Jump to content

ബ്രൂണി ദ്വീപ്

Coordinates: 43°22′S 147°17′E / 43.367°S 147.283°E / -43.367; 147.283
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രൂണി ദ്വീപ്
Native name: Lunawanna Allonah
Location of the Bruny Island in Tasmania
EtymologyBruni d'Entrecasteaux
Geography
LocationTasman Sea
Coordinates43°22′S 147°17′E / 43.367°S 147.283°E / -43.367; 147.283
Total islands2
Area362 കി.m2 (140 ച മൈ)[1]
Highest elevation571 m (1,873 ft)
Highest pointMount Mangana
Administration
StateTasmania
LGAKingborough Council
Demographics
Population600
Pop. density1.6 /km2 (4.1 /sq mi)
Additional information
Official websitewww.brunyisland.org.au

ബ്രൂണി ദ്വീപ്, (ന്യൂനോൺ: ലുനാവന്ന-അലോന്ന[2]) ഓസ്‌ട്രേലിയയിലെ ടാസ്മേനിയയുടെ തെക്കുകിഴക്കൻ തീരപ്രദേശത്തായി സ്ഥിതിചെയ്യുന്നതും ഏകദേശം 362 ചതുരശ്ര കിലോമീറ്റർ (89,000 ഏക്കർ) വിസ്തൃതിയുള്ളതുമായ ഒരു ദ്വീപാണ്. ടാസ്മാനിയൻ പ്രധാന കരയിൽ നിന്ന് ഡി എൻട്രെകാസ്റ്റോക്സ് ചാനലാൽ വേർതിരിക്കപ്പെടുന്ന ദ്വീപിന്റെ കിഴക്കൻ തീരം ടാസ്മാൻ കടലിനുള്ളിലായി സ്ഥിതിചെയ്യുന്നു. ദ്വീപിന്റെ വടക്കുകിഴക്കായി സ്റ്റോം ബേ സ്ഥിതി ചെയ്യുന്നു. ഫ്രഞ്ച് പര്യവേക്ഷകനായ ബ്രൂണി ഡി എൻട്രെകാസ്റ്റോക്സിന്റെ പേരാണ് ദ്വീപിനും സമീപത്തെ ജലമാർഗ്ഗത്തിനും നൽകിയിരിക്കുന്നത്. ഇതിന്റെ പരമ്പരാഗത ആദിവാസി പേരായ ലുനവന്ന-അലോന്ന എന്നത് രണ്ട് ദ്വീപ് വാസസ്ഥലങ്ങളായ അലോന്ന, ലുനവന്ന എന്നിവയുടെ പേരായി നിലനിൽക്കുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഭൂമിശാസ്ത്രപരമായി, യഥാർത്ഥത്തിൽ നോർത്ത് ബ്രൂണി, സൗത്ത് ബ്രൂണി എന്നിങ്ങനെ രണ്ട് ഭൂപ്രദേശങ്ങളായ ബ്രൂണി ദ്വീപ് നീളമുള്ളതും ഇടുങ്ങിയതുമായ ഒരു മണൽ ഭൂസന്ധിയാൽ (പലപ്പോഴും “ദ നെക്ക്” എന്ന് വിളിക്കപ്പെടുന്നു) യോജിപ്പിക്കപ്പെടുന്നു. ബ്രൂണി ദ്വീപിന്റെ ആകെ നീളം ഏകദേശം 50 കിലോമീറ്റർ (31 മൈൽ) ആണ്. ഹോളിഡേ വില്ലേജായ ഡെന്നസ് പോയിന്റ് നോർത്ത് ബ്രൂണിയിൽ സ്ഥിതിചെയ്യുമ്പോൾ അലോന്ന, അഡ്വഞ്ചർ ബേ, ലുനാവന്ന എന്നീ പട്ടണങ്ങൾ സൗത്ത് ബ്രൂണിയിലാണുള്ളത്.

ജനവാസ കേന്ദ്രങ്ങൾക്ക് പുറത്തുള്ള മേച്ചിൽസ്ഥലങ്ങൾക്കു പുറമേ വരണ്ട യൂക്കാലിപ്റ്റസ് വനത്തിന്റെ വലിയ ഭാഗങ്ങളാൽ ദ്വീപ് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഉൾനാടൻ വനപ്രദേശങ്ങളിൽ മരം മുറിയ്ക്കൽ വ്യാപകമാണെങ്കിലും കൂടുതലും തെക്കുകിഴക്കൻ തീരത്തുള്ള മറ്റ് വലിയ ഭാഗങ്ങൾ സൗത്ത് ബ്രൂണി ദേശീയോദ്യാനമായി സംരക്ഷിക്കപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "Bruny Island". Britannica Online. Retrieved 2008-08-17.
  2. Gibbons, Ray (2016), The Political and Economic Uses of Tasmanian Genocide - the targeted destruction of the Palawa, Vol. 1, Introduction
"https://ml.wikipedia.org/w/index.php?title=ബ്രൂണി_ദ്വീപ്&oldid=3449889" എന്ന താളിൽനിന്ന് ശേഖരിച്ചത്