ബ്യൂറെഘവാൻ
ബ്യൂറെഘവാൻ Բյուրեղավան | |
---|---|
പശ്ചാത്തലത്തിൽ അരാരത്ത് പർവതവുമായി ബ്യൂറെഘവാൻ. | |
Coordinates: 40°18′53″N 44°35′37″E / 40.31472°N 44.59361°E | |
Country | Armenia |
Marz (Province) | Kotayk |
Founded | 1945 |
• Mayor | Hakob Balasyan |
• ആകെ | 4 ച.കി.മീ.(2 ച മൈ) |
ഉയരം | 1,300 മീ(4,300 അടി) |
(2011 census) | |
• ആകെ | 9,513 |
• ജനസാന്ദ്രത | 2,400/ച.കി.മീ.(6,200/ച മൈ) |
സമയമേഖല | UTC+4 (UTC) |
വെബ്സൈറ്റ് | Official website |
Sources: Population[1] |
ബ്യൂറഘവാൻ (അർമേനിയൻ: Բյուրեղավան), അർമേനിയയിലെ കോട്ടയ്ക് പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. യെറിവാനിൽ നിന്ന് 16 കിലോമീറ്റർ (10 മൈൽ) വടക്കുകിഴക്കായും പ്രവിശ്യാ കേന്ദ്രമായ ഹ്രാസ്ദാനിൽ നിന്ന് 25 കിലോമീറ്റർ (16 മൈൽ) തെക്കുമായി ഇത് സ്ഥിതി ചെയ്യുന്നു. ഈ പട്ടണത്തിൻറെ വിസ്തൃതി 4 ചതുരശ്ര കിലോമീറ്റർ (1.5 ചതുരശ്ര മൈൽ) ആണ്. നർനസ്, അർസ്‌നി ഗ്രാമീണ സമൂഹങ്ങൾ യഥാക്രമം പട്ടണത്തിന്റെ വടക്കും തെക്കും അതിർത്തികളാണ്. 2011 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 9,513 ആയിരുന്നു. നിലവിൽ, 2016 ലെ ഔദ്യോഗിക കണക്ക് പ്രകാരം നഗരത്തിലെ ജനസംഖ്യ ഏകദേശം 8,300 ആണ്.
പദോൽപ്പത്തി
[തിരുത്തുക]ഗ്ലാസ് എന്നർത്ഥം വരുന്ന ബ്യൂറെഘ് (അർമേനിയൻ: բյուրեղ), താമസകേന്ദ്രം എന്നർത്ഥം വരുന്ന അവാൻ എന്നീ അർമേനിയൻ പദങ്ങളിൽ നിന്നാണ് ബ്യുറെഘവാന്റെ പേര് ഉരുത്തിരിഞ്ഞത്.
ചരിത്രം
[തിരുത്തുക]സോവിയറ്റ് അർമേനിയയിലെ അബോവ്യാൻ റയോണിനുള്ളിൽ (1961 വരെ കോട്ടയ്ക് റയോൺ എന്നറിയപ്പെട്ടിരുന്നു) 1945-ലാണ് ഈ പട്ടണം സ്ഥാപിതമായത്. തുടക്കത്തിൽ, അർസ്നി ബനവാൻ എന്നറിയപ്പെട്ടിരുന്ന ഒരു ചെറിയ വാസസ്ഥലമായി സ്ഥാപിക്കപ്പെട്ട ഇത് 1947-ൽ പ്രവർത്തനമാരംഭിച്ച സമീപത്തെ കുപ്പി, ഗ്ലാസ് നിർമ്മാണ പ്ലാന്റിലെ തൊഴിലാളികളെ പാർപ്പിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടതാണ്.[2]
ഭൂമിശാസ്ത്രം
[തിരുത്തുക]സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,300 മീറ്റർ (4,300 അടി) ഉയരത്തിൽ ഹ്രസ്ദാൻ മലയിടുക്കിൻറെ ഇടതുവശത്തുള്ള കോട്ടയ്ക് പീഠഭൂമിയിലാണ് ബ്യൂറഘവാൻ പട്ടണം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഗെഘാം പർവതനിരകളിലെ ഗുട്ടനാസർ അഗ്നിപർവ്വതവും കിഴക്കുഭാഗത്തെ ഹാറ്റിസ് പർവതവുമാണ് ഈ പ്രദേശത്തെ പ്രധാന പർവ്വതനിരകൾ. വടക്ക് നർനസ് ഗ്രാമം, തെക്ക് അർസ്നി ഗ്രാമം, പടിഞ്ഞാറ് നോർ ഗെഘി ഗ്രാമം, തെക്ക് പടിഞ്ഞാറ് നോർ ഹാച്ൻ പട്ടണം എന്നിവയുൾപ്പെടെ നിരവധി മുനിസിപ്പാലിറ്റികളാലും ഗ്രാമങ്ങളാലും ഈ നഗരം വലയം ചെയ്യപ്പെട്ടിരിക്കുന്നു.[3] പുരാതന അർമേനിയ രാജ്യം നിലനിന്നിരുന്ന കാലത്ത്, ആധുനിക ബ്യൂറഘവാൻ പ്രദേശം അയ്രാറാത്ത് പ്രവിശ്യയിലെ "കോട്ടയ്ക്" കന്റോണിന്റെ ഭാഗമായിരുന്നു. പൊതുവേ, ബ്യൂറെഘവാനിലെ കാലാവസ്ഥ തണുത്ത വേനൽക്കാലവും നേരിയ തണുപ്പുള്ള ശൈത്യകാലവും ഇടകലർന്നതാണ്.
ജനസംഖ്യാശാസ്ത്രം
[തിരുത്തുക]ചെറുകിട റഷ്യൻ, യസീദി, അസീറിയൻ, ഗ്രീക്ക് സമുദായങ്ങളുള്ള നഗരത്തിലെ ജനസംഖ്യ പ്രധാനമായും അർമേനിയൻ വംശജർ അധിവസിക്കുന്ന ഈ പട്ടണത്തിൽ റഷ്യൻ, യസീദി, അസീറിയൻ, ഗ്രീക്ക് വംശജരുടെ ചെറു സമൂഹങ്ങളും താമസിക്കുന്നു.[4] 1988 നും 1992 നും ഇടയിലുള്ള കാലഘട്ടത്തിൽ തങ്ങളുടെ ഭവനങ്ങളിൽനിന്ന് നിഷ്കാസിതരായ അസർബൈജാൻ നിന്നുള്ള നിരവധി അർമേനിയൻ അഭയാർത്ഥികളെ നഗരം സ്വീകരിച്ചു,
മതം
[തിരുത്തുക]ബ്യൂറെഘവാനിലെ അർമേനിയൻ സമൂഹം സാഗ്കാഡ്‌സർ ആസ്ഥാനമായുള്ള ഗൗഗാർക്ക് രൂപതയുടെ നിയന്ത്രണത്തിലുള്ള അർമേനിയൻ അപ്പസ്തോലിക് സഭയിൽ പെട്ടവരാണ്. 2013 മുതൽ നിർമ്മാണത്തിലുള്ള ബ്യുറെഘവാനിലെ ഹോളി മദർ ഓഫ് ഗോഡ് ദേവാലയത്തോടൊപ്പം 2000 മുതൽ സെന്റ് വർത്താൻ ചാപ്പലും നഗരത്തിൽ പ്രവർത്തിക്കുന്നു.
സംസ്കാരം
[തിരുത്തുക]1976 മുതൽ പ്രവർത്തിക്കുന്ന ഒരു ആർട്ട് സ്കൂളും 1974 മുതൽ ഒരു പബ്ലിക് ലൈബ്രറിയും 1980 കളിൽ തുറന്ന ഒരു സാംസ്കാരിക ഭവനവും ബ്യൂറെഘാവനിലുണ്ട്. പട്ടണത്തിൽ കുട്ടികളുടെ ആർട്ട് സ്കൂളും ബ്യൂറെഘ് എന്നറിയപ്പെടുന്ന ഒരു നൃത്ത സംഘവുമുണ്ട്. 2011 നവംബറിൽ ബ്യൂറെഘവാൻ പട്ടണത്തിലെ ഹൈസ്കൂൾ മുറ്റത്ത് കരാബക്ക് യുദ്ധവീരനായ സാംവേൽ വർത്തന്യാന്റെ പ്രതിമ സ്ഥാപിച്ചു. ചടങ്ങിൽ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന സെയ്‌റാൻ ഒഹന്യാൻ പങ്കെടുത്തിരുന്നു.[5]
അവലംബം
[തിരുത്തുക]- ↑ 2011 Armenia census, Kotayk Province
- ↑ "History of Byureghavan". Archived from the original on 2021-11-11. Retrieved 2021-11-11.
- ↑ "Geography of Byureghavan". Archived from the original on 2021-11-11. Retrieved 2021-11-11.
- ↑ Byureghavan community Archived 2015-11-17 at the Wayback Machine.
- ↑ "Բացվեց Սամվել Վարդանյանի կիսանդրին". Archived from the original on 2017-04-04. Retrieved 2017-04-04.