അബുൽ അഅ്ലാ മൗദൂദി
പ്രമാണം:Abul ala maududi.jpg | |
ജനനം | ഔറംഗാബാദ്, ഹൈദരാബാദ് (ഇന്ന് ഇന്ത്യയിലെ മഹാരാഷ്ട്രയിൽ) | 25 സെപ്റ്റംബർ 1903
---|---|
മരണം | 22 സെപ്റ്റംബർ 1979 ബഫലോ, ന്യൂയോർക്ക്, യു.എസ്. | (പ്രായം 75)
കാലഘട്ടം | ഇരുപതാം നൂറ്റാണ്ട് |
പ്രദേശം | ഇസ്ലാമികതത്ത്വചിന്ത |
ചിന്താധാര | സുന്നി |
പ്രധാന താത്പര്യങ്ങൾ | തഫ്സീർ, ഹദീഥ്, ഫിഖ്‌ഹ്, രാഷ്ട്രീയം |
ശ്രദ്ധേയമായ ആശയങ്ങൾ | ഹുകൂമത്തെ ഇലാഹി, ദൈവിക ജനാധിപത്യം[1] |
സ്വാധീനിക്കപ്പെട്ടവർ |
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഇസ്‌ലാമികചിന്തകനും എഴുത്തുകാരനുമായിരുന്നു അബുൽ അഅ്ലാ മൗദൂദി[4] (സെപ്റ്റംബർ 25, 1903 - സെപ്റ്റംബർ 22, 1979). 1941-ൽ സ്ഥാപിതമായ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനും ആദ്യത്തെ അമീറുമാണ് അദ്ദേഹം. നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രചന തഫ്ഹീമുൽ ഖുർആൻ ആണ്. അവിഭക്ത ഇന്ത്യയിൽ ജനിച്ച ഇദ്ദേഹം ഇന്ത്യാവിഭജനാനന്തരം പാകിസ്താനിലായിരുന്നു ജീവിച്ചിരുന്നത്.
ജീവചരിത്രം
[തിരുത്തുക]ജീവിതരേഖ | |
---|---|
പ്രധാന സംഭവങ്ങൾ | |
1903 | മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ജനനം |
1918 | ബിജ്നൂർ പത്രത്തിൽ പത്രപ്രവർത്തകനായി ജോലി നേടി. |
1920 | താജ് ദിനപത്രത്തിന്റെ പത്രാധിപരാകുന്നു. |
1921 | മുസ്‌ലിം ദിനപത്രത്തിലേക്ക് മാറുന്നു. |
1925 | അൽ ജമീഅ് പത്രത്തിൽ. |
1927 | അൽ ജിഹാദു ഫിൽ ഇസ്‌ലാം രചിക്കുന്നു. |
1933 | ഹൈദരാബാദിൽ നിന്ന് തർജുമാനുൽ ഖുർആൻ പ്രസിദ്ധീകരണമാരംഭിക്കുന്നു. |
1937 | ലാഹോറിൽ വെച്ച് മുഹമ്മദ് ഇഖ്‌ബാലിനെ പരിചയപ്പെടുന്നു.[5] |
1938 | പഠാൻകോട്ടിൽ ദാറുൽ ഇസ്‌ലാം എന്ന സ്ഥാപനം രൂപീകരിക്കുന്നു[5] |
1941 | ജമാഅത്തെ ഇസ്‌ലാമി രൂപീകരണം. ആദ്യ അമീർ. |
1942 | തഫ്ഹീമുൽ ഖുർആൻ രചന ആരംഭിക്കുന്നു. |
1947 | ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനം ലാഹോറിലേക്ക് മാറ്റുന്നു. |
1948 | ഭരണഘടനാ പ്രക്ഷോഭം ആരംഭിക്കുന്നു. |
1948 | കശ്മീരിൽ പാകിസ്താൻ നുഴഞ്ഞുകയറ്റത്തിനെതിരെ ഫത്‌വ. അതിന്റെ പേരിൽ ജയിൽ ശിക്ഷ. |
1950 | ജയിൽ മോചിതനാകുന്നു. |
1953 | ഖാദിയാനി മസ്അല എന്ന ലഘുലേഖയുടെ പേരിൽ വധശിക്ഷ വിധിക്കപ്പെടുന്നു. പ്രതിഷേധത്തെ തുടർന്ന് ആജീവനാന്ത തടവായി മാറ്റി.[6] |
1958 | ജനറൽ അയ്യൂബ് ഖാൻ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കുന്നു. |
1972 | തഫ്ഹീമുൽ ഖുർആൻ രചന പൂർത്തിയായി. |
1972 | ജമാഅത്ത് നേതൃത്വത്തിൽ നിന്നും ഒഴിവാകുന്നു. |
1978 | സീറത്തെ സർവറെ ആലം പ്രസിദ്ധീകരിച്ചു. |
1979 | അമേരിക്കയിൽ വെച്ച് അന്ത്യം.[7]. ലാഹോറിലെ ഇച്റയിൽ ഖബറടക്കം. |
1903 സെപ്റ്റംബർ 25ന് പഴയ ഹൈദരാബാദ് സംസ്ഥാനത്തെ ഔറംഗാബാദിൽ ജനിച്ചു. സൂഫി പാരമ്പര്യമുള്ള[4] സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്[8]. പിതാവ് അഹ്മദ് ഹസൻ മതഭക്തനായ ഒരു വക്കീൽ ആയിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളിൽ ഇളയവനായിരുന്നു അബുൽ അഅ്‌ലാ. മാതാവ് റുഖിയ്യാ ബീഗം.
വിദ്യാഭ്യാസം
[തിരുത്തുക]വീട്ടിൽ നിന്ന് പ്രാഥമിക വിദ്യഭ്യാസം നേടിയ[4] ശേഷം അദ്ദേഹത്തെ പരമ്പരാഗത ഇസ്ലാമികവിദ്യാഭ്യാസത്തിനായി മദ്രസ ഫുർഖാനിയ്യയിൽ ചേർത്തു[9]. സെക്കണ്ടറി വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിലെ ദാറുൽ ഉലൂമിൽ ഉപരിപഠനത്തിന് ചേർന്നു. പിതാവിന്റെ രോഗവും മരണവും മൂലം ഔപചാരികപഠനം മുടങ്ങി. എന്നാൽ 20 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ മാതൃഭാഷയായ ഉർദുവിന് പുറമേ പേർഷ്യൻ, ഇംഗ്ലീഷ്, അറബി ഭാഷകൾ അദ്ദേഹം വശമാക്കി.[10] വിവിധ വിഷയങ്ങൾ വിശദമായി പഠിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു.
പത്രപ്രവർത്തനത്തിൽ
[തിരുത്തുക]ഔപചാരിക പഠനം മുടങ്ങിയ മൗദൂദി പത്രപ്രവർത്തനത്തിലേക്ക് തിരിഞ്ഞു. 1918-ൽ ബിജ്നൂരിലെ അൽമദീന പത്രാധിപസമിതിയിൽ അംഗമായി. 1920-ൽ പതിനേഴാം വയസ്സിൽ ജബൽപൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന താജിന്റെ പത്രാധിപരായി.[11] 1920-ൽ ഡെൽഹിയിലെത്തി ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ മുസ്‌ലിം പത്രത്തിന്റേയും (1921 മുതൽ 1923 വരെ) അൽജംഇയ്യത്തിന്റേയും[4] (1925-28) പത്രാധിപരായി ജോലി ചെയ്തു.[12]
രാഷ്ട്രീയത്തിൽ
[തിരുത്തുക]1920-കളോടെ രാഷ്ട്രീയത്തിലും മൗദൂദി താൽപര്യം കാണിച്ചു തുടങ്ങി. ബ്രിട്ടീഷ് ഭരണത്തിനെതിരായി രംഗത്ത് വന്ന തഹ്‌രീകെ ഹിജ്‌റയിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും ചേർന്നു പ്രവർത്തിച്ചു[4]. പ്രസ്ഥാനത്തിന്റെ ലക്ഷ്യവും പരിപാടിയും യാഥാർഥ്യാധിഷ്ഠിതമല്ലെന്നും ആസൂത്രിതമല്ലെന്നും അഭിപ്രായപ്പെട്ട് അവയോടുള്ള ബന്ധം വേർപ്പെടുത്തുകയും പഠനത്തിലും പത്രപ്രവർത്തനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
രചനകളും സംഘടനാപ്രവർത്തനവും
[തിരുത്തുക]1920 മുതൽ 1928 വരേ 4 വ്യത്യസ്ത പുസ്തകങ്ങൾ മൗദൂദി വിവർത്തനം ചെയ്തു[അവലംബം ആവശ്യമാണ്]. ഒന്ന് അറബിയിൽ നിന്നും ബാക്കിയുള്ളവ ഇംഗ്ലീഷിൽ നിന്നും. ആദ്യത്തെ ഗ്രന്ഥമായ ജിഹാദ് (അൽജിഹാദു ഫിൽ ഇസ്‌ലാം) 1927-ൽ അൽജംഇയ്യത്തിൽ പരമ്പരയായി പ്രസിദ്ധീകരിച്ചു[4]. 1930-ൽ അത് പുസ്തകരൂപത്തിൽ പുറത്ത് വന്നു.
1928-ൽ അൽജംഇയ്യത്തിൽ നിന്ന് വിരമിച്ച ശേഷം മൗദൂദി ഹൈദറാബാദിലേക്ക് തിരിച്ചു പോയി ഗവേഷണത്തിലും എഴുത്തിലും മുഴുകി[4]. 1933-ൽ[4] സ്വന്തം പത്രാധിപത്യത്തിൽ തർജുമാനുൽ ഖുർആൻ മാസിക ആരംഭിച്ചു. അന്നു മുതൽ തന്റെ ആശയങ്ങളും ചിന്തകളും പ്രകാശിപ്പിക്കാനുള്ള മുഖ്യ മാധ്യമമായി അത് മാറി. മുപ്പതുകളുടെ മധ്യത്തിൽ ഇന്ത്യൻ മുസ്‌ലിംകൾ നേരിട്ടുകൊണ്ടിരുന്ന മുഖ്യ രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം എഴുതാൻ തുടങ്ങി[അവലംബം ആവശ്യമാണ്].
പിന്നീട് അല്ലാമാ ഇഖ്ബാലിന്റെ ക്ഷണപ്രകാരം [13] ഹൈദറാബാദ് വിട്ട് പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിൽ താമസമാക്കിയ മൗദൂദി അവിടെ ദാറുൽ ഇസ്‌ലാം എന്ന പേരിൽ ഒരു അക്കാദമിക ഗവേഷണ സ്ഥാപനം ആരംഭിച്ചു. അല്ലാമാ ഇഖ്‌ബാലിനോടൊപ്പം ചേർന്ന് ഇസ്‌ലാമികചിന്തയുടെ പുനർനിർമ്മാണം യാഥാർത്ഥ്യമാക്കുകയും ഇസ്‌ലാമിക വിഷയങ്ങളിൽ കഴിവുറ്റ പണ്ഢിതരെ വാർത്തെടുക്കുകയുമായിരുന്നു ലക്ഷ്യം. ജമാഅത്തെ ഇസ്ലാമി സ്ഥാപനകനാണ് മൌദൂദി.
ജമഅത്തെ ഇസ്‌ലാമി
[തിരുത്തുക]1940-കളോടെ സമഗ്രമായ ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന് രൂപം നൽകുന്നതിനെക്കുറിച്ച് മൗലാനാ മൗദൂദി ഗൗരവപൂർവം ചിന്തിക്കാൻ തുടങ്ങി. അങ്ങനെ അദ്ദേഹം 1941[4] ഓഗസ്റ്റ് 26-ന് ലാഹോറിൽ വിളിച്ചു ചേർത്ത നാട്ടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള 72 പേർ പങ്കെടുത്ത യോഗത്തിൽ വെച്ച് ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നൽകി. ആദ്യത്തെ അമീർ (പ്രസിഡണ്ട്) ആയി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1972-ൽ[2] ആരോഗ്യകാരണങ്ങളാൽ ഉത്തരവാദിത്തം ഒഴിയുന്നത് വരേ സ്ഥാനത്ത് തുടർന്നു.
പാകിസ്താനിൽ
[തിരുത്തുക]സ്വാതന്ത്യസമരകാലത്ത് സാമുദായികതയെ ശക്തമായി നിരാകരിച്ച[14] അദ്ദേഹം ഇന്ത്യാവിഭജനത്തെ ശക്തമായി എതിർത്തു. പകരം വിവിധ സംസ്കാരങ്ങളുടെ കോൺഫെഡറേഷൻ[15] എന്നതായിരുന്നു മൗദൂദിയുടെ സങ്കല്പം[16][2][17][18]. ഇന്ത്യാവിഭജനം ഒരു യാഥാർഥ്യമായതിനെത്തുടർന്ന് അദ്ദേഹം പാകിസ്താനിലേക്ക് പോവുകയായിരുന്നു. മുസ്‌ലിംകൾക്കായി കേവല ദേശരാഷ്ട്രങ്ങൾ എന്നതിന് പകരം ഇസ്‌ലാമിക തത്ത്വങ്ങൾ പിന്തുടരുന്ന ഇസ്‌ലാമിക രാഷ്ട്രസ്ഥാപനം എന്ന സങ്കല്പമായിരുന്നു അദ്ദേഹം പുലർത്തിയിരുന്നത്.[19]
1947 ആഗസ്റ്റിൽ പാകിസ്താനിൽ താമസമാക്കിയ മൗദൂദി അവിടെ ഒരു ഇസ്‌ലാമികഭരണഘടനക്കായി പരിശ്രമിച്ചു[4]. ഭരണാധികാരികൾ കടുത്ത നടപടികളോടെ അദ്ദേഹത്തെ നേരിട്ടു. പല തവണ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു[2]. 1953-ൽ ഖാദിയാനീ പ്രശ്‌നത്തെക്കുറിച്ച് ഒരു ലഘുലേഖ എഴുതിയതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടാളകോടതി മൗദൂദിക്ക് വധശിക്ഷ വിധിച്ചു[2]. മാപ്പപേക്ഷ നൽകി കുറ്റവിമുക്തവാൻ അവസരം ലഭിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണുണ്ടായത്[20]. ഒടുവിൽ പാകിസ്താനകത്തും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉണ്ടായ എതിർപ്പിനെത്തുടർന്ന് വധശിക്ഷ ജീവപര്യന്തം തടവായി ചുരുക്കാനും പിന്നീട് അതു തന്നെ റദ്ദാക്കാനും[20] ഭരണകൂടം നിർബന്ധിതമായി. കശ്മീരിലെ പാക് നുഴഞ്ഞുകയറ്റത്തിനെ എതിർത്തതിന്റെ പേരിലും അദ്ദേഹം വിചാരണ നേരിടേണ്ടി വന്നിട്ടുണ്ട്[20]. നുഴഞ്ഞുകയറ്റം ഒരിക്കലും ഇസ്‌ലാമിക തത്ത്വങ്ങളുമായി പൊരുത്തപ്പെടുന്നതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്[20].
അന്ത്യം
[തിരുത്തുക]നേരത്തേയുണ്ടായിരുന്ന വൃക്കരോഗം 1979 ഏപ്രിലിൽ വർദ്ധിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾക്കടിപ്പെടുകയും ചെയ്തു. ചികിത്സക്കായി അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. ശസ്ത്രക്രിയയെത്തുടർന്ന് 1979 സെപ്റ്റംബർ 22-ന് അദ്ദേഹം മരണമടഞ്ഞു[2]. 76 വയസ്സായിരുന്നു. മൃതദേഹം പിന്നീട് പാകിസ്താനിലേക്ക് കൊണ്ടുവന്ന് ലാഹോറിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സംഭാവനകൾ
[തിരുത്തുക]മൗലാന മൗദൂദി 138-ലേറെ[2] പുസ്തകങ്ങളും ലഘുലേഖകളും എഴുതി. ഖുർആൻ വ്യാഖ്യാനം, ഹദീസ്, നിയമം, തത്ത്വചിന്ത, ചരിത്രം, രാഷ്ട്രമീമാംസ എന്നിവയിലെല്ലാം അദ്ദേഹത്തിന് രചനകളുണ്ട്[2]. രാഷ്ട്രീയവും സാംസ്കാരികവും ദൈവശാസ്ത്രപരവുമായ വിവിധ പ്രശ്നങ്ങൾ അദ്ദേഹം ചർച്ച ചെയ്യുകയും ഇസ്‌ലാമികാധ്യാപനങ്ങളുമായി അവയെ ബന്ധിപ്പിക്കുകയും ചെയ്തു. തഫ്‌ഹീമുൽ ഖുർആൻ എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥമാണ് മൗദൂദിയുടെ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ രചന. 31 വർഷം കൊണ്ടാണ് അതിന്റെ രചന അദ്ദേഹം പൂർത്തിയാക്കിയത്[2][21]. അദ്ദേഹത്തിന്റെ കൃതികൾ ഇംഗ്ലീഷ്, പേർഷ്യൻ, അറബി, ഹിന്ദി, ഫ്രഞ്ച്, ജർമൻ, സാഹിലീ, തമിഴ്, മലയാളം, ബംഗാളി തുടങ്ങിയ എഴുപതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്[22].
മലയാളത്തിൽ
[തിരുത്തുക]മൗലാന മൗദൂദിയുടെ ഒട്ടനേകം ഗ്രന്ഥങ്ങൾ മലയാളത്തിലും ലഭ്യമാണ്. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) ആണ് പ്രസാധകർ.
- ഇസ്‌ലാം [23]
- ഇസ്‌ലാം മതം [24]
- സത്യസാക്‌ഷ്യം [25]
- മരണാനന്തര ജീവിതം[26]
- ഇസ്‌ലാമിക സംസ്കാരം: മൂലശിലകൾ
- ഇസ്‌ലാമിൻറെ രാഷ്ട്രീയ സിദ്ധാന്തം
- ഇസ്‌ലാം ആധുനികയുഗത്തിൽ
- ഇസ്‌ലാമും ജാഹിലിയ്യത്തും
- ഇസ്‌ലാമിൻറെ ജീവിതവ്യവസ്ഥ
- ഇസ്‌ലാമിൻറെ സന്ദേശം
- സദാചാരം ഇസ്‌ലാമിൽ
- ജിഹാദ്
- ഖിലാഫത്തും രാജവാഴ്ചയും
- മതേതരത്വം, ജനാധിപത്യം, ദേശീയത്വം: ഒരു താത്വിക വിശകലനം
- മനുഷ്യൻറെ മൗലികാവകാശങ്ങൾ
- രക്ഷാസരണി
- തഫ്‌ഹീമുൽ ഖുർആൻ (ഖുർആൻ വ്യാഖ്യാനം)
- ഖുർആൻ പഠനത്തിന് ഒരു മുഖവുര[27]
- ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീൻ: ഖുർആനിലെ നാലു സാങ്കേതിക ശബ്‌ദങ്ങൾ
- പ്രസ്ഥാനവും പ്രവർത്തകരും
- ഇസ്‌ലാമിക പ്രവർത്തകരുടെ ഉത്തരവാദിത്തങ്ങൾ
- സുന്നത്തിൻറെ പ്രാമാണികത[28]
- ഹറമിൻറെ സന്ദേശം
- ഖുതുബാത്ത്
- ഇസ്‌ലാം മതം
അംഗീകാരങ്ങൾ
[തിരുത്തുക]1962 റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമിയുടെ സ്ഥാപകസമിതിയിൽ അംഗമായിരുന്നു[2]. സഊദി അറേബ്യ ഭരണകൂടം ഫൈസൽ രാജാവിന്റെ പേരിൽ ഏർപ്പെടുത്തിയ ഇസ്‌ലാമിക സേവനത്തിനുള്ള പ്രഥമ ഫൈസൽ അന്താരാഷ്ട്ര അവാർഡ് സമ്മാനിച്ചത് (1979) സയ്യിദ് അബുൽ അഅ്‌ലാ മൗദൂദിക്കായിരുന്നു[29]. റോഡുകൾക്കും[30] സ്‌കൂളുകൾക്കും സൗദി ഗവൺമെന്റ് മൗദൂദിയുടെ പേര് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.[31] മദീന യൂണിവേഴ്സിറ്റിയുടെ സിലബസ് രൂപീകരണത്തിൽ പങ്ക് വഹിച്ചിരുന്നു[2]
വിമർശനങ്ങൾ
[തിരുത്തുക]ഇസ്‌ലാമിക തീവ്രവാദത്തിന്റെ നേതാക്കൾ പലപ്പോഴും മൗദൂദിയുടെ വാക്കുകളെയും ഉപയോഗപ്പെടുത്താറുണ്ട്[32]. എന്നാൽ ഇസ്‌ലാമിക പ്രവർത്തനത്തിൽ സായുധപ്രവർത്തനങ്ങൾക്ക് സ്ഥാനമില്ലെന്നായിരുന്നു മൗദൂദി വാദിച്ചത് എന്ന് വിമർശകനായ സിയാവുദ്ദീൻ സർദാർ പറയുന്നുണ്ട്[33] ജനാധിപത്യം[34], ഇസ്‌ലാമിക രാഷ്ട്രത്തിലെ ന്യൂനപക്ഷങ്ങൾ-അവരുടെ പൗരത്വം[35][36], മതരാഷ്ട്രവാദം[37], മതപരിത്യാഗം[36][38], സ്ത്രീകളുടെ അവകാശങ്ങൾ[39][40] തുടങ്ങിയവയിൽ മൗദൂദിയുടെ നിരീക്ഷണങ്ങൾ പ്രതിലോമകരമാണെന്ന് വിമർശകർ വിലയിരുത്തുന്നുണ്ട്[41]. മൗദൂദിയുടെ ഖാദിയാനി മസ്അല എന്ന ലഘുലേഖ അഹമദീയാ വിരുദ്ധ കലാപത്തിന് ശക്തി പകർന്നു എന്ന് ആരോപിക്കപ്പെടുന്നു[42]. ആർ.എസ്.എസിന്റെ ആചാര്യനായ ഗോൾവൽക്കറുടെ മുസ്‌ലിം പതിപ്പാണ് മൗദൂദി എന്ന് ഇടതുപക്ഷ വിമർശകർ പരാമർശിക്കാറുണ്ട്[43][44]
അവലംബം
[തിരുത്തുക]- ↑ Panicker, P L John. Gandhian approach to communalism in contemporary India (PDF). p. 167. Retrieved 6 നവംബർ 2019.
- ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 The Encyclopaedia of Islam. E.J Brill. p. 872. Retrieved 3 ഒക്ടോബർ 2019.
- ↑ Ruthven, Malise; Nanji, Azim. Historical Atlas of Islam. Harvard University Press. pp. 194, 195. ISBN 0-674-01385-9.
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 The Encyclopaedia of Islam. E.J Brill. p. 872. Retrieved 3 ഒക്ടോബർ 2019.
- ↑ 5.0 5.1 Azam, K.M., Hayat-e-Sadeed: Bani-e-Dar ul Islam Chaudhry Niaz Ali Khan (A Righteous Life: Founder of Dar ul Islam Chaudhry Niaz Ali Khan), Lahore: Nashriyat, 2010 (583 pp., Urdu) [ISBN 978-969-8983-58-1]
- ↑ Encyclopedia of World Biography© on Abul A'la Mawdudi
- ↑ "Syed Moudoodi biography at a glance". Archived from the original on 2007-09-14. Retrieved 2013-01-07.
- ↑ എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 10. 2000. p. 336.
- ↑ "സയ്യിദ് അബുൽ അഅ്ലാ മൗദൂദി". http://thafheem.net.
{{cite web}}
: External link in
(help)|website=
- ↑ Irfan Ahmed (2013). The Princeton Encyclopedia of Islamic Political Thought (collective). Princeton University Press. p. 333.
- ↑ "Abul Ala Maududi". Encyclopedia of the Middle East. mideastweb.org.
- ↑ "Abul Ala Maududi". http://mideastweb.org/.
{{cite web}}
: External link in
(help)|website=
- ↑ "Maududi and Iqbal: A 2018/11/16". www.brownpundits.com.
- ↑ "Maududi's Warnings to the Muslim Community on the Impending Partition; April 1947". www.cabaltimes.com. www.cabaltimes.com.
- ↑ MOHD.ZAKIRULLAH FIRDAUSI. Political Ideology of Abul Ala Maududi. p. 73. Retrieved 7 നവംബർ 2019.
- ↑ MOHD.ZAKIRULLAH FIRDAUSI. Political Ideology of Abul Ala Maududi. p. 99. Retrieved 7 നവംബർ 2019.
- ↑ മൗദൂദിയും വിഭജനവും[പ്രവർത്തിക്കാത്ത കണ്ണി] പ്രബോധനം|ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാർഷികപതിപ്പ്|1992
- ↑ മൗദൂദിയും ഇന്ത്യൻ മുസ്‌ലിംകളും
- ↑ http://mideastweb.org/Middle-East-Encyclopedia/abul-ala-maududi.htm
- ↑ 20.0 20.1 20.2 20.3 MOHD.ZAKIRULLAH FIRDAUSI. Political Ideology of Abul Ala Maududi. p. 106. Retrieved 7 നവംബർ 2019.
- ↑ തഫ്ഹീമുൽ ഖുർആൻ, സമാപന കുറിപ്പ്
- ↑ ജമാഅത്ത് സാഹിത്യം ലോകഭാഷകളിൽ[പ്രവർത്തിക്കാത്ത കണ്ണി]|പ്രബോധനം|ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാർഷികപതിപ്പ്|1992
- ↑ "ഇസ്‌ലാം" (PDF). Archived from the original (PDF) on 2012-01-05. Retrieved 2013-01-07.
- ↑ "ഇസ്‌ലാം മതം" (PDF). Archived from the original (PDF) on 2012-06-11. Retrieved 2013-01-07.
- ↑ "സത്യസാക്‌ഷ്യം" (PDF). Archived from the original (PDF) on 2012-01-05. Retrieved 2013-01-07.
- ↑ "മരണാനന്തര ജീവിതം" (PDF). Archived from the original (PDF) on 2012-06-18. Retrieved 2013-01-07.
- ↑ "ഖുർആൻ പഠനത്തിന് ഒരു മുഖവുര" (PDF). Archived from the original (PDF) on 2012-07-10. Retrieved 2013-01-07.
- ↑ P. Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 150. Archived from the original (PDF) on 2020-07-19. Retrieved 2 നവംബർ 2019.
- ↑ "കിംഗ് ഫൈസൽ അവാർഡ് 1979". Archived from the original on 2014-04-28. Retrieved 2014-11-05.
- ↑ "Syed Abu Al Ala Al Maududi Street in Jeddah". worldnewsinsiders.
- ↑ "Abul Ala Maududi Street". Google Maps. Google.
- ↑ [1] The Guardian online edition
- ↑ സിയാവുദ്ദീൻ സർദാർ (Desperately Seeking Paradise, P. 29-31)
- ↑ മതേതരത്വം ദേശീയത്വം ജനാധിപത്യം , അബുൽ അഅ്ലാ മൗദൂദി Page 25-26, 12thEdition January2017, Islamic Publishing House, Kozhikkode, Kerala
- ↑ Nizami, Z.A., Jamaat-e-Islami: Spearhead of Separatism, Ministry of Information & Broadcasting, Government of India, New Delhi, 1975 Page 7 [2]
- ↑ 36.0 36.1 Punishment to Apostate under Islamic Law (1981), Sayyid Abul A’la Maududi, Page 74-75, September2012 Edition, Markazi Maktaba Islami Publishers, New Delhi.
- ↑ Abdul Alaa Maudoodi in Haqiqat-i-Jihad, page 64, Taj Company Ltd, Lahore, Pakistan 1964
- ↑ Murtad ki Saza Islami Qanun Mein (1981), Sayyid Abul A’la Maududi, page 32, Lahore Islamic Publications Ltd, 8th edition.
- ↑ Purdah and the Status of Woman in Islam , Sayyid Abul A’la Maududi, Page 156, February2013 Edition, Markazi Maktaba Islami Publishers, New Delhi.
- ↑ Purdah and the Status of Woman in Islam , Sayyid Abul A’la Maududi, Page 151-153, February2013 Edition, Markazi Maktaba Islami Publishers, New Delhi.
- ↑ Choueiri, p.111, quoted in Ruthven, p.70
- ↑ http://www.globalsecurity.org/military/world/pakistan/ji.htm
- ↑ [3] What is Hindu Rashtra? Frontline
- ↑ [4] M Swaraj's Speech in Kerala Legislative Assembly on Dec 31, 2019
- അബുൽ അഅ്ല, ടി. മുഹമ്മദ്, ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്, കോഴിക്കോട്.
- ഇസ്‌ലാമിൻറെ ലോകം, പ്രബോധനം വിശേഷാൽപതിപ്പ്.
- വിമർശിക്കപ്പടുന്ന മൗദൂദി- ഐ.പി.എച്ച്
അധികവായനക്ക്
[തിരുത്തുക]- മൗലാനാ മൗദൂദി Archived 2021-05-18 at the Wayback Machine.
- മൗദൂദിയും വിഭജനവും[പ്രവർത്തിക്കാത്ത കണ്ണി]