ആയത്തുല്ല അലി ഖാംനഇ
അലി ഹുസൈനി ഖാമെനെയി علی حسینی خامنهای | |
---|---|
2nd Supreme Leader of Iran | |
പദവിയിൽ | |
ഓഫീസിൽ 4 ജൂൺ 1989 | |
രാഷ്ട്രപതി | അക്ബർ ഹാഷിമി റഫ്സഞ്ചാനി മുഹമ്മദ് ഖാതമി മഹ്‌മൂദ് അഹ്‌മദീനെജാദ് |
മുൻഗാമി | ആയത്തുല്ല ഖുമൈനി |
3rd President of Iran | |
ഓഫീസിൽ 2 October 1981 – 2 August 1989 | |
Leader | ആയത്തുല്ല ഖുമൈനി |
മുൻഗാമി | Mohammad Ali Rajai |
പിൻഗാമി | അക്ബർ ഹാഷിമി റഫ്സഞ്ചാനി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mashhad, Razavi Khorasan Province, Iran | 19 ഏപ്രിൽ 1939
രാഷ്ട്രീയ കക്ഷി | CCA IRP |
പങ്കാളി | Banu Khojasteh (1964[1]-) |
കുട്ടികൾ | 6[2] children |
ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവും മുൻ പ്രസിഡണ്ടുമാണ് ആയത്തുല്ല അലി ഖാമെനെയി (ജനനം: ഏപ്രിൽ 19, 1939 ഖുറാസാൻ മശ്‌ഹദ്). ആദരി വംശജനായ ഖാമെനെയിയുടെ കുടുംബവേരുകൾ അസർബൈജാനിലേക്ക് നീളുന്നു.
വിദ്യാഭ്യാസം
[തിരുത്തുക]ഇറാനിൽ മക്തബാ ഖാന എന്നറിയപ്പെടുന്ന മതപാഠശാലയിൽ നിന്നാണ് ഖാമെനെയി ബാല്യകാല വിദ്യഭ്യാസം നേടിയത്. പിന്നീട് ദാറുത്തഅലീമെ ദിയാനത്തിയിൽ പഠനം തുടർന്നു. അതോടൊപ്പം പിതാവറിയാതെ സ്റ്റേറ്റ് സ്കൂളിലെ ഈവനിംഗ് കോഴ്സിനു ചേർന്ന അദ്ദേഹം സെക്കണ്ടറി സ്കൂളിൽ നിന്നും സർട്ടിഫിക്കറ്റ് കോഴ്സ് പാസായി. നജഫിലേയും ഖുമ്മിലേയും ശിയാ സെമിനാരികളിൽ നിന്ന് ദൈവശാസ്ത്ര പഠനത്തിൽ ബിരുദം നേടി. ആയത്തുല്ല ഖുമൈനിയും ആയത്തുല്ലാ ബുറൂജിർദിയും ഖുമ്മിൽ അദ്ദേഹത്തിന്റെ അദ്ധ്യാപകരായിരുന്നു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]ഇറാൻ വിപ്ലവത്തിന്റെ ആചാര്യനും ഗുരുനാഥനുമായിരുന്ന ആയത്തുല്ല ഖുമൈനിയാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. 1977-ൽ ഉലമാ മുജാഹിദീൻ എന്ന പ്രസ്ഥാനത്തിന് രൂപം നൽകി. പിന്നീട് ഖുമൈനിയുടെ വിപ്ലവ പ്രസ്ഥാനമായും ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടിയുമായും രൂപാന്തരം പ്രാപിച്ചത് ഇതേ ഉലമാ മുജാഹിദീൻ ആണ്. ആയത്തുല്ല ബുറൂജുർദിയുടെ മരണശേഷം ഇറാനിലെ ആധികാരിക മതനേതൃത്വമായി ഖുമൈനിയെ ഉയർത്തിക്കൊണ്ട് വരുന്നതിൽ മുഖ്യപങ്കു വഹിച്ചു. വിപ്ലവം മൂർധന്യത്തിലെത്തി നിൽക്കുന്ന ഘട്ടത്തിൽ ഖുമൈനി രൂപം കൊടുത്ത റെവല്യൂഷണറി കമാൻഡ് കൗൺസിലിൽ അംഗമായിരുന്നു. 1979 ഫെബ്രുവരി 1ന് വിപ്ലവസേനയുടെ കമാണ്ടർ ആയി ചുമതലയേറ്റു. പിന്നീട് പ്രതിരോധ കൗൺസിലിൽ വിപ്ലവ കൗൺസിലിന്റെ പ്രതിനിധിയായും പ്രതിരോധ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചു.
1981-ലേയും 1986-ലേയും പ്രസിഡൻഷ്യൽ തെരെഞ്ഞെടുപ്പുകളിൽ യഥാക്രമം 95%, 86% എന്നിങ്ങനെ വോട്ടുകൾ നേടി ഇറാന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
1989 ജൂൺ 3-ന് ആയത്തുല്ല ഖുമൈനി മരണപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ പരമോന്നത നേതാവായി തെരെഞ്ഞടുക്കപ്പെട്ടു. 20 മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ എക്സ്പേർട്സ് അസംബ്ലി 74-ൽ 60 വോട്ട് നൽകി അദ്ദേഹത്തെ തെരെഞ്ഞെടുക്കുകയായിരുന്നു.
ബഹുഭാഷാ വിദഗ്ദ്ധനും ഗ്രന്ഥകാരനുമായ ഖാമെനെയി പേർഷ്യൻ, ഇംഗ്ലീഷ്, അറബിൿ, ടർക്കിഷ്, ആദരി തുടങ്ങിയ ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. ഇന്ത്യൻ കവിയായ അല്ലാമാ ഇഖ്ബാലിനെക്കുറിച്ചുള്ള "ഇഖ്ബാൽ: ഇസ്ലാമിക നവോത്ഥാനത്തിന്റെ കവിയും തത്ത്വചിന്തകനും" അടക്കം ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്.