മഠവൂർ പാറ ഗുഹാക്ഷേത്രം
ദൃശ്യരൂപം
തിരുവനന്തപുരം നഗരത്തിൽ ചെങ്കോട്ടുകോണത്തിനടുത്ത് പാറ തുരന്നുണ്ടാക്കിയ പ്രാചീന ഗുഹാക്ഷേത്രം. ഇതൊരു ശിവക്ഷേത്രമാണ്. ചെങ്കോട്ടുകോണം ആശ്രമത്തിന്റെ അധീനതയിലാണ് ഈ ക്ഷേത്രം. വളരെ പുരാതനമായ ഒരു സംസ്കാരം വിളിച്ചോതുന്ന ഈ ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ പുറത്തുനിന്ന് ഒരു കല്ലുപോലും കൊണ്ടുവന്നിട്ടില്ല്. ക്ഷേത്രത്തിന്റെ തൂണുകളും, വശങ്ങളിലുള്ള സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും വിഗ്രഹങ്ങളും ശ്രികോവിലും ഉള്ളിലെ പിഠവും ശിവലിംഗവുമെല്ലാം പാറ തുരന്നുണ്ടാക്കിയതാണ്. ഇത്തരം ക്ഷേത്രങ്ങൾ കേരളത്തിൽ അപൂർവ്വമാണ്. ഒറിസ്സയിലെ ഖണ്ഡഗിരി- ഉദയഗിരിജൈനസംസ്കാരങ്ങളോട് താരതമ്യപ്പെടുത്താവുന്നതും സമാനതകളുള്ളതുമാണ്.
അവലംബം
[തിരുത്തുക]
Madavoorpara എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.