Jump to content

മകരച്ചൊവ്വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ വ്യാപകമായി ആഘോഷിച്ചുവരുന്ന ഒരു അനുഷ്ഠാനവിശേഷമാണ് "മകരച്ചൊവ്വ".

മകരമാസത്തിലെ മുപ്പട്ടുചൊവ്വാഴ്ച്ച (മാസത്തിൽ ആദ്യം വരുന്ന ചൊവ്വാഴ്ച്ച)യാണ് മകരച്ചൊവ്വയായി ആഘോഷിക്കുന്നത്. പ്രത്യേകിച്ചും ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷാൽ പൂജകൾ, തായമ്പക മുതലായ വാദ്യകലാപ്രകടനങ്ങൾ, പ്രത്യേക ദീപാലങ്കാരങ്ങൾ, പുഷ്പാലങ്കാരങ്ങൾ, പൂമൂടൽ, പൊങ്കാല, ഉത്സവം എന്നിവ പതിവാണ്. അന്നേ ദിവസം കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ ദേവീദർശനം വിശേഷമാണെന്നു പറയപ്പെടുന്നു.

‌മകര ചൊവ്വയുടെ ഐതീഹ്യം

ചൊവ്വയുടെ ഉച്ചക്ഷേത്രമാണ് മകരം. അതായത് ചൊവ്വ ബലവാനാകുന്ന രാശി. അതുകൊണ്ട് മകരമാസത്തിലെ ആദ്യത്തെ ചൊവ്വ അഥവാ മുപ്പട്ടു ചൊവ്വ കേരളീയർ വിശേഷമായി ആചരിക്കുന്നു. യുഗ്മ രാശിയായ മകരം ഭദ്രകാളീ പ്രീതിക്കാണ് പ്രാധാന്യം. ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഭഗവതിയുടെ കളം വരച്ച് പൂജ നടത്തുകയും, നവകം മുതലായവ ഭഗവതിയ്ക്ക് ആടി ആരാധനകൾ നടത്തുകയും ചെയ്യുന്നു.

ജഗദീശ്വരിയായ ആദിപരാശക്തി ആണ് ഭദ്രകാളി. കേരളത്തിൽ ശിവപുത്രിയും ദാരികനാശിനിയുമായ ഭദ്രകാളിയേയും മറ്റു ചിലയിടത്ത് പാർവ്വതി അഥവാ ദുർഗ്ഗയെത്തന്നെ ഭദ്രകാളിയായും ആരാധിക്കുന്നു. പ്രാചീനകാലം മുതൽതന്നെ കേരളത്തിലാകമാനം ധർമ്മ ദൈവമായും കുലദൈവമായും രോഗദാരിദ്ര നാശത്തിനും കുടുംബത്തിന്റെ അഭിവൃദ്ധിക്കും ദേശ സംരക്ഷണത്തിനുമായി ആരാധിക്കപ്പെടുന്ന മാതൃദൈവ സങ്കല്പമാണ് ഭദ്രാ ഭഗവതി. ആ ഭഗവതിക്ക് പ്രധാനപ്പെട്ട ഒരു ദിവസമാണ് മകര ചൊവ്വ.

കേരളത്തിലെ മകരച്ചൊവ്വ ആഘോഷിക്കുന്ന ഭഗവതിക്ഷേത്രങ്ങൾ:

[തിരുത്തുക]

തൃശ്ശൂർ ജില്ല

പാലക്കാട് ജില്ല

  • ചെർപ്പുളശ്ശേരി പുത്തനാൽക്കൽ
  • വടക്കുഞ്ചേരി കൊടിക്കാട്ടു ഭഗവതി ക്ഷേത്രം
  • കളരിക്കൽ ഭഗവതി ക്ഷേത്രം വിളയൂർ

പട്ടാമ്പി

മലപ്പുറം

  • പൊന്നാനി : ആറ്റുപുറം ഭഗവതി ക്ഷേത്രം, കടവനാട് 
  • എടപ്പാള്: അവിണ്ടിത്തറ ചേന്ദംകുളത്ത്
  • തവനൂർ: പാപ്പിനിക്കാവ് ഭഗവതി ക്ഷേത്രം ഗംഭീര ഉത്സവം
  • മംഗലം : ചേന്നര ശ്രീ പേരാൽ ഭഗവതി ക്ഷേത്രം
  • ചങ്ങരംകുളം: പന്താവൂര് പാക്കത്തുവളപ്പ്
  • നന്നംമുക്ക് മണലിയാര്കാവ്
  • വാണിയമ്പലം മുടപ്പിലാശ്ശേരി
  • തൃത്താല കൂടല്ലൂർ
  • തോട്ടകം

എറണാകുളം ജില്ല

  • ആലുവ ദേശം പള്ളിപ്പാട്ടുകാവ് ഭദ്രകാളീ ക്ഷേത്രം (വിശേഷാൽ പൂജകൾ, പ്രസാദ ഊട്ട് പ്രധാനം)
  • എളവൂർ പുത്തൻകാവ്
  • കുറ്റിയാൽ എരയാൽ
  • തുരുത്തിശ്ശേരി കുമരംചിറങ്ങര
  • പൊയ്ക്കാട്ടുശ്ശേരി കുറുമ്പക്കാവ്
  • കാലടി പുത്തൻകാവ്
  • അന്നനാട് പള്ളിയിൽ
  • പൈങ്കുളം ഉന്നത്തൂർ
"https://ml.wikipedia.org/w/index.php?title=മകരച്ചൊവ്വ&oldid=4399316" എന്ന താളിൽനിന്ന് ശേഖരിച്ചത്