മനക്കര
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽപെട്ട ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട വാർഡുകളാണ് മനക്കര, മനക്കര കിഴക്ക്, മനക്കര പടിഞ്ഞാറ്. ശാസ്താംകോട്ട ഠൗണിനോട് ചെർന്നു കിടക്കുന്ന ഇവിടുത്തെ പ്രധാന തൊഴിൽ മേഖല കൃഷിയും കശുവണ്ടിവ്യവസായവും കയർ നിർമ്മാണവും ആണ്.
ആര്യബ്രാഹ്മണർ മനകൾ സ്ഥാപിച്ച് കൂട്ടമായി വസിച്ച ഒരു പ്രദേശത്തിന്റെ സൂചനയാണ് മനക്കര എന്ന സ്ഥലനാമം നൽകുന്നത്. ഏ.ഡി എട്ടാം നൂറ്റാണ്ടോടുകൂടിയാവണം ബ്രാഹ്മണർ ഇവിടെ എത്തിച്ചേരുന്നത്. ഇവിടെയുള്ള പട്ടൻ കുഴി (ഭട്ടങ്കുഴി) എന്ന സ്ഥലനാമത്തിന് നിദാനമായതും ഇതു തന്നെയാവണം.