മഞ്ഞവരയൻ
Banded krait | |
---|---|
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Squamata |
Suborder: | Serpentes |
Family: | Elapidae |
Genus: | Bungarus |
Species: | B. fasciatus
|
Binomial name | |
Bungarus fasciatus (Schneider, 1801)
| |
Synonyms | |
ഉത്തരേന്ത്യക്കാരുടെ രാജസർപ്പം എന്നറിയപ്പെടുന്ന ഒരു വിഷപ്പാമ്പാണ് മഞ്ഞവരയൻ (Banded krait). (ശാസ്ത്രീയനാമം: Bungarus fasciatus) ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നു. തെക്കൻ ചൈന, ഇന്തോനീഷ്യ എന്നിവിടങ്ങളിലും ഇന്ത്യയിൽ മിസ്സോറാം,അസ്സം, ത്രിപുര എന്നിവിടങ്ങളിലും ഇവയെ ധാരളമായി കണ്ടുവരുന്നു. ബംഗാൾ,ഒഡിഷ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലും ഇവയുടെ കണ്ടെത്തിയിട്ടുണ്ട്. ചെറിയ പാമ്പുകളും എലികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം.ഇവയുടെ കടിമൂലമുള്ള മരണങ്ങൾ വളരെ കുറവായതിനാൽ ബിഗ് ഫോർ (പാമ്പുകൾ) ൽ ഉൾപ്പെടുന്നില്ല. കേരളത്തിൽ ഇവ ഇല്ല അപൂർവ്വമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിപ്പെടുന്നു എന്ന് മാത്രം.
അളന്നതിൽ വെച്ച് 2.7 മീറ്റർ (8 അടി 10 ഇഞ്ച്) ഏറ്റവും നീളമേറിയ ബാൻഡഡ് ക്രെയ്റ്റ്, എന്നാൽ സാധാരണയായി കണ്ട് വരുന്ന നീളം 1.8 മീ (5 അടി 11 ഇഞ്ച്) ആണ്.
ശരീരം മുഴുവനായും വരകൾ വളയാകൃതിയിൽ ചുറ്റപെട്ടിരിക്കുന്നു. പാമ്പിന്റെ വാൽ ചെറുതാണ്, പാമ്പിന്റെ പത്തിലൊന്ന് നീളം.
"സ്വർണ്ണം" എന്നർഥമുള്ള ബംഗാരം എന്ന തെലുങ്ക് പദത്തിൽ നിന്നാണ് ഈ ജനുസ്സിലെ ശാസ്ത്രീയ നാമം ഉരുത്തിരിഞ്ഞത്, അതിന്റെ ശരീരത്തിന് ചുറ്റുമുള്ള മഞ്ഞ വളയങ്ങളെ സൂചിപ്പിക്കുന്നു.
കേരളത്തിൽ
[തിരുത്തുക]മഞ്ഞവരയൻ കേരളത്തിലെ ആവാസവ്യവസ്ഥയിൽ ഇല്ല. അപൂർവ്വ സാഹചര്യത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്ന് ഇതിനെ 2020ൽ ലഭിക്കുകയുണ്ടായി. ഇതിനു മുൻപ് 2013ൽ ഇതിനെ മലപ്പുറം ജില്ലയിലെ കണ്ടതായി റിപ്പോർട്ട് ഉണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ചില അപൂർവ്വ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ കൊണ്ട് വരുന്ന വാഹനങ്ങളിൽ നിന്നോ മറ്റോ ഇവ കേരളത്തിലേക്ക് എത്തിയവയാണ്.തിരുവനന്തപുരം ജില്ലയിലെ മലയിൻ കീഴിൽ നിന്നും ഈ പാമ്പിനെ കണ്ടിട്ടുണ്ട്.[2]
വിഷം
[തിരുത്തുക]ബാൻഡഡ് ക്രെയ്റ്റിന്റെ വിഷത്തിൽ പ്രധാനമായും ന്യൂറോടോക്സിനുകൾ അടങ്ങിയിരിക്കുന്നു. ഈ ഇനത്തിന്റെ വിഷം മൂലമുണ്ടാകുന്ന പ്രധാന ക്ലിനിക്കൽ ഫലങ്ങളിൽ ഛർദ്ദി, വയറുവേദന, വയറിളക്കം, തലകറക്കം എന്നിവ ഉൾപ്പെടുന്നു. ശ്വാസകോശ സംബന്ധമായ തകരാറിന് കാരണമാവുകയും ശ്വാസംമുട്ടൽ മൂലം മരണം സംഭവിക്കുകയും ചെയ്യും.
ഒരു ക്ലിനിക്കൽ ടോക്സിക്കോളജി പഠനം ചികിത്സയില്ലാത്ത മരണനിരക്ക് 1—10% ആണെന്ന് പറയുന്നു, കാരണം മഞ്ഞ വരയനു മനുഷ്യരുമായുള്ള സമ്പർക്കം വളരെ അപൂർവവും കടിയേറ്റാൽ പ്രതിരോധാത്മകമായി കടിക്കുമ്പോൾ ഉണ്ടാകുന്ന ആവേശം വളരെ കുറവായിരിക്കാം.നിലവിൽ, ഇന്ത്യയിലും ഇന്തോനേഷ്യയിലും പോളിവാലന്റ് ആന്റിവെനം ലഭ്യമാണ്.
അവലംബം
[തിരുത്തുക]- ↑ Stuart, B.; Nguyen, T.Q.; Thy, N.; Vogel, G.; Wogan, G.; Srinivasulu, C.; Srinivasulu, B.; Das, A.; Thakur, S.; Mohapatra, P (2013). "Bungarus fasciatus". IUCN Red List of Threatened Species. 2013: e.T192063A2034956. doi:10.2305/IUCN.UK.2013-1.RLTS.T192063A2034956.en.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Vava Suresh (2020-01-08), ഉഗ്ര വെനം ഉള്ള അപൂർവമായ ബാൻഡഡ് ക്രൈറ്റിനെ പിടികൂടുന്നു Rare Highly Venomous Banded Krait Caught, retrieved 2025-01-22
{{citation}}
: no-break space character in|title=
at position 31 (help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Species Bungarus fasciatus at The Reptile Database
- Integrated Taxonomic Information System - Bungarus fasciatus
- B. fasciatus at Thailand Snakes