മാത്യു കുഴൽനാടൻ
അഡ്വ.മാത്യു കുഴൽനാടൻ | |
---|---|
പ്രമാണം:Mathew Kuzhalnadan.jpg | |
നിയമസഭാംഗം | |
ഓഫീസിൽ 20 മെയ് 2021 | |
മുൻഗാമി | എൽദോ എബ്രഹാം |
മണ്ഡലം | മൂവാറ്റുപുഴ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പൈങ്ങോട്ടൂർ, എറണാകുളം ജില്ല | 28 മേയ് 1977
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് (ഐ) |
പങ്കാളി | എൽസാ കാതറീൻ |
കുട്ടികൾ | ആർഡൻ എബ്രഹാം |
As of 8 ജൂൺ, 2021 ഉറവിടം: മലയാള മനോരമ |
2021 മുതൽ മൂവാറ്റുപുഴയിൽ നിന്നുള്ള നിയമസഭാംഗവും കേരളത്തിലെ കോൺഗ്രസ് (ഐ) പാർട്ടിയുടെ യുവനേതാവുമാണ് അഡ്വ. മാത്യു കുഴൽനാടൻ (ജനനം: 28 മെയ് 1977) [1][2][3][4]
ജീവിതരേഖ
[തിരുത്തുക]എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ പൈങ്ങോട്ടൂരിൽ കുഴലനാട്ട് എബ്രഹാമിൻ്റെയും മേരിയുടേയും മകനായി 1977 മെയ് 28ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിന് ജെ.എൻ.യുവിൽ ചേർന്നു. ട്രേഡ് ലൊയിൽ ഡോക്ട്രേറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. പിന്നീട് നിയമബിരുദം നേടിയ കുഴൽനാടൻ നിലവിൽ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായി ജോലി ചെയ്യുന്നു[5]
കേരളത്തിലെ കോൺഗ്രസ് പാർട്ടി പ്രവർത്തകനായ മാത്യു കുഴൽനാടൻ. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്[6] കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽസെക്രട്ടറി, ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് (എ.ഐ.പി.സി) സംസ്ഥാന പ്രസിഡൻ്റ്[7] എന്നീ നിലകളിലും പ്രവർത്തിച്ചു. നിയമബിരുദം ഡോക്ടറേറ്റ് അടക്കം നേടിയ മാത്യു ഹൈക്കോടതിയിൽ വക്കീലാണ്.[8]
2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ നിയമസഭാമണ്ഡലത്തിൽനിന്ന് ആദ്യമായി കേരള നിയമസഭയിലേക്ക് മാത്യു കുഴൽനാടൻ തിരഞ്ഞെടുക്കപ്പെട്ടു[9][10][11]
മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ ടി.വീണയെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചത് വിവാദം ആയിരുന്നു. [1]
അവലംബം
[തിരുത്തുക]- ↑ https://www.manoramaonline.com/news/kerala/2021/03/31/classmates-contest-in-muvattupuzha.html
- ↑ https://www.manoramaonline.com/district-news/ernakulam/2021/05/03/ernakulam-mathew-kuzhalnadan.html
- ↑ https://www.manoramanews.com/news/kerala/2021/03/15/mathew-kuzhalnadan-candidate.html
- ↑ https://www.onmanorama.com/news/kerala/2021/03/27/muvattupuzha-assembly-polls-campaign-mathew-kuzhalnadan-eldho-abraham.html
- ↑ https://www.thenewsminute.com/article/generation-change-needs-happen-congress-party-candidate-mathew-kuzhalnadan-145945
- ↑ https://www.manoramanews.com/nattuvartha/central/2017/10/24/mathew-kuzalnadn-professional-congress-president.html
- ↑ https://www.mathrubhumi.com/mobile/print-edition/kerala/mathew-kuzhalnadan-1.2335224[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.madhyamam.com/kerala/mathew-kuzhalnadan-says-about-secret-of-his-name-536695
- ↑ https://www.thehindu.com/news/cities/Kochi/udf-walks-away-with-muvattupuzha/article34468136.ece
- ↑ https://www.mathrubhumi.com/news/kerala/indian-national-congress-1.4951197
- ↑ https://www.rashtradeepika.com/exposing-pinarayi-a-to-z/