട്നെറ്റ് ഡയഗ്രം. (ഒരു ബോട്ട്‌നെറ്റിന്റെ ഒരു തരം ക്ലയന്റ്-സെർവർ മോഡലിന്റെ ഒരു ഉദാഹരണം കൂടിയാണിത്.)

ദൂരെയിരുന്ന് നിയന്ത്രിക്കാൻ പാകത്തിൽ വൈറസ് ബാധിച്ചിട്ടുള്ള കമ്പ്യൂട്ടറുകളുടെ ശൃംഖലയെയാണ് ബോട്ട്‌നെറ്റ് എന്ന് വിളിക്കുന്നത്.[1] ആ ശൃംഖലയിൽ പെടുന്ന കമ്പ്യൂട്ടറുകളിൽ നിന്ന് വിവരങ്ങൾ ചോർത്തുക മാത്രമല്ല, ആ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് കൂടുതൽ ആക്രമണം നടത്താനും സാധിക്കും. കമ്പ്യൂട്ടറുകളിലെ സുരക്ഷാപഴുതുകൾ മുതലെടുത്ത് ബോട്ട്‌നെറ്റ് കമ്പ്യൂട്ടറുകളിൽ കയറിക്കൂടുന്നു. ഇന്റർനെറ്റ് വഴി പാഴ്‌സന്ദേശങ്ങളും (സ്​പാം) വൈറസുകളും മറ്റ് കമ്പ്യൂട്ടറുകളിൽ എത്തിക്കാനാണ് ബോട്ട്‌നെറ്റുകൾ ഉപയോഗിക്കപ്പെടുന്നത്. സ്പാം അയയ്ക്കുക്കുകയും, കൂടാതെ ഉപകരണവും അതിന്റെ കണക്ഷനും ആക്സസ് ചെയ്യാൻ ആക്രമണകാരിയെ അനുവദിക്കുകയും ചെയ്യുന്നു. കമാൻഡ് ആൻഡ് കൺട്രോൾ (C&C) സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഉടമയ്ക്ക് ബോട്ട്നെറ്റ് നിയന്ത്രിക്കാനാകും.[2]"ബോട്ട്നെറ്റ്" എന്ന വാക്ക് "റോബോട്ട്", "നെറ്റ്വർക്ക്" എന്നീ പദങ്ങളുടെ ഒരു പോർട്ട്മാന്റോയാണ്. ഈ പദം സാധാരണയായി നെഗറ്റീവ് അല്ലെങ്കിൽ മലീഷ്യസ്(ഉപദ്രവകാരിയായ സോഫ്റ്റ്വെർ) അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്.

അവലോകനം

[തിരുത്തുക]

കമ്പ്യൂട്ടറുകൾ, സ്‌മാർട്ട്‌ഫോണുകൾ അല്ലെങ്കിൽ ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) ഉപകരണങ്ങൾ പോലുള്ള ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളുടെ ഒരു ലോജിക്കൽ ശേഖരമാണ് ബോട്ട്‌നെറ്റ്. ഒരു മാൽവെയർ വിതരണത്തിൽ നിന്നുള്ള സോഫ്‌റ്റ്‌വെയർ വഴി ഒരു ഉപകരണത്തിന്റെ നിയന്ത്രണം എറ്റെടുക്കുമ്പോൾ "ബോട്ട്" എന്നറിയപ്പെടുന്ന ഓരോ സുരക്ഷ വീഴ്ച്ച ചെയ്യപ്പെടുന്ന ഉപകരണവും സൃഷ്ടിക്കപ്പെടുന്നു. ഐആർസി(IRC), ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ (HTTP) പോലെയുള്ള സ്റ്റാൻഡേർഡ് അധിഷ്‌ഠിത നെറ്റ്‌വർക്ക് പ്രോട്ടോക്കോളുകൾ വഴി രൂപീകരിച്ച ആശയവിനിമയ ചാനലുകളിലൂടെ ഈ അപഹരിക്കപ്പെട്ട കമ്പ്യൂട്ടറുകളുടെ പ്രവർത്തനങ്ങളെ നയിക്കാൻ ബോട്ട്‌നെറ്റിന്റെ കൺട്രോളറിന് കഴിയും.[3][4]

ബോട്ട്‌നെറ്റുകൾ സൈബർ കുറ്റവാളികൾ വിവിധ ആവശ്യങ്ങൾക്കായി വാടകയ്‌ക്കെടുക്കുന്നു.[5]

ആർക്കിടെക്ചർ

[തിരുത്തുക]

ബോട്ട്നെറ്റ് ആർക്കിടെക്ചർ വികസിപ്പിച്ചെടുത്തത് അതിനെ കണ്ടെത്താതിരിക്കുന്നതിനും പ്രവേശിക്കുന്നതിനുള്ള തടസ്സവും ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. പരമ്പരാഗതമായി, നിലവിലുള്ള സെർവറുകൾ വഴി ആശയവിനിമയം നടത്തുന്ന ക്ലയന്റുകളായി ബോട്ട് പ്രോഗ്രാമുകൾ നിർമ്മിക്കപ്പെടുന്നു. ഇത് ബോട്ട് ഹെർഡറെ (ബോട്ട്നെറ്റിന്റെ കൺട്രോളർ) ഒരു റിമോട്ട് ലൊക്കേഷനിൽ നിന്ന് എല്ലാ നിയന്ത്രണവും നിർവഹിക്കാൻ അനുവദിക്കുന്നു, ഇത് ഇന്റർനെറ്റ് ട്രാഫിക്കിനെ തടസ്സപ്പെടുത്തുന്നു.[6]അടുത്തിടെയിറങ്ങിയ പല ബോട്ട്‌നെറ്റുകളും ആശയവിനിമയത്തിനായി നിലവിലുള്ള പിയർ-ടു-പിയർ നെറ്റ്‌വർക്കുകളെ ആശ്രയിക്കുന്നു. ഈ പി‌2പി(P2P) ബോട്ട് പ്രോഗ്രാമുകൾ ക്ലയന്റ്-സെർവർ മോഡലിന്റെ അതേ പ്രവർത്തനങ്ങൾ ചെയ്യുന്നു, എന്നാൽ ആശയവിനിമയത്തിന് ഒരു സെൻട്രൽ സെർവർ ആവശ്യമില്ല.

ഇതും കൂടി കാണുക

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "Thingbots: The Future of Botnets in the Internet of Things". Security Intelligence. 20 February 2016. Retrieved 28 July 2017.
  2. "botnet". Retrieved 9 June 2016.
  3. Ramneek, Puri (2003-08-08). "Bots &; Botnet: An Overview". SANS Institute. Retrieved 12 November 2013.
  4. Putman, C. G. J.; Abhishta; Nieuwenhuis, L. J. M. (March 2018). "Business Model of a Botnet". 2018 26th Euromicro International Conference on Parallel, Distributed and Network-based Processing (PDP): 441–445. arXiv:1804.10848. Bibcode:2018arXiv180410848P. doi:10.1109/PDP2018.2018.00077. ISBN 978-1-5386-4975-6. S2CID 13756969.
  5. Danchev, Dancho (11 October 2013). "Novice cyberciminals offer commercial access to five mini botnets". Webroot. Retrieved 28 June 2015.
  6. Schiller, Craig A.; Binkley, Jim; Harley, David; Evron, Gadi; Bradley, Tony; Willems, Carsten; Cross, Michael (January 1, 2007). Botnets. Burlington, Virginia: Syngress. pp. 29–75. doi:10.1016/B978-159749135-8/50004-4. ISBN 9781597491358.
"https://ml.wikipedia.org/w/index.php?title=ബോട്ട്‌നെറ്റ്&oldid=3999306" എന്ന താളിൽനിന്ന് ശേഖരിച്ചത്