ഭൂമിക
ദൃശ്യരൂപം
(ഭൂമിക (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂമിക | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | ജോൺപോൾ എം.ജി. സോമൻ |
കഥ | എസ്. ബാലചന്ദ്രൻ |
തിരക്കഥ |
|
അഭിനേതാക്കൾ | ജയറാം മുകേഷ് സുരേഷ് ഗോപി എം.ജി. സോമൻ ഉർവശി |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പി.കെ. ഗോപി |
ഛായാഗ്രഹണം | ജെ. വില്ല്യംസ് |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | തോംസൺ ഫിലിംസ് |
വിതരണം | തോംസൺ ഫിലിംസ് |
റിലീസിങ് തീയതി | 1991 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജയറാം, മുകേഷ്, സുരേഷ് ഗോപി, എം.ജി. സോമൻ, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭൂമിക. രാഘവൻ നായരുടെ നേതൃത്വത്തിലുള്ള മണ്ണിൽ പണിചെയ്യുന്നവരും ഫ്യൂഡൽ പ്രഭുവായ മാധവ പണിക്കരും തമ്മിലുള്ള സംഘർഷങ്ങളുടെ കഥപറയുന്ന ഈ ചിത്രം തോംസൺ ഫിലിംസിന്റെ ബാനറിൽ ജോൺപോൾ, എം.ജി. സോമൻ എന്നിവർ നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്തിരിക്കുന്നു. തോംസൺ ഫിലിംസാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്. കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്. ബാലചന്ദ്രൻ ആണ്. തിരക്കഥ രചിച്ചത് ജോൺപോൾ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം – എസ്. ഐ. ഉണ്ണി
- മുകേഷ്
- സുരേഷ് ഗോപി – ഗോപി
- എം.ജി. സോമൻ – രാഘവൻ നായർ
- സായി കുമാർ – രവി
- നെടുമുടി വേണു – രാമവാര്യർ
- കരമന ജനാർദ്ദനൻ നായർ – മാധവ പണിക്കർ
- വി.കെ. ശ്രീരാമൻ – ഗോപാലൻ
- കുതിരവട്ടം പപ്പു – പേങ്ങൻ
- ജഗതി ശ്രീകുമാർ
- ഇന്നസെന്റ്
- മാള അരവിന്ദൻ – റപ്പായി
- കെ.പി.എ.സി. സണ്ണി
- രിസബാവ – രമേശൻ
- ഉർവശി – രാധ
- കനകലത – യശോദ
സംഗീതം
[തിരുത്തുക]പി.കെ. ഗോപി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ശ്യാം കൊടുത്തിരിക്കുന്നു.
- ഗാനങ്ങൾ
- "നെല്ലോല കൊണ്ട് വാ..." – കെ.ജെ. യേശുദാസ്
- "മനസ്സിനൊരായിരം കിളിവാതിൽ..." – കെ.ജെ. യേശുദാസ്
- "മുകിലേ നീ മൂളിയ രാഗം..." – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- "മേലേ ചന്ദ്രിക..." – കെ.ജെ. യേശുദാസ്, കൃഷ്ണചന്ദ്രൻ, സി. ഒ. ആന്റോ
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: ജെ. വില്ല്യംസ്
- ചിത്രസംയോജനം: കെ. നാരായണൻ
- കല: സതീഷ് ബാബു
- ചമയം: എം. ഒ. ദേവസ്യ
- വസ്ത്രാലങ്കാരം: ദൊരൈ
- നൃത്തം: മാധുരി
- സംഘട്ടനം: സുധാകർ
- പരസ്യകല: കിത്തോ
- ലാബ്: ജെമിനി കളർ ലാബ്
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: എബ്രഹാം ലിങ്കൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഭൂമിക ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഭൂമിക – മലയാളസംഗീതം.ഇൻഫോ