Jump to content

ബ്ലൂ ട്രംപറ്റ് വൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്ലൂ ട്രംപറ്റ് വൈൻ
ബ്ലൂ ട്രംപറ്റ് വൈൻ പൂക്കളും പൂമൊട്ടും
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: അക്കാന്തേസീ
Genus: Thunbergia
Species:
T. laurifolia
Binomial name
Thunbergia laurifolia

ഒരു അലങ്കാരവള്ളിച്ചെടിയാണ് ബ്ലൂ ട്രംപറ്റ് വൈൻ (ലോറൽ ക്ലോക്ക് വൈൻ). ശാസ്ത്രനാമം Thunbergia laurifolia. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഇത് വളരുന്നു[1][2] [3][4].

വിവരണം

[തിരുത്തുക]

ഒരു വള്ളിച്ചെടിയാണ് ബ്ലൂ ട്രംപറ്റ് വൈൻ. ട്യൂബർ വേരുകളാണുള്ളത്. ഹൃദയഘടനയോടു കൂടിയ ഇലകൾ. പൂക്കൾക്ക് സുഗന്ധമില്ല. ട്രംപറ്റ് ആകൃതിയുള്ള ഇളം നീല പൂക്കൾ എല്ലാക്കാലത്തും ഉണ്ടാവുന്നു. കാർപെന്റർ ബീ ഈ പൂക്കളിലേക്ക് ധാരാളമായി ആകർഷിക്കപ്പെടുന്നു[5].

ഉപയോഗം

[തിരുത്തുക]

ബ്ലൂ ട്രംപറ്റ് വൈൻ ഒരു അലങ്കാരച്ചെടിയായി വളർത്തുന്നു. മലേഷ്യയിൽ ഇത് ആർത്തവാതിരക്തസ്രാവത്തിന് ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ, മുറിവ്, പൊള്ളൽ എന്നിവയുടെ ചികിത്സയിലും പ്രയോഗിക്കുന്നു. തായ്‌ലാന്റിൽ, വിഷചികിത്സയിലും പനി നിയന്ത്രിക്കുന്നതിനും ഉപയോഗിക്കുന്നു[6].

കളശല്യം

[തിരുത്തുക]

പല രാജ്യങ്ങളിലും ബ്ലൂ ട്രംപറ്റ് വൈൻ ഒരു കളയായി കൃഷിക്ക് ശല്യമായിത്തീർന്നിട്ടുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Thunbergia laurifolia". Natural Resources Conservation Service PLANTS Database. USDA. Retrieved 10 December 2015.
  2. Starr, F. et al. (2003). "Thunbergia laurifolia". http://www.hear.org/starr/hiplants/reports/pdf/thunbergia_laurifolia.pdf Archived 2021-11-18 at the Wayback Machine.
  3. Schonenberger, J. (1999). "Floral structure, development and diversity in Thunbergia (Acanthaceae)". Botanical Journal of the Linnean Society. 130: 1–36.
  4. Chan, E.W.C., Lim, Y.Y. (2006). "Antioxidant activity of Thunbergia laurifolia tea" (PDF). Journal of Tropical Forest Science. 18 (2): 130–136.{{cite journal}}: CS1 maint: multiple names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി]
  5. "Thunbergia: Blue trumpet vine". Natural Resources and Mines, Queensland. 2003.[പ്രവർത്തിക്കാത്ത കണ്ണി]
  6. Kanchanapoom, Tripetch; Kasai, Ryoji; Yamasaki, Kazuo (2002). "Iridoid glucosides from Thunbergia laurifolia". Phytochemistry. 60 (8): 769. doi:10.1016/S0031-9422(02)00139-5. PMID 12150796.
"https://ml.wikipedia.org/w/index.php?title=ബ്ലൂ_ട്രംപറ്റ്_വൈൻ&oldid=3994901" എന്ന താളിൽനിന്ന് ശേഖരിച്ചത്