മദ്റസ
ഏതെങ്കിലും തരത്തിലുള്ള വിദ്യഭ്യാസ സ്ഥാപനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു അറബിക് പദമാണ് മദ്രസ[1](/məˈdræsə/,[2] also US: /-rɑːs-/,[3][4] UK: /ˈmædrɑːsə/;[5] അറബി: مدرسة [maˈdrasa] ( listen), pl. مدارس, madāris). വിദ്യാലയം (school) എന്നാണ് ഈ പദത്തിന്റെ അർത്ഥം. അറബ് രാജ്യങ്ങളിൽ എല്ലാ വിദ്യാലയങ്ങൾക്കും മദ്രസ എന്ന് വിളിക്കുന്നു. എന്നാൽ അറബേതര രാജ്യങ്ങളിൽ മുസ്‌ലിംകൾ അവരുടെ മതപരമായ വിദ്യാഭ്യാസത്തിന് വേണ്ടി രൂപവത്കരിക്കപെട്ട സ്ഥാപനം എന്ന രീതിയിലാണ് ഈ പേർ ഉപയോഗിക്കപ്പെടുന്നത്[6][7]. കേരളത്തിലും മുസ്ലിംകളുടെ മതപഠനസ്ഥാപനങ്ങൾക്ക് മാത്രമാണ് മദ്രസ എന്നവാക്ക് ഉപയോഗിക്കുന്നത്.
നിർവ്വചനം
[തിരുത്തുക]പഠനം, വിദ്യാഭ്യാസം എന്നൊക്കെ അർത്ഥം വരുന്ന د-ر-س (ദ, റ, സ) എന്നതാണ് മദ്രസ്സയുടെ മൂലം. ദർസ് (പഠനം) നടക്കുന്ന സ്ഥലമാണ് മദ്രസ്സ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. അറബിഭാഷാസ്വാധീനമുള്ള ഉർദു, ബംഗാളി, പുഷ്തു, ബലൂചി, പേർഷ്യൻ, തുർക്കി, അസർബൈജാൻ, കുർദ്, ഇന്തോനേഷ്യൻ, സോമാലി, ബോസ്നിയൻ മുതലായ ഭാഷകളെല്ലാം ഈ വാക്ക് കടമെടുത്തിട്ടുണ്ട്[8]. [9] ഉന്നതവിദ്യാലയങ്ങളെ വരെ പരാമർശിക്കുന്നവുന്നവിധം വിശാലമായ അമേരിക്കൻ ഇംഗ്ലീഷിലെ സ്കൂൾ എന്ന പദമാണ് മദ്രസ എന്നതിന് യോജിക്കുന്നത്[6]. ഹീബ്രു ഭാഷയിൽ സർവകലാശാലക്ക് മിദ്രാഷ എന്നാണ് പദം.
ഇന്ത്യയിൽ
[തിരുത്തുക]ഗവണ്മെന്റ്നേ ഒരുനിലക്കും ആശ്രയിക്കാതെ പൂർണമായും നാട്ടുകാരുടെ സഹായ സഹകരണത്തിൽ ആണ് കേരളത്തിൽ മദ്രസകൾ പ്രവർത്തിക്കുന്നത്[അവലംബം ആവശ്യമാണ്]. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്രസകൾ ഉള്ളതും കേരളത്തിൽ തന്നെയാണ്[അവലംബം ആവശ്യമാണ്]. കേരളത്തിൽ 10 ലക്ഷത്തിൽ അധികം വിദ്യാർഥികൾ പതിനായിരക്കണക്കിനു മദ്രസകളിൽ പഠിക്കുന്നു . മദ്രസകളുടെ സിലബസും അധ്യാപന രീതിയും സുതാര്യമാണ്[അവലംബം ആവശ്യമാണ്]. ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധനനടത്താൻ പറ്റുന്ന വിധം തികച്ചും നിയമപരമാണ്. അറബി എഴുതും വായനയും പഠിച്ചു തുടർന്നു മത വിശ്വാസം, കർമശാസ്ത്രം. ചരിത്രം, ഖുർആൻ, സ്വഭാവ സംസ്കരണം എന്നിവയാണ് പ്രധാന പാഠ്യ വിഷയങ്ങൾ. സത്യം, നീതി, പരസ്പര ബഹുമാനം, ജീവകാരുണ്യം,മാനവികത. ശാന്തി മാതാപിതാക്കളേയും അയൽവാസികളെയും ബന്ധു മിത്രാദികളെയും സഹോദര സമുദായങ്ങളെയും സ്നേഹിക്കുക ബഹുമാനിക്കുക എന്നിവക്കു പ്രചോദനം നൽകുന്നതാണ് സിലബസ്. മദ്യത്തിനും ആക്രമത്തിനും കുത്തഴിഞ്ഞ ലൈംഗിക, അശ്ലീല, ആഭാസങ്ങൾക്കും ഇരയാകാത്ത (പരലോക ചിന്തയും ദൈവ വിശ്വാസവും ഉള്ള )കുടുംബത്തിനും നാടിനും രാജ്യത്തിനും മാതൃകയും മുതൽകൂട്ടുമായ ഒരു സംസ്കാര സമ്പന്നരായ തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം[അവലംബം ആവശ്യമാണ്]. എന്നാൽ വിവേകം വെക്കുന്ന കൗമാരത്തിലേക്ക് എത്തുമ്പോഴേക്കും ബഹു ഭൂരിഭാഗം വിദ്യാർത്ഥികൾ മദ്റസപഠനം നിർത്തി കൊഴിഞ്ഞു പോകുന്നതിനാൽ പഠനത്തിന്റെ ലക്ഷ്യവും ഫലവും അവരിൽ വേണ്ടവിധം കാണുന്നില്ല എന്ന പോരായ്മയുണ്ട്. 18 വയസ്സ് വരെ വേണ്ടവിധം മദ്രസ സമ്പർക്കം ഉണ്ടായെങ്കിലേ വിദ്യാർത്ഥികൾക്കു മദ്രസ പഠനത്തിന്റെ ഗുണം ജീവിതത്തിൽ പ്രകടമാവൂ എന്ന് പല നിരീക്ഷണ മനഃശാസ്ത്ര വിദഗ്ദ്ധരും അഭിപ്രായങ്ങൾ ഉന്നയിക്കാറുണ്ട്.
അധ്യാപകർ :(ഉസ്താദ്) അറബി വ്യാകരണം ഭാഷ ശരീഅത് നിയമങ്ങൾ ഖുർആൻ പാരായണനിയമം എന്നിവ ശരീഅഃ സ്ഥാപനങ്ങളിൽ നിന്നോ മറ്റോ പഠിച്ച ആളുകൾ ആണ് അധ്യാപനം ചെയ്യുന്നത്. സ്കൂൾ ആരംഭിക്കുന്നതിനു മുമ്പും സ്കൂൾ വിട്ട ശേഷവും ആണ് മദ്രസ പഠന സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ പ്രധാന മദ്റസ ബോർഡ്
[തിരുത്തുക]- സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് (സുന്നി)
- സമസ്ത കേരള സുന്നി വിദ്യാഭ്യസ ബോർഡ്
- കേരള സംസ്ഥാനമത വിദ്യാഭ്യാസ ബോർഡ്(സുന്നി)
- ദക്ഷിണ കേരള മദ്രസ ബോർഡ്(സുന്നി)
- മജ്‌ലിസുത്തഅ്‌ലീമിൽ ഇസ്‌ലാമി (ജമാഅത്തെ ഇസ്ലാമി)
- വിസ്‌ഡം എജുക്കേഷൻ ബോർഡ് (മുജാഹിദ്)
- കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ ബോർഡ് (മുജാഹിദ്)
- കൗൺസിൽ ഫോർ ഇസ്‌ലാമിക് എജുക്കേഷൻ ആന്റ് റിസേർച്ച് (മുജാഹിദ്)
- ദീനിയാത്ത് മദ്റസ എജുക്കേഷണൽ ബോർഡ് ( കേരള )
- Madrasah aamah - മദ്രസ ആമഃ (അറബി: مدرسة عامة) എന്നാൽ " പൊതുവിദ്യാലയം ".
- Madrasah khāṣah - മദ്രസ ഖസഃ (അറബി: مدرسة خاصة) എന്നാൽ "സ്വകാര്യവിദ്യാലയം ".
- Madrasah dīniyyah - മദ്രസ ദിനിയ്യഃ (അറബി: مدرسة دينية) എന്നാൽ "മതവിദ്യാലയം".
- Madrasah Islamiyyah - മദ്രസ ഇസ്‌ലാമിയ്യഃ (അറബി: مدرسة إسلامية) എന്നാൽ " ഇസ്‌ലാമികവിദ്യാലയം".
അവലംബം
[തിരുത്തുക]- ↑ "Alternate Spellings of Madrassa". ThoughtCo. Retrieved 2017-05-30.
- ↑ "madrasa" Archived 2019-06-06 at the Wayback Machine (US) and "madrasa". Oxford Dictionaries. Oxford University Press. Retrieved 6 June 2019.
{{cite web}}
: no-break space character in|work=
at position 9 (help) - ↑ madrasa |accessdate=6 June 2019
- ↑ "madrassa". Merriam-Webster.com Dictionary. Merriam-Webster.
- ↑ "Madrasah". Collins English Dictionary. HarperCollins. Retrieved 6 June 2019.
- ↑ 6.0 6.1 İnalcık, Halil. 1973. "Learning, the Medrese, and the Ulema." In The Ottoman Empire: The Classical Age 1300–1600. New York: Praeger, pp. 165–178.
- ↑ Blanchard, Christopher M. (2008). "Islamic religious schools, Madrasas: Background" (PDF). Archived from the original (PDF) on 2005-03-05.
- ↑ "Madarasaa". WordAnywhere. Archived from the original on 2007-09-27. Retrieved 2007-06-23.
- ↑ Madrasah ʻāmmah (അറബി: مدرسة عامة) translates as 'public school', madrasah khāṣṣah (അറബി: مدرسة خاصة) translates as 'private school', madrasah dīnīyah (അറബി: مدرسة دينية) translates as 'religious school', madrasah Islāmīyah (അറബി: مدرسة إسلامية) translates as 'Islamic school', and madrasah jāmiʻah (അറബി: مدرسة جامعة) translates as 'university'.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Meaning of the word madrassah
- My time in a madrassa[പ്രവർത്തിക്കാത്ത കണ്ണി]
- Pakistani Madrassahs: A Balanced View—A project of the United States Institute of Peace
- Islam Way Online - Your Religion and Spirituality Portal—A traditional Afghan madrassa
- Madrasas.info Archived 2014-12-21 at the Wayback Machine—About Islamic religious schools
- Lessons from God Archived 2009-01-06 at the Wayback Machine—The Common Language Project
- Picture of an Ottoman Madrasah Archived 2011-05-20 at the Wayback Machine