ബ്രസീൽ v ജർമ്മനി (ഫുട്ബോൾ ലോകകപ്പ് 2014)
മത്സരം | 2014 ഫുട്ബോൾ ലോകകപ്പ് സെമി-ഫൈനൽ | ||||||
---|---|---|---|---|---|---|---|
| |||||||
തിയതി | 8 ജൂലൈ 2014 | ||||||
വേദി | എസ്താദിയോ മീനെയ്‌രോ, ബേലൊരിസോൻജ് | ||||||
ഹീറോ ഓഫ് ദ് മാച് | ടോണി ക്രൂസ് (ജർമ്മനി) | ||||||
റഫറി | മാർക്കോ ആന്റോണിയോ റോഡ്രിഗസ് (മെക്സിക്കോ) | ||||||
ഹാജർ | 58,141 | ||||||
കാലാവസ്ഥ | തെളിഞ്ഞ രാത്രി 22 °C (71 °F) 51% ആർദ്രത[1] |
2014 -ലെ ലോകകപ്പ് ഫുട്ബോളിന്റെ സെമി-ഫൈനലിൽ ബ്രസീലും ജർമ്മനിയും മത്സരിച്ചു. ജൂലൈ 8 -നു ബേലൊരിസോൻജ് -ലെ എസ്താദിയോ മീനെയ്‌രോ സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിൽ ജർമ്മനി ഒന്നിനെതിരെ, ഏഴു ഗോളുകൾക്ക് ബ്രസീലിനെ മുട്ടുകുത്തിച്ചു. കളിയുടെ ആദ്യ പകുതിയിൽ ജർമ്മനി എതിരില്ലാത്ത 5 ഗോളുകൾ നേടുകയും; രണ്ടാം പകുതിയിൽ 1 ഗോൾ വഴങ്ങി, 1-7 എന്ന ഗോൾ നിരക്കിൽ ജേതാക്കളാകുകയും ചെയ്തു.[2] ഇരട്ടഗോളുകൾ നേടിയ ജർമ്മനിയുടെ ടോണി ക്രൂസ് ആണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ സെമി-ഫൈനൽ വിജയമായിരുന്നു ജർമ്മനിയുടേത്. ഇതോടെ ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന ബഹുമതി ജർമ്മനിയുടെ മിറോസ്ലാഫ് ക്ലോസെയ്ക്ക് സ്വന്തമായി. ഇതു കൂടാതെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ എറ്റവും കൂടുതൽ ഗോൾ നേടുന്ന രാജ്യം എന്ന ബഹുമതിക്ക് ഈ മത്സരത്തോടെ ജർമ്മനി അർഹരായി. ബ്രസീൽ നേടിയിട്ടുള്ള 221 ഗോളുകളെ മറികടന്ന ജർമ്മനി നിലവിൽ 223 ഗോളുകൾ അടിച്ചിട്ടുണ്ട്. ബ്രസീലിന്റെ ഈ മത്സരത്തിലെ തോൽവി ഇതുവരെ അവർ നേരിട്ടിടുള്ള ഏറ്റവും വലിയ രണ്ടു തോൽവികളിൽ ഒന്നായി മാറി. 1920 -ൽ ഉറുഗ്വേയോട് 6-0 -ത്തിനു തോൽവി ഏറ്റുവാങ്ങിയതിനു ശേഷമുള്ള വലിയ തോൽവി ആയിരുന്നു 2014 -ലെ ജർമ്മനിയോടുള്ള മത്സരത്തിൽ നേരിടേണ്ടി വന്നത്. 1975 -ലെ കോപ്പ അമേരിക്ക മത്സരത്തിൽ പെറുവിനോട് 3-1 -നു നേരിടേണ്ടി വന്ന തോൽവിക്ക് ശേഷം സ്വന്തം രാജ്യത്ത് ബ്രസീലിനു നേരിടേണ്ടി വന്ന ഏറ്റവും വലിയ തോൽവി ആണിത്.
മാരക്കാന ദുരന്തം എന്നറിയപ്പെടുന്ന, 1950 -ലെ ഫുട്ബോൾ ലോകകപ്പിന്റെ ഫൈനലിൽ സ്വന്തം മണ്ണിൽ ബ്രസീൽ, ഉറുഗ്വേയോട് 2-1 -നു തോറ്റതിന് സമാനമായി ഈ തോൽവിയെ മീനെയ്‌രോ പ്രഹരം എന്നാണു മാധ്യമങ്ങളും, ഫിഫയും വിശേഷിപ്പിച്ചത്. ഈ കളിയ്ക്ക് ശേഷം, ബ്രസീൽ നെതർലന്റ്സിനോട് 0-3 ത്തിന് പരാജയപ്പെട്ട് നാലാം സ്ഥാനം കരസ്ഥമാക്കുകയും; അർജന്റീനയെ 1-0 ത്തിന് തോൽപ്പിച്ച് ജർമ്മനി ലോകകപ്പ് നേടുകയും ചെയ്തു.
വിശദാംശങ്ങൾ
[തിരുത്തുക]8 ജൂലൈ 2014 17:00 |
ബ്രസീൽ | 1–7 | ജെർമനി | എസ്താദിയോ മീനെയ്‌രോ, ബേലൊരിസോൻജ് |
---|---|---|---|---|
ഓസ്കർ 90' | Report | മുള്ളർ 11' ക്ലോസെ 23' ക്രൂസ് 24', 26' ഖദീരെ 29' ഷ്‌റൽ 69', 79' |
|
|
|
|
കളിയിലെ താരം:
Assistant referees:
|
Match rules:
|
സ്ഥിതിവിവരകണക്കുകൾ
[തിരുത്തുക]ബ്രസീൽ | ജർമ്മനി | |
---|---|---|
നേടിയ ഗോളുകൾ | 1 | 7 |
ആകെ ഷോട്ടുകൾ | 18 | 14 |
ലക്ഷ്യത്തിലെത്തിയ ഷോട്ടുകൾ | 8 | 10 |
പന്തടക്കം | 52% | 48% |
കോർണർ കിക്കുകൾ | 7 | 5 |
ഫൌളുകൾ | 11 | 14 |
ഓഫ്‌സൈഡുകൾ | 3 | 0 |
മഞ്ഞ കാർഡുകൾ | 1 | 0 |
ചുവപ്പ് കാർഡുകൾ | 0 | 0 |
അവലംബം
[തിരുത്തുക]- ↑ "Tactical Line-up" (PDF). FIFA (Fédération Internationale de Football Association). 8 July 2014. Archived from the original (PDF) on 2014-07-14. Retrieved 8 July 2014.
- ↑ "As it happened: Brazil 1-7 Germany". RTE Sport. 8 July 2014. Retrieved 09 July 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ "German Away Kit Inspired by Flamengo". Póg Mo Goal Magazine. Retrieved 11 July 2014.
- ↑ "World Cup Matches Round" Archived 2014-07-12 at the Wayback Machine.. FIFA. Retrieved 14 July 2014.
- ↑ Germany chose an away kit similar to Rio de Janeiro-based team Clube de Regatas do Flamengo. The kit was released February 2014 and deviates from Germany's normally green away kit.[3]