Jump to content

മജെനെ റീജൻസി

Coordinates: 1°19′05″S 119°22′30″E / 1.3181°S 119.3751°E / -1.3181; 119.3751
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മജെനെ റീജൻസി
ഔദ്യോഗിക ചിഹ്നം മജെനെ റീജൻസി
Countryഇന്തോനേഷ്യ
Provinceപടിഞ്ഞാറൻ സുലവേസി
CapitalBanggae (Majene)
വിസ്തീർണ്ണം
 • ആകെ
365.96 ച മൈ (947.84 ച.കി.മീ.)
ജനസംഖ്യ
 (mid 2022 estimate)
 • ആകെ
1,77,390
 • ജനസാന്ദ്രത480/ച മൈ (190/ച.കി.മീ.)
 [1]
സമയമേഖലUTC+8 (ICST)
Area code(+62) 422
വെബ്സൈറ്റ്majenekab.go.id

ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുലവേസി പ്രവിശ്യയിലെ ഒരു റീജൻസിയാണ് മജെനെ റീജൻസി ( Indonesian: Kabupaten Majene). സുലവേസി ദ്വീപിൽ ഉൾപ്പെടുന്ന ആറ് റീജൻസികളിൽ ഒന്നാണ് മജെനെ റീജൻസി. റീജൻസിയുടെ തെക്ക് ഭാഗത്തുള്ള മജെനെ പട്ടണമാണ് ഈ റീജൻസിയുടെ തലസ്ഥാനം. ഈ പട്ടണത്തിൽ ബംഗേ, ബംഗേ തിമൂർ എന്നീ രണ്ട് ജില്ലകൾ ഉൾപ്പെടുന്നു. 2010 ലെ സെൻസസ് പ്രകാരം മജെനെ റീജൻസിയിലെ ജനസംഖ്യ 151,197 ആയിരുന്നു. [2] 2020 ലെ സെൻസസ് പ്രകാരം ജനസംഖ്യ 174,407 ആയി ഉയർന്നു. [3] 2022 മധ്യത്തിലെ ഔദ്യോഗിക കണക്ക് പ്രകാരം ആകെ ജനസംഖ്യ 177,390 ആണ്. അതിൽ 85,442 പുരുഷന്മാരും 88,948 സ്ത്രീകളും ഉൾപ്പെടുന്നു. [1]

ചരിത്രം

[തിരുത്തുക]

മന്ദറിന്റെ വാമൊഴി ചരിത്രമനുസരിച്ച്, [4] ഏഴ് തീരദേശ മന്ദർ രാജ്യങ്ങളും ഏഴ് ഉൾനാടൻ മന്ദർ രാജ്യങ്ങളും ഉണ്ടായിരുന്നു. ബാലനിപ (ഇപ്പോൾ ടിനാംബുംഗ് എന്നറിയപ്പെടുന്നു), സെന്ദന, ബംഗായി (ഇപ്പോൾ മജെനെ എന്നറിയപ്പെടുന്നു), പാംബോംഗ്, തപാലൻ, മമുജു, ബിനുവാങ് (ഇപ്പോൾ പൊലെവാലി എന്നറിയപ്പെടുന്നു) എന്നിവയായിരുന്നു തീരദേശ രാജ്യങ്ങൾ. റാന്തേബുലഹാൻ, മാമ്പി, അരലെ, തബുലഹാൻ, തബാൻ, ബാംബാംഗ്, മതംഗ എന്നിവയായിരുന്നു ഉൾനാടൻ രാജ്യങ്ങൾ.

ബംഗായി, പാംബോംഗ് (മാലുണ്ടയുടെ ഉപരാജ്യം ഉൾക്കൊള്ളുന്നു), സെന്ദന എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്നതാണ് ഇന്നത്തെ മജെനെ റീജൻസി. ഏഴ് തീരദേശ രാജ്യങ്ങൾക്കിടയിൽ സമാധാനം നിലനിറുത്തുന്നതിനായി ഉണ്ടാക്കിയ ഉടമ്പടിയാണ് "പിതു ബാബ ബിനംഗ" ഉടമ്പടി. ഇതുമൂലം ഈ പ്രദേശത്ത് ആകസ്മികമായ നേട്ടങ്ങൾക്കായി പോരാടുന്നതിനേക്കാൾ പരസ്പരം സമാധാനപരമായി ജീവിക്കുന്നതിലൂടെ രാജ്യങ്ങൾക്ക് കൂടുതൽ നേട്ടങ്ങളുണ്ടാക്കാമെന്ന് പ്രസ്താവിച്ചു. ഉൾനാടൻ രാജ്യങ്ങൾ തമ്മിൽ "പിതു ഉലുന സാലു" എന്നറിയപ്പെടുന്ന ഒരു ഉടമ്പടിയും ഉണ്ടായിരുന്നു. ഈ ഉടമ്പടി ഉൾനാടൻ രാജ്യങ്ങൾ പരസ്പരം പോരടിക്കുന്നതിനെ തടയുകയും ചെയ്തു.

ഡച്ച് യുഗം

[തിരുത്തുക]

മന്ദ‍ർ ജനത ധീരരായ നാവികരായിരുന്നു. അവർ ടെർനേറ്റിനും സിംഗപ്പൂരിനും ഇടയിൽ കടലിലൂടെ സഞ്ചരിക്കാൻ തങ്ങളുടെ കഴിവ് ഉപയോഗിച്ചു. അവർ സുഗന്ധദ്രവ്യങ്ങളും മറ്റ് അപൂർവ ചരക്കുകളും ഒരു സ്ഥലത്തുനിന്ന് നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് സുരക്ഷിതമായി എത്തിച്ചിരുന്നു. മലുകു ദ്വീപുകൾക്കും ഏഷ്യൻ വൻകരക്കും ഇടയിലുള്ള മജെനെ ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഇവിടം ഡച്ചുകാരുടെ അധിനിവേശത്തിന് ഇടയാക്കി. ഇവിടം കീഴടക്കുന്നതിലൂടെ തെക്കുകിഴക്കൻ ഏഷ്യയിലെ കടലിലൂടെയുള്ള വ്യാപാര പാതകളെ നിയന്ത്രിക്കാനും കുത്തകയാക്കാനും ഡച്ചുകാർ ശ്രമിച്ചു.

മജെനെയിലെ സൂര്യാസ്തമയം

1667-ൽ, ദക്ഷിണ സുലവേസിയിലെ ഗോവ രാജ്യവും ഡച്ചുകാരും ബംഗയ ഉടമ്പടിയിൽ ഒപ്പുവച്ചു. ഇത് ദക്ഷിണ സുലവേസിയിലെ പ്രാദേശിക ജനതയും ഡച്ച് സേനയും തമ്മിലുള്ള സഹകരണം വാഗ്ദാനം ചെയ്യുക മാത്രമല്ല, ഗോവയുമായി നിലവിൽ ഉടമ്പടിയുള്ള എല്ലാ പ്രാദേശിക രാജ്യങ്ങളും ബംഗയ ഉടമ്പടി അംഗീകരിക്കണമെന്നും പ്രസ്താവിക്കുകയും ചെയ്തു. ഗോവ രാജ്യത്തിലെ സ്ഥിരം വ്യാപാരികൾ എന്ന നിലയിൽ, മന്ദർ ജനത അങ്ങനെ ഡച്ചുകാർക്ക് സ്ഥിരമായി കീഴടങ്ങി. പിന്നീട്, ഈ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കാൻ മന്ദർ രാജ്യങ്ങൾ കൂട്ടായി വിസമ്മതിച്ചപ്പോൾ, ഡച്ചുകാർ ശക്തമായി ഇടപെടാൻ തീരുമാനിച്ചു.[ അവലംബം ആവശ്യമാണ് ]

തൽഫലമായി, 1674-ൽ, ഉടമ്പടി ലംഘിച്ചതിന് മന്ദർ രാജ്യങ്ങളെ ആക്രമിക്കാൻ ബോൺ രാജാവായ അരുങ് പാലക്ക ഡച്ചുകാരോടൊപ്പം മജെനെയിൽ എത്തി. ഡച്ചുകാർക്ക് അവരുടെ ആദ്യ ശ്രമത്തിൽ മന്ദർ ജനതയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. പൊതുശത്രു ആക്രമിച്ചതിനാൽ എല്ലാ രാജ്യങ്ങളും ഒന്നിക്കുകയും മാതൃരാജ്യത്തെ പ്രതിരോധിക്കാൻ വിഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.[ അവലംബം ആവശ്യമാണ് ] പരമ്പരാഗത വാളുകൾ, കെറിസ് കഠാരകൾ, കുന്തങ്ങൾ എന്നിവ ഉപയോഗിച്ച് നടത്തിയ പരമ്പരാഗത യുദ്ധം ഡെയ്ങ് റിയോസോയും രാജാ ബംഗായിയും നയിച്ചു.

പടിഞ്ഞാറൻ സുലവേസിയുടെ മേൽ നിയന്ത്രണം നേടാനുള്ള ഡച്ചുകാരുടെ രണ്ടാമത്തെ ശ്രമത്തിന്റെ ഭാഗമായി ബോൺ രാജാവും ചില മന്ദർ രാജ്യങ്ങളും തമ്മിൽ ഡച്ച് റിപ്പബ്ലിക്കിന്റെ മദ്ധ്യസ്ഥതയിൽ മറ്റൊരു ഉടമ്പടി ഉണ്ടാക്കി. മന്ദർ രാജ്യങ്ങൾക്ക് മേലിൽ പരസ്പരം കരാറുകളിലും വ്യവഹാരങ്ങളിലും ഏർപ്പെടാൻ കഴിയില്ലെന്നും പകരം അവരെല്ലാം ബോൺ സാമ്രാജ്യവുമായി കരാറുകൾ ഉണ്ടാക്കണമെന്നും ഈ ഉടമ്പടി പ്രസ്താവിച്ചു. ബോൺ സാമ്രാജ്യം അക്കാലത്ത് ഡച്ചുകാരുടെ നിയന്ത്രണത്തിലായിരുന്നു. ബോൺ സാമ്രാജ്യത്തെ ആരെങ്കിലും ആക്രമിച്ചാൽ, മന്ദർ രാജ്യങ്ങൾ അവരെ സഹായിക്കാൻ ഓടിയെത്തണമെന്നും തിരിച്ചും സഹായിക്കുമെന്നും പ്രസ്താവിക്കുന്ന ഒരു ഉടമ്പടിയും ഉണ്ടായിരുന്നു. പിൻരാങ്ങിനടുത്ത് വച്ച് ഒപ്പുവെച്ച ഈ ഉടമ്പടി രാജ്യങ്ങളെ വിഭജിക്കാനും അവരെ ഭീഷണിപ്പെടുത്താനും ഡച്ചുകാർ ഉപയോഗിച്ചു. ഈ ഉടമ്പടി ഉടനടി ഫലവത്തായില്ലെങ്കിലും പിന്നീട് ഡച്ചുകാരുടെ സ്വാധീനത്തിനുമുന്നിൽ മന്ദർ രാജ്യങ്ങൾ കീഴടങ്ങുന്നതിന്റെ തുടക്കമായിരുന്നു ഇത്.[ അവലംബം ആവശ്യമാണ് ]

ഡച്ചുകാരെ മന്ദർ ജനതയുമായി ബോൺ സാമ്രാജ്യത്തിന്റെ ഇടനിലവഴി വ്യാപാരം നടത്താൻ ബോൺ ഉടമ്പടി അനുവദിച്ചു. ബോൺ കരാറിൽ പറഞ്ഞിരിക്കുന്നതു പ്രകാരം ഡച്ചുകാർക്ക് ബിസിനസ്സിലും വാണിജ്യത്തിലും സ്വാധീനം ചെലുത്താമെങ്കിലും, മന്ദർ ജനതയുടെ സർക്കാർ കാര്യങ്ങളിൽ ഡച്ചുകാർ ഇടപെട്ടില്ല. എന്നിരുന്നാലും, ഈ ഉടമ്പടി മന്ദർ ജനതയെ വ്യാപാരത്തിൽ നിന്ന് അകറ്റി നിർത്തുന്നതിൽ വളരെ കുറച്ച് മാത്രമേ ഫലപ്രദമാകൂ എന്ന് തെളിയിക്കപ്പെട്ടു. ഈ പ്രദേശത്തിന്റെ പൂർണ്ണ നിയന്ത്രണം മാത്രമേ ഏറ്റവും വിജയകരമായ വ്യാപാര കുത്തകയിലേക്ക് നയിക്കൂ എന്ന് ഡച്ചുകാർ മനസ്സിലാക്കി.

അതുകൊണ്ട്, മന്ദർ രാജ്യങ്ങളെ ദുർബലപ്പെടുത്താനുള്ള മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തിൽ, ഡച്ചുകാർ " ഡിവൈഡ് എറ്റ് ഇംപെര " എന്ന തന്ത്രം പ്രയോഗിച്ചു. മന്ദ‍‍ർ രാജ്യങ്ങളിലെ രാജാക്കന്മാർക്കെതിരേ വിപ്ലവം നടത്താനും അങ്ങനെ രാജ്യങ്ങളെ ദുർബ്ബലപ്പെടുത്താനും ഡച്ചുകാർ ഇന്തോനേഷ്യൻ ചാരന്മാരെ നിയോഗിച്ചു. ഇവർ മന്ദർ രാജ്യങ്ങളിൽ പല കിംവദന്തികളും പ്രചരിപ്പിച്ചു. പല രാജ്യങ്ങളിലും രാജകീയ ഭരണകക്ഷികൾ അപമാനിക്കപ്പെട്ടു. (പല കേസുകളിലും, മന്ദർ രാജ്ഞിമാരുടെ സൗന്ദര്യത്തിന്റെ പേരിൽ കിംവദന്തികൾ പ്രചരിച്ചു) പ്രകോപനങ്ങൾ തുടർന്നു.

തുടർന്ന്, 1905-ൽ, റോയൽ നെതർലാൻഡ്സ് ഈസ്റ്റ് ഇൻഡീസ് ആർമി പൂർണ്ണമായി മന്ദർ പ്രദേശത്ത് എത്തി. 1907-ൽ തദ്ദേശീയർ കീഴടങ്ങുന്നതുവരെ അവർ രണ്ട് വർഷത്തോളം മന്ദർ ജനതയോട് യുദ്ധം ചെയ്തു. ശക്തമായ മന്ദർ നേതാക്കളെ ഫോർട്ട് റോട്ടർഡാമിലെ മകാസ്സറിൽ തടവിലാക്കി. "അഫ്‌ഡലിംഗ് മന്ദർ" എന്ന ഡച്ച് അധിനിവേശം ആരംഭിക്കുകയും ചെയ്തു. ഒരു ഡച്ച് റസിഡന്റ് അസിസ്റ്റന്റ് ( ഗവർണർ ) ആയിരുന്നു ഈ പ്രദേശത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. അക്കാലത്ത് സുലവേസി ദ്വീപ് മുഴുവൻ ഡച്ചുകാർ നിയന്ത്രിച്ചിരുന്നു.

ഡച്ചുകാർ സ്ഥാപിച്ച സബ്-അഫ്‌ഡലിംഗ് (അഥവാ കൗണ്ടി) എന്ന പ്രദേശിക അതിരുകൾ ഇന്നും നിലകൊള്ളുന്നു. ഇത് മജെനെ, പൊലവാലി, മമാസ, മമുജു എന്നീ റീജൻസികളുടെ അതിരുകളെ സൂചിപ്പിക്കുന്നു. ഓരോ പ്രദേശവും "കൺട്രോളർ" എന്ന് വിളിക്കപ്പെടുന്ന ഒരു ഡച്ചുകാരൻ നയിച്ചു. ഈ കാലഘട്ടത്തിലും രാജാക്കന്മാർ ഉണ്ടായിരുന്നു. ഈ രാജാക്കന്മാർക്ക് ചില അധികാരമുണ്ടായിരുന്നു. പക്ഷേ അവ പ്രധാനമായും ഡച്ചുകാർ നിയന്ത്രിക്കുന്ന വെറും പാവ രാജ്യങ്ങൾ മാത്രമായിരുന്നു. ഡച്ച് ഭരണകാലഘട്ടം വളരെ കഠിനമായിരുന്നുവെന്ന് മജെനെയിലെ ജനത ഓർക്കുന്നു. അവരുടെ സംസ്കാരം ഞെരുക്കപ്പെടുകയും ശ്വാസം മുട്ടിക്കുകയും ചെയ്ത ഒരു കാലം. മന്ദർ ജനതയെ അടിമകളാക്കി, എല്ലാ അവകാശങ്ങളും ഇല്ലാതാക്കി, ഡച്ച് പദ്ധതികളിൽ പ്രവർത്തിക്കാൻ നിർബന്ധിതരായി. ഡച്ചുകാർ പൊതുവെ വളരെ മോശമായി പെരുമാറി. മാത്രമല്ല, മന്ദർ രാജ്യങ്ങളിലെ ജനത സംസാരിക്കുന്ന പ്രാദേശിക ഭാഷകളൊന്നും കോളനിവാസികൾ അംഗീകരിച്ചില്ല. അതുകൊണ്ട് അവർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചു.

ജാപ്പനീസ് യുഗം

[തിരുത്തുക]

നേരത്തേ നിലനിന്നിരുന്ന ഡച്ച് യുഗത്തിന് ശേഷം രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാനീസ് യുഗം വന്നു. 1942 നും 1943 നും ഇടയിൽ, ജപ്പാൻകാർ പടിഞ്ഞാറൻ സുലവേസിയിലെത്തി. നെതർലാൻഡ്സ് ജപ്പാന് കീഴടങ്ങിയതിനുശേഷം ഡച്ച് നിയന്ത്രണത്തിലുള്ള എല്ലാ പ്രദേശങ്ങളും ജപ്പാൻ പിടിച്ചെടുത്തു. ഇൻഡോനേഷ്യയുടെ ഏറ്റവും മികച്ച താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് പ്രദേശവാസികളുടെ ഹൃദയവും പിന്തുണയും നേടുക എന്നതായിരുന്നു ജാപ്പനീസ് തന്ത്രം. ഏഷ്യയിൽ നിന്നും എല്ലാ പാശ്ചാത്യ അധിനിവേശക്കാരെ പൂർണ്ണമായും തുരത്താനുള്ള ജപ്പാന്റെ പദ്ധതിയായിരുന്നു ഇത്.

വെയിലത്ത് ഉണങ്ങിപ്പോകുന്ന തെങ്ങിൻ തോട്

തുടക്കത്തിൽ, ജപ്പാൻകാർ മന്ദർ ജനതയോട് നന്നായി പെരുമാറി. അവർ അവർക്ക് വിദ്യാഭ്യാസം വാഗ്ദാനം ചെയ്തു, അവരുടെ മാതൃഭാഷ സംസാരിക്കാൻ അനുവദിച്ചു, സഖ്യസേനയ്‌ക്കെതിരായ യുദ്ധത്തിനായി യുവാക്കളെ പരിശീലിപ്പിക്കുക പോലും ചെയ്തു. തുടർന്ന്, 1943 അവസാനത്തോടെ, അവരുടെ ബഹുമാനവും വിശ്വാസവും നേടിയ ശേഷം, ജപ്പാൻകാർ മന്ദാർ ജനതയിൽ നിന്ന് ഭൂമിയും അതിൽ ഉൽപ്പാദിപ്പിക്കുന്ന എന്തും ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാൻ ആരംഭിച്ചു. ജപ്പാൻകാർ മന്ദർ ജനതയെ പട്ടിണിക്കിടുകയും അവരെ വീണ്ടും കടുത്ത ദാരിദ്ര്യത്തിലേക്ക് നയിക്കുകയും ചെയ്തു. ഈ പരിവർത്തന ഘട്ടത്തിൽ, അവർ "മുതലയുടെ വായിൽ നിന്ന് കടുവയുടെ വായിലേക്ക്" വീണുപോകുകയായിരുന്നുവെന്ന് മജെനെയിൽ താമസിക്കുന്ന ആളുകൾ പറയുന്നു. ജപ്പാൻ അധിനിവേശം പടിഞ്ഞാറൻ അധിനിവേശത്തേക്കാൾ വളരെ മോശമായിരുന്നുവെന്ന് അവരിൽ പലരും സമ്മതിക്കുന്നു.

1945-ൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റെ തുടർച്ചയായി യുദ്ധത്തിൽ പരാജയപ്പെട്ട ജപ്പാൻകർ സുലവേസി വിട്ടു. താമസിയാതെ, സഖ്യസേന (ഇതിൽ കൂടുതലും ഓസ്‌ട്രേലിയക്കാരും അമേരിക്കക്കാരും ആയിരുന്നു) 1946-ൽ സുലവേസിയിൽ എത്തി. സഖ്യസേന സുലവേസി പ്രദേശത്ത് താൽകാലികമായി ക്രമസമാധാനം പുനഃസ്ഥാപിക്കാനും ശേഷിക്കുന്ന ജപ്പാൻ സൈനികരെ മന്ദർ പ്രദേശത്തിന് പുറത്തുള്ള ബരുഗയിലേക്ക് മാറ്റാനും തുടങ്ങി. സാങ്കേതികമായി സഖ്യസേനയിലെ അംഗങ്ങൾ ആയിരുന്നില്ലെങ്കിലും, ജപ്പാന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാൻ ഈ അരാജകമായ അവസരം ഉപയോഗിക്കാനുള്ള ശ്രമത്തിൽ ഡച്ചുകാരും അവരെ അനുഗമിച്ചു. ഫലത്തിൽ, മന്ദർ പ്രദേശം നിയന്ത്രിക്കാൻ ഡച്ചുകാർ നാലാം തവണയും ശ്രമിച്ചു. 1945-ൽ ഇന്തോനേഷ്യ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും, 1948-ൽ ഇന്തോനേഷ്യയുടെ പരമാധികാരം അംഗീകരിക്കുന്നതുവരെ മന്ദർ ജനത മജെനെ മേഖലയിൽ ഡച്ചുകാരുമായി യുദ്ധം തുടർന്നു.

ദേശീയ യുഗം

[തിരുത്തുക]
പഞ്ചസില മജേനേ

ഇന്തോനേഷ്യൻ ദേശീയ വിപ്ലവത്തിന് തൊട്ടുമുമ്പ്, തീരദേശത്തെ എല്ലാ മന്ദർ രാജാക്കന്മാരുടെയും ഒരു സമ്മേളനമുണ്ടായിരുന്നു. അവരെല്ലാം ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന് കീഴിൽ ഒന്നിക്കുന്നതിന് സമ്മതമാണെന്ന് തീരുമാനിച്ചു. ഈ പുതിയ ഗവൺമെന്റിൽ നിന്ന് അയച്ച പ്രതിനിധികളുമായി രാജാക്കന്മാർ സഹകരിച്ചു. 1948-ൽ ആഗോള സമൂഹം ഒടുവിൽ ഇന്തോനേഷ്യയുടെ പരമാധികാരം അംഗീകരിച്ചപ്പോൾ രാജ്യങ്ങൾ ഔദ്യോഗികമായി പിരിച്ചുവിട്ടു.

രാജ്യം ഒരു റിപ്പബ്ലിക്കായി മാറിയതിനുശേഷവും രാജാക്കന്മാർ രാജ്യങ്ങളിൽ അധികാരം നിലനിർത്തി. 1961 വരെ ഇന്തോനേഷ്യൻ സർക്കാർ പ്രാദേശിക ഭരണകൂടങ്ങൾ പൂർണ്ണമായി രൂപീകരിച്ചില്ല. അതുവരെ രാജാക്കന്മാരെ അവരുടെ പ്രദേശങ്ങളുടെ പ്രതീകാത്മക തലവന്മാരായി തുടരാൻ അനുവദിച്ചു. രാജകീയ കുടുംബഅധികാരങ്ങൾ ഇന്നും ഇവിടെ കണ്ടെത്താൻ കഴിയും. രാജകീയ പൈതൃകം ഇപ്പോഴും സമൂഹത്തിൽ തുടരുന്നു. രാജകുടുംബങ്ങൾക്കുള്ള വിവാഹങ്ങളും അഖീഖ കൂട്ടായ്മകളും പോലുള്ള ചടങ്ങുകൾ രാജകുടുംബങ്ങൾ അല്ലാത്തവരുടേതിൽ നിന്ന് ഇന്നും വ്യത്യസ്തമാണ്.

ഈ കാലഘട്ടത്തിൽ മജെനെ നിന്നുള്ള ശ്രദ്ധേയനായ വ്യക്തി ബഹറുദ്ദീൻ ലോപ ആയിരുന്നു. 1959-ൽ 24-ാം വയസ്സിൽ അദ്ദേഹം മജെനെയിലെ ആദ്യത്തെ റീജന്റ് ആയിത്തീർന്നു. പിന്നീട് സോഹാർട്ടോ ഗവൺമെന്റിന്റെ കാലത്ത് ജില്ലാ അറ്റോർണിയായി അഴിമതിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുകയും ചെയ്തു. ആദ്യകാല പരിഷ്കരണ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ധീരതയ്ക്കും അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനും അദ്ദേഹം പ്രശസ്തനായി.

ഡാറ്റോ ബീച്ചിൽ നിന്നുള്ള ഫ്രഷ് ഫിഷ് ( മൂൺ വ്രാസ്സെ ).

മന്ദർ ജനത ഇപ്പോഴും മത്സ്യത്തൊഴിലാളികളായി തുടരുന്നു. പ്രധാനമായും ട്യൂണ, ലയാങ്, കകലാങ്, ഇക്കൻ ടെർബാംഗ്, ടോങ്കോൾ, കകാപ് എന്നീ മത്സങ്ങളെയാണ് ഇവിടെ പിടിക്കുന്നത്. മന്ദർ കർഷകർ പ്രധാനമായും മരച്ചീനി, നെല്ല്, തെങ്ങ്, വാഴപ്പഴം എന്നിവ കൃഷി ചെയ്യുന്നു. മന്ദർ നെയ്തുകാർ മന്ദർ സരോങ് ഉണ്ടാക്കുന്നു.

ജനങ്ങളുടെ വിവിധ സാങ്കേതിക ആവശ്യങ്ങൾക്കനുസൃതമായി സെൽ ഫോൺ, കമ്പ്യൂട്ടർ റിപ്പയർ ഷോപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്, ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഇന്റർനെറ്റ് കഫേകൾ (വാർനെറ്റുകൾ) പെട്ടെന്ന് തുറക്കുന്നു.

പരമ്പരാഗത മന്ദർ കല്യാണം

കൊക്കോ ഉൽപാദനവും കയറ്റുമതിയും സമീപ വർഷങ്ങളിൽ മേഖലയിൽ ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. ഫിലിപ്പൈൻ, ചൈനീസ് നിക്ഷേപകർ 2011 ഓടെ മജെനെക്ക് സമീപം മൈക്രോ-ഹൈഡ്രോ പവർഡ് കൊക്കോ സംസ്‌കരണ പ്ലാന്റുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നു. [5] കൊക്കോ ഉൽപ്പാദനത്തിലെ ഈ ത്വരിതഗതിയിലുള്ള വളർച്ച ലോകത്തിലെ ഏറ്റവും വലിയ കൊക്കോ ഉൽപ്പാദകരും കയറ്റുമതിയും ആകാൻ ഇന്തോനേഷ്യയെ സഹായിക്കുമെന്ന് വെസ്റ്റ് സുലവേസി ഗവർണർ അൻവർ അദ്നാൻ സാലിഹ് വിശ്വസിക്കുന്നു. നിലവിൽ കോറ്റ് ഡി ഐവറി, ഘാന എന്നിവയ്ക്ക് ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ കൊക്കോ ഉൽപ്പാദകരാണ് ഇന്തോനേഷ്യ. പ്രതിവർഷം 1.4 ബില്യൺ യുഎസ് ഡോളറിലധികം വരുമാനം കൊക്കൊ കയറ്റുമതിയിലൂടെ ലഭിക്കുന്നു. [6]

2006 മുതൽ, മകാസർ കടലിടുക്കിലെ മജെനെ റീജൻസിയിൽ എക്‌സോൺ മൊബിൽ ഓഫ്‌ഷോർ ഓയിൽ കുഴിക്കാൻ തുടങ്ങി. [7] എന്നിരുന്നാലും, മൂന്ന് പര്യവേക്ഷണ കിണറുകൾക്ക് ശേഷം ഗണ്യമായ എണ്ണ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനാൽ 2013 ആയപ്പോഴേക്കും എക്സോൺ മൊബിൽ മന്ദർ ബ്ലോക്ക് സർക്കാരിന് തിരികെ നൽകി.

2021 ജനുവരി 15 ന്, മജെനെക്ക് കിഴക്ക് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഭൂകമ്പം നഗരത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കി, നിരവധി വീടുകളും കെട്ടിടങ്ങളും സ്കൂളുകളും നശിപ്പിക്കപ്പെട്ടു. 108 പേർ കൊല്ലപ്പെടുകയും 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവരിൽ ഭൂരിഭാഗവും മജെനെയിലും മമുജുവിലും താമസിക്കുന്നവരായിരുന്നു. [8] [9]

ഭരണകൂടം

[തിരുത്തുക]

മജെനെ റീജൻസിയെ എട്ട് ജില്ലകളായി ( കെകമാറ്റൻ) തിരിച്ചിരിക്കുന്നു.[1] 2010 ലെ സെൻസസ് [2], 2020 ലെ സെൻസസ്, [3] 2022 മദ്ധ്യത്തിലെ ഔദ്യോഗിക കണക്കെടുപ്പുകൾ,ജില്ലാ ഭരണ കേന്ദ്രങ്ങളുടെ സ്ഥാനങ്ങൾ, ഓരോ ജില്ലയിലെയും ഗ്രാമങ്ങളുടെ എണ്ണം (ആകെ 62 ഗ്രാമീണ ദേശങ്ങളും 20 നഗര കേളുരഹാനും ) ഓരോ ജില്ലയിലും അതിന്റെ തപാൽ കോഡും തുടങ്ങിയ വിവരങ്ങൾ താഴെകൊടുത്തിട്ടുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജില്ല( കെകമാറ്റൻ ) ഏരിയ (കിമീ 2) 2010 ലെ ജനസംഖ്യ 2020 ലെ ജനസംഖ്യ 2022 മധ്യത്തിലെ കണക്കെടുപ്പ് ഭരണസിരാ കേന്ദ്രം ഗ്രാമങ്ങൾ പോസ്റ്റ്കോഡ്
ബംഗേ 25.15 37,333 43,304 44,080 ടോട്ടോളി 8 (എ) 81411 - 81415
ബംഗേ തിമൂർ



</br> (ഈസ്റ്റ് ബംഗേ)
30.04 28,550 30,579 30,650 ലബുവാങ് ഉതാര



</br> (നോർത്ത് ലബുവാങ്)
9 (ബി) 81411 - 81414
പാംബോംഗ് 70.19 20,800 24,087 24,510 ലാലമ്പാനുവ 15 (സി) 81451
സെന്ദന (ഡി) 82.24 20,374 24,299 24,870 മോസ്സോ ധുവ 16 (ഇ) 81452
ടാമെറോഡോ 55.40 10,584 12,646 12,950 ടാമെറോഡോ 7 81450
ട്യൂബോ സെൻഡന 41.17 8,214 9,759 9,980 ബോണ്ടെ ബോണ്ടെ 7 81455
മാലുണ്ട 187.65 16,986 19,894 20,290 മാലുണ്ട 12 (എഫ്) 81453
ഉലുമന്ദ 456.00 8,266 9,839 10,070 കബീരാൻ 8 81454
ആകെ 947.84 151,107 174,407 177,390 മജെനെ 82

കുറിപ്പുകൾ: (എ) ബംഗേ, ബാരു, ഗലുങ്, പംഗാലി-അലി, രംഗസ്, ടോട്ടോളി എന്നീ 6 നഗര ഗ്രാമങ്ങൾ ( കേലുരഹാൻ ) ഉൾപ്പെടെ. (ബി) ബരുഗ, ബരുഗ ധുവ, ബൗറുങ്, ലബുവാങ്, ലബുവാങ് ഉതാര, ലെംബാംഗ്, ടാൻഡെ, ടാൻഡെ തിമൂർ എന്നീ 8 നഗര ഗ്രാമങ്ങൾ ഉൾപ്പെടെ.(സി) ലാലമ്പാനുവ, സിരിന്ദു എന്നീ 2 നഗര ഗ്രാമങ്ങൾ ഉൾപ്പെടെ. (d) Pulau Lereklerekan, Pulau Taimanu എന്നീ ചെറിയ കടൽത്തീര ദ്വീപുകൾ ഉൾപ്പെടുന്നു. (ഇ) മോസ്സോ, മോസ്സോ ധുവ എന്നീ 2 നഗര ഗ്രാമങ്ങൾ ഉൾപ്പെടെ. (എഫ്) ലാമുൻഗാങ് ബട്ടു, മാലുണ്ട എന്നീ 2 നഗര ഗ്രാമങ്ങൾ ഉൾപ്പെടെ.

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 Badan Pusat Statistik, Jakarta, 2023, Kabupaten Majene Dalam Angka 2023 (Katalog-BPS 1102001.7605)
  2. 2.0 2.1 Biro Pusat Statistik, Jakarta, 2011.
  3. 3.0 3.1 Badan Pusat Statistik, Jakarta, 2021.
  4. Ahmad, Bapak; Marjanah, Dra (2007). Sejarah Mandar dan Sejarah Perjuangan Bangsa Di Kabupaten Majene. Majene: Dinas Pendidikan dan Kebudayaan Kabupaten Majene Bidang Binmudorabud Seksi Kebudayaan. p. 150.
  5. Maruli, Aditia. "Philippines, China to build cacao plant in West Sulawesi". Antara News. Antara News. Retrieved 5 May 2011.
  6. Maruli, Aditia. "West Sulawesi to make RI biggest cocoa producing country". Antara News. Antara News. Retrieved 5 May 2011.
  7. "ExxonMobil Signs a New Production Sharing Contract in Indonesia". Exxon Mobil Corporation. 2007-03-27. Retrieved 2023-10-15.
  8. Aditya, Nicholas Ryan (2021-01-20). "Basarnas: Korban Gempa Sulbar, 90 Meninggal, 18 Selamat, 3 Hilang Halaman all". KOMPAS.com (in ഇന്തോനേഷ്യൻ). Retrieved 2023-10-15.
  9. "Indonesia, Earthquakes in West Sulawesi". ASEAN Coordinating Centre for Humanitarian Assistance on disaster management. 25 January 2021. Retrieved 26 January 2021.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

1°19′05″S 119°22′30″E / 1.3181°S 119.3751°E / -1.3181; 119.3751

"https://ml.wikipedia.org/w/index.php?title=മജെനെ_റീജൻസി&oldid=3992946" എന്ന താളിൽനിന്ന് ശേഖരിച്ചത്