മണ്ണെണ്ണ
ദൃശ്യരൂപം

എളുപ്പത്തിൽ തീ പിടിക്കുന്ന ഒരു ഹൈഡ്രോകാർബൺ ദ്രാവകമാണ് മണ്ണെണ്ണ. ഗ്രീക്കിലെ കെറോസ്(keros) എന്ന വാക്കിൽ നിന്നാണ് ആംഗലേയ നാമമായ കെറോസീൻ എന്ന പേരു മണ്ണെണ്ണക്ക് ലഭിച്ചത്. മണ്ണിൽനിന്നും കുഴിച്ചെടുക്കുന്നതിനാൽ മലയാളത്തിൽ മണ്ണെണ്ണ എന്ന് പേർ വന്നു. ഏഷ്യയിലും ആഫ്രിക്കയിലും മറ്റും വൈദ്യുതി ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിൽ വിളക്കു കത്തിക്കുന്നതിനായി മണ്ണെണ്ണ ധാരാളമായി ഉപയോഗിക്കുന്നു. പ്രാദേശികമായി ചിമ്മിണിവിളക്കുകളിൽ ഉപയോഗിക്കുന്നതിനാൽ ചിമ്മിണിഎണ്ണ എന്നും അറിയപ്പെടുന്നു. കേരളത്തിൽ റേഷനിങ്ങ് സമ്പ്രദായം നിലവിൽ വന്നതിനു ശേഷം പൊതുജനങ്ങൽക്ക് റേഷൻ കടകൾ വഴിയാണ് ഇത് വിതരണം ചെയ്തിരുന്നത്. റേഷൻ കടകളിൽ നിന്നും ഇത് കരിഞ്ചന്തവഴി വില്പനനടത്തുന്നത് തടയാനായി എൺപതുകളിൽ നീല നിറത്തിൽ റേഷൻ കടകളിലൂടെയും നിറമില്ലാതെ പൊതുമാർക്കറ്റിലൂടെയും വിതരണം തുടങ്ങി.