മഴുവന്നൂർ മഹാശിവക്ഷേത്രം
മഴുവന്നൂർ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
11°43′52″N 75°59′19″E / 11.7312°N 75.9885°E വയനാട് ജില്ലയിലെ (കേരളം, ഇന്ത്യ) പ്രശസ്തമായ ശിവ ക്ഷേത്രമാണ് മഴുവന്നൂർ മഹാ ശിവ ക്ഷേത്രം.പരമ ശിവൻ, ശ്രീ അയ്യപ്പൻ, ഗണപതി എന്നിവയാണു ഇവിടുത്തെ പ്രതിഷ്ഠകൾ. കരിങ്ങാരി, പാലിയാണ, തരുവണ എന്നീ സ്ഥലങ്ങൽക്കിടയിലെ ഏറ്റവും ഉയർന്ന കുന്നായ മഴുവന്നൂർ കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജ നടക്കുന്നുണ്ട്. മഴുവന്നൂർ തെക്കേ ഇല്ലം എംബ്രാന്തിരിമാരാണ് ഇവിടെ അതിപുരാതന കാലം തൊട്ടു പൂജ നടത്താറ്.
പേരിനു പിന്നിൽ
[തിരുത്തുക]മഴു വന്നു പതിച്ച സ്ഥലമാണ് മഴുവന്നൂർ. ഊർ എന്നാൽ സ്ഥലം എന്നാണ് അർഥം. മഴു + വന്ന + ഊർ അങ്ങനെ മഴുവന്നൂർ ആയി.
ഐതിഹ്യം
[തിരുത്തുക]ബാണാസുരൻ തപസ്സു ചെയ്തു ശിവനെ പ്രത്യക്ഷപ്പെടുത്തി. തൻറെ കോട്ടയ്ക്ക് കാവൽ നിൽക്കണമെന്ന് ബാണാസുരൻ പരമശിവനോട് വരം ചോദിച്ചു, അങ്ങനെ പരമശിവനും പാർവതിയും ബാണാസുരന്റെ കോട്ടയ്ക്ക് കാവൽ നിന്നു. ബാണപുത്രി ഉഷ ശ്രീകൃഷ്ണൻറെ പുത്രനായ അനിരുധനുമായി പ്രണയത്തിലാണ്. അങ്ങനെ ഒരു ദിവസം അനിരുദ്ധൻ ഉഷയെ കൂട്ടി കൊണ്ട് പോകാനായി ബാണാസുരൻറെ കോട്ടയിൽ എത്തി. അപ്പോൾ അവിടെ കോട്ടയ്ക്ക് കാവൽ നിൽക്കുകയായിരുന്ന ശിവനും അനിരുധനുമായി യുദ്ധം ഉണ്ടായി. ബാണാസുര കോട്ടയിൽ നിന്നും പരമശിവൻ തൻറെ കയ്യിൽ ഉണ്ടായിരുന്ന മഴു അനിരുദ്ധന്റെ നേർക്ക് വീശി എറിഞ്ഞു. ആ മഴു വന്നു വീണ സ്ഥലമാണ് മഴുവന്നൂർ എന്നാണ് ഐതിഹ്യം. പരശുരാമാനാണ് ഈ അമ്പലത്തിന്റെ പ്രതിഷ്ഠ നടത്തിയെതെന്നാണ് വിശ്വാസം.
പുനരുദ്ധാരണം
[തിരുത്തുക]ആദിമ കാലത്ത് കല്ലിലും മരത്തിലും തീർത്ത ക്ഷേത്ര ശ്രീകോവിലും മറ്റും ഈ അടുത്ത കാലത്ത് പുതിക്കി പണിതു. ക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന നാൾകേട്ട് പഴമ കാരണം ദ്രവിച്ചു പോയ ആവശ്തയിലാണ്. എന്നാലും അതി പുരാതനമായ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും അവിടെ തന്നെ ഉണ്ട്. ഇപ്പോൾ ക്ഷേത്രം മലബാർ ദേവസ്വതിനു കീഴിലാണ്. 2023 ൽ ക്ഷേത്രത്തിനു ചുറ്റമ്പലം പുനർനിർമിക്കുക ഉണ്ടായി. പൊള്ളയോട്ട് ഗ്രാമത്തിലെ ഭക്ത ജനങ്ങളും മഴുവന്നൂരിലെ ഹിന്ദു സമാജവും ക്ഷേത്ര പുനരുദ്ധാരണത്തിൽ പ്രധാന പങ്ക് വഹിച്ചു.
ക്ഷേത്രത്തിന്റെ വസ്തു വകകൾ
[തിരുത്തുക]പ്രധാന ക്ഷേത്രം, ശ്രീ അയ്യപ്പൻ തറ, ക്ഷേത്രക്കുളം, ക്ഷേത്രത്തിൻറെ സ്ഥലം ( ബംഗ്ലാവ് കുന്ന് എന്ന് അറിയപ്പെടുന്നു ), നാഗക്കാവ്, പുതുശ്ശേരിക്കടവിൽ ഉള്ള സ്ഥലവും ബിംബവും.
ഭൂപ്രകൃതി
[തിരുത്തുക]ഈ ക്ഷേത്രത്തിൽ നിന്ന് അൽപം അകലെയാണ് ഐതിഹ്യത്തിൽ പറയുന്ന ബാണാസുര മലനിരകൾ. വളരെ ദൂരത്തുനിന്നു കാണാവുന്ന ബാണാസുര മല നിരകളുടെ അടിവാരത്താനു ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കടൽനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ് മഴുവന്നൂർ സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൽ ശ്രീ അയ്യപ്പനെ പ്രതിഷ്ഠിച്ച ആൽത്തറയിലുള്ള ആലിന്റെ കൂട്ടത്തിൽ പലതരം മരങ്ങൾ കൂടി വളർന്നിരിയ്ക്കുന്നു. ഇതിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് പോരുന്നന്നൂർ ഗ്രാമത്തിന്റെ കാര്യാലയം ഈ ക്ഷേത്രത്തിനു തൊട്ടടുത്തായിരുന്നു. അന്നത്തെ അധികാരി ഈ ക്ഷേത്രത്തിന്റെ നടത്തിപ്പിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]മാനന്തവാടിക്ക് 10 കിലോമീറ്റർ തെക്ക് പടിഞ്ഞാർ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുറ്റ്യാടിയിലേക്ക് ഉള്ള വഴിയിലെ തരുവണയിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലാണ് ഇവിടം.
ചിത്രശാല
[തിരുത്തുക]-
മഴുവന്നൂർ ക്ഷേത്രം
-
മഴുവന്നൂർ അമ്പലത്തിന്റെ വാശതുനിന്നുള്ള കാഴ്ച