Jump to content

മുഹമ്മദ് ഇഖ്‌ബാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Allama Iqbal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഹമ്മദ് ഇഖ്ബാൽ
محمد اقبال
അല്ലാമ മുഹമ്മദ് ഇഖ്ബാൽ
ജനനം(1877-11-09)നവംബർ 9, 1877
സിയാൽകോട്ട്, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ
മരണം21 ഏപ്രിൽ 1938(1938-04-21) (പ്രായം 60)
ലാഹോർ, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ
കാലഘട്ടംഇരുപതാം നൂറ്റാണ്ടിലെ തത്ത്വചിന്ത
പ്രദേശംബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ പാകിസ്താൻ)
പ്രധാന താത്പര്യങ്ങൾഉർദ്ദു കവിത, പേർഷ്യൻ കവിത
ശ്രദ്ധേയമായ ആശയങ്ങൾദ്വിരാഷ്ട്രവാദം, പാകിസ്താൻ രൂപീകരണം
വെബ്സൈറ്റ്allamaiqbal.com

ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഉർദു-പേർഷ്യൻ സൂഫി [1]കവിയും ഇസ്ലാമികചിന്തകനും രാഷ്ട്രീയനേതാവുമായിരുന്നു അല്ലാമ മുഹമ്മദ് ഇഖ്ബാൽ (ഉർദു: محمد اقبال). (1877 നവംബർ 9 - 1938 ഏപ്രിൽ 21). പാകിസ്താൻ രൂപീകരണം എന്ന ആശയത്തിന്റെ പിന്നിലെ പ്രധാനികളിലൊരാളുമാണ്. ഇദ്ദേഹം ഉർദുവിൽ രചിച്ച "സാരെ ജഹാൻ സെ അച്ഛാ" ഇന്ത്യയിൽ ഇന്നും പ്രശസ്തമായ ഒരു ദേശഭക്തിഗാനമാണ്.

ജീവിതരേഖ

[തിരുത്തുക]

1877 നവംബർ 9-ന് ബ്രിട്ടീഷ് ഇന്ത്യയിലെ സിയാൽകോട്ടിൽ ജനനം. നാഥു എന്നറിയപ്പെട്ടിരുന്ന ശൈഖ് നൂർ മുഹമ്മദാണ് പിതാവ്. മാതാവ് ഇമാം ബീബി. നൂർ മുഹമ്മദ് മതഭക്തനും കുലീനനും ബുദ്ധിമാനുമായിരുന്നു. ഔപചാരിക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത അദ്ദേഹം 'ഖാദിരിയ്യ ത്വരീഖത്തിലെ' (ഒരു സൂഫി മഠം) ശൈഖ് (പണ്ഡിതശ്രേഷ്ഠൻ) ആയിരുന്നു.നിരക്ഷരനായ തത്ത്വജ്ഞാനി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. മാതാവും മതഭക്തയായിരുന്നു. രണ്ട് ആൺ മക്കളും നാല് പെൺ മക്കളുമായിരുന്നു ശൈഖ് നൂർ മുഹമ്മദിനും ഇമാം ബീബിക്കുമുണ്ടായിരുന്നത്.

വിദ്യാഭ്യാസം

[തിരുത്തുക]

സൂഫി ഗൃഹാന്തരീക്ഷം പകർന്നേകിയ ശിക്ഷണം തന്നെയയിരുന്നു ഇക്ബാലിന്റെ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം. പിന്നീട് ഗുലാം ഹസന്റെ മദ്രസയിൽ ഖുർ ആൻ പഠനത്തിന് ചേർന്നു. തുടർന്ന് സയ്യിദ് മീർ ഹസൻ ശായുടെ മക്തബിൽ അറബി, പേർഷ്യൻ ഭാഷകളുടെ പ്രാഥമിക പഠനമാരംഭിച്ചു. മക്തബിലെ മൂന്ന് വർഷത്തെ പഠനത്തിന് ശേഷം ഇക്ബാൽ സ്കോച് മിഷന്റെ സ്കൂളിൽ പ്രവേശിച്ചു. 1893-ൽ മെഡൽ നേടി ഹൈസ്കൂൾ പാസ്സായി. തുടർന്ന് ലാഹോറിലെ ഗവണ്മെന്റ് കോളേജിൽ ബി.എ ക്ക് ചേർന്നു. ബി.എ ക്ക് ശേഷം അവിടെനിന്നുതന്നെ 1899-ൽ എം.എ. ഫിലോസഫി നേടി. തുടർന്ന് ലാഹോറിലെ ഓറിയന്റൽ കോളേജിൽ അറബി റീഡറായി അദ്ധ്യാപനം ആരംഭിച്ചു. 1901ൽ ലാഹോറിലെ ഗവണ്മെന്റ് കോളേജിൽ താൽക്കാലികമായി ഇംഗ്ലിഷ് അദ്ധ്യാപകനായി. 1905ൽ ലണ്ടനിൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർന്നു. ജർമനിയിലെ മ്യൂണിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും 1907-ൽ പി.എച്ച്.ഡിയും നേടി.

കുടുംബജീവിതം

[തിരുത്തുക]

പതിനാറാമത്തെ വയസ്സിൽ ഇക്ബാലിന്റെ ആദ്യവിവാഹം നടന്നു. ഖാൻ ബഹാദൂർ ഡോ. അത്താമുഹമ്മദ് ഖാന്റെ മകൾ കരീം ബീബി ആയിരുന്നു വധു. എന്നാൽ ഈ ദാമ്പത്യം തൃപ്തികരമായിരുന്നില്ല.[അവലംബം ആവശ്യമാണ്] അവരിൽ ഇക്ബാലിന് രണ്ട് മക്കളുണ്ടായിരുന്നു. ആഫ്ത്താബ് ഇക്ബാലും മിറാജ് ബീഗവും. മകൾ ഒൻപതാം വയസ്സിൽ മരണമടഞ്ഞു. 1910ൽ ഒരു കാശ്മീരി കുടുംബത്തിലെ സർദാർ ബീഗവൂമായി രണ്ടാം വിവാഹം നടന്നു. എന്നാൽ ഈ വിവാഹവും പരാജയമായിരുന്നു.[അവലംബം ആവശ്യമാണ്] 1913-ൽ മുക്ത്താർ ബീഗവുമായുള്ള വിവാഹം നടന്നു. എന്നാൽ ഇക്ബാൽ തന്റെ മറ്റു പത്നിമാരേയും വിളിച്ച് ഒരു വീട്ടിൽ താമസിച്ചു[അവലംബം ആവശ്യമാണ്].

  • ബാൽ-ഇ-ജിബ്രീൽ
  • അസ്രാർ - ഒ- റമൂസ്
  • പയഗാം - ഇ - മഷ്‌‌രിക്
  • സബൂർ - ഇ-അജം
  • ജാവേദ് നാമ
  • തജ്ദീദ് - ഇ- ഫിക്രിയാത് - ഇ-ഇസ്ലാം
  • ദീവാൻ - ഇ- മുഹമ്മദ് ഇക്ബാൽ
  • ഹംദർദി -ബുൾബുൾ -പക്ഷിയുടെ -കഥ
ലാഹോറിലെ ബാദ്ശാഹി മോസ്കിന്റെ കവാടത്തിൽ സ്ഥിതിചെയ്യുന്ന മുഹമ്മദ് ഇഖ്ബാലിന്റെ ശവകുടീരം

1934ൽ ഇക്ബാൽ രോഗബാധിതനായി 1938ൽ ഏപ്രിൽ 21നു കാലത്ത് 5 മണിക്ക് അദ്ദേഹം നിര്യാതനായി. ലാഹോറിലെ ബാദ്ശാഹി മസ്ജിദിനു സമീപം അദ്ദേഹത്തെ കബറടക്കി.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. Classic Poetry Series-Allama Muhammad Iqbal- poems - The World's Poetry Archive(2012)
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഇഖ്‌ബാൽ&oldid=4093134" എന്ന താളിൽനിന്ന് ശേഖരിച്ചത്