ബ്രാഡ്ബറി
ബ്രാഡ്ബറി, കാലിഫോർണിയ | ||
---|---|---|
| ||
Motto(s): Preserving Rural Tranquility | ||
Location of Bradbury in Los Angeles County, California | ||
Coordinates: 34°8′58″N 117°58′28″W / 34.14944°N 117.97444°W | ||
Country | United States of America | |
State | California | |
County | Los Angeles | |
Incorporated | July 26, 1957[1] | |
• Mayor | Richard T. Hale, Jr.[2] | |
• ആകെ | 1.958 ച മൈ (5.073 ച.കി.മീ.) | |
• ഭൂമി | 1.957 ച മൈ (5.070 ച.കി.മീ.) | |
• ജലം | 0.001 ച മൈ (0.003 ച.കി.മീ.) 0.06% | |
ഉയരം | 676 അടി (206 മീ) | |
(2010) | ||
• ആകെ | 1,048 | |
• ജനസാന്ദ്രത | 540/ച മൈ (210/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP Code | 91008[5] | |
ഏരിയ കോഡ് | 626 | |
FIPS code | 06-07946 | |
GNIS feature ID | 1660369 | |
വെബ്സൈറ്റ് | www |
ബ്രാഡ്ബറി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ സാൻ ഗബ്രിയേൽ താഴ്വര പ്രദേശത്തുള്ള ഒരു നഗരമാണ്. ലോസ് ആഞ്ചലസ് ദേശീയ വനത്തിനടുത്തുള്ള സാൻ ഗബ്രിയൽ പർവതനിരകളുടെ താഴ്വാരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ബ്രാഡ്ബറി നഗരത്തിനു പടിഞ്ഞാറ് മൺറോവിയ നഗരവും തെക്കു കിഴക്കും ഭാഗങ്ങളിൽ ഡ്വാർട്ടെ നഗരവും അതിർത്തികളായി വരുന്നു. 2000 ലെ യു.എസ്. സെൻസസിൽ 855 ആയിരുന്ന ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 1,048 ആയി വർദ്ധിച്ചിരുന്നു.
ചരിത്രം
[തിരുത്തുക]1881-ൽ റാഞ്ചോ അസൂസ ഡി ഡ്വാർട്ടെ എന്ന തൻറെ അധീനതയിലുള്ള സ്ഥലത്ത്, ലെവിസ് ലിയോനാർഡ് ബ്രാഡ്ബറിയാണ് ബ്രാഡ്ബറി നഗരം സ്ഥാപിച്ചത്.
1912 ൽ ബ്രാഡ്ബറിയുടെ മകളായ മിനർവ ഇസാക്ക് പോൾകിനെ വിവാഹം കഴിക്കുകയും ഷാറ്റ്യൂ ബ്രാഡ്ബറി എന്ന പേരിൽ ഒരു വലിയ ജന്മിഭവനം പണികഴിപ്പിക്കുയും ചെയ്തു. മൺറോവിയ നഗരത്തിൻറെ വർഷങ്ങൾ നീണ്ട കൂട്ടിച്ചേർക്കൽ ശ്രമങ്ങൾക്കുശേഷം 1957 ൽ ബ്രാഡ്ബറി നഗരം സംയോജിപ്പിക്കപ്പെട്ടു.[6]
ഭൂമിശാസ്ത്രം
[തിരുത്തുക]ബ്രാഡ്ബറി നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 34°8′58″N 117°58′28″W / 34.14944°N 117.97444°W (34.149306, -117.974319) ആണ്.[7]
അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 2.0 ചതുരശ്ര മൈൽ (5.2 കിമീ2 ആണ്), അതിലെ 99 ശതമാനവും കരഭൂമിയാണ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Council". City of Bradbury. Archived from the original on 2020-04-29. Retrieved May 7, 2015.
- ↑ "2010 Census Gazetteer Files – Places – California". United States Census Bureau. Retrieved March 26, 2015.
- ↑ "Bradbury". Geographic Names Information System. United States Geological Survey. Retrieved May 7, 2015.
- ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-17.
- ↑ David W. Kean, Wide Places in the California Roads: The encyclopedia of California's small towns and the roads that lead to them (Volume 1 of 4: Southern California Counties), p. 28
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.