ഹസനുൽ ബന്ന
ഹസനുൽ ബന്ന حسن البنا | |
---|---|
മുസ്‌ലിം ബ്രദർഹുഡ് സ്ഥാപകൻ, പ്രഥമ കാര്യദർശി | |
ഓഫീസിൽ 1928–1949 | |
പിൻഗാമി | ഹസനുൽ ഹുദൈബി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മഹ്‌മൂദിയ, ബഹീറ പ്രവിശ്യ, ഈജിപ്ത് | ഒക്ടോബർ 14, 1906
മരണം | ഫെബ്രുവരി 12, 1949 കെയ്റോ, ഈജിപ്ത് | (പ്രായം 42)
അൽമ മേറ്റർ | Dar al-Ulum |
ഈജിപ്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും, മുസ്‌ലിം ബ്രദർഹുഡ് (ഇഖ്‌വാൻ അൽ മുസ്‌ലിമൂൻ) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമാണ് ഹസനുൽ ബന്ന.(അറബി: حسن أحمد عبدالرحمن محمد البنا ഇംഗ്ലീഷ്: Sheikh Hasan Ahmed Abdel Rahman Muhammed al-Banna) (1906 ഒക്ടോബർ 14-1949 ഫെബ്രുവരി 12)[1]
ജീവചരിത്രം
[തിരുത്തുക]1906 ഒക്ടോബർ 14 ന് കൈറോവിനടുത്ത മഹ്മൂദിയ്യ എന്ന സ്ഥലത്ത് ജനനം.[2] പ്രശസ്ത ചിന്തകൻ ജമാൽ അൽ ബന്ന ഇളയ സഹോദരനാണ്.[3] 1919ൽ ഈജിപ്തിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ വിപ്ലവത്തിന്റെ ഭാഗമായി പ്രതിഷേധ പരിപാടികളിൽ വിദ്യാർത്ഥിയായിരുന്ന ഹസൻ പങ്കാളിയായി.[4] കെയ്റോ ദാറുൽ ഉലൂം കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹസനുൽ ബന്ന ഈജിപ്തിന്റെ വിവിധ ഭാഗങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു.[5] 1949 ഫെബ്രുവരി 12ന് വൈകുന്നേരം 5 മണിയോടെ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് ഹസനുൽ ബന്ന കൊല്ലപ്പെട്ടു.
1928ൽ നിലവിലുണ്ടായിരുന്ന ചെറിയ സംഘടനകളെ ഏകീകരിച്ചുകൊണ്ട് ഇഖ്‌വാൻ അൽ മുസ്‌ലിമൂൻ അഥവാ മുസ്‌ലിം ബ്രദർഹുഡ് എന്ന പ്രസ്ഥാനത്തിന് രൂപം നൽകി.[6]
പുറങ്കണ്ണികൾ
[തിരുത്തുക]- Hasan al-Banna
- "On Jihad" from Five Tracts of Hasan al-Banna
- Hasan Al-Banna Archived 2006-07-25 at the Wayback Machine at www.youngmuslims.ca