Jump to content

മായാനി പക്ഷിസങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മായാനി പക്ഷിസംരക്ഷണ കേന്ദ്രം, മായാനി
മായാനി പക്ഷിസംരക്ഷണ കേന്ദ്രം, മായാനി
സ്ഥാനം മായാനി, സതാര, മഹാരാഷ്ട്ര ഇന്ത്യ
വദുജ്
ഏരിയ 8.67 ചതുരശ്ര കിലോമീറ്റർ
സ്ഥാപിച്ചത് 15 മാർച്ച് 2021 [1]
മഹാരാഷ്ട്ര സംസ്ഥാന വനം വകുപ്പ് Archived 2016-05-06 at the Wayback Machine.

സത്താറ ജില്ലയിലെ സത്താര ഫോറസ്റ്റ് ഡിവിഷനിലെ വദൂജ് ഫോറസ്റ്റ് റേഞ്ചിലെ മായാനിയിലാണ് മായാനി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്.[2][3] സസ്യജന്തുജാലങ്ങളാൽ സമ്പന്നമായ ഒരു സാധാരണ തണ്ണീർത്തട ആവാസവ്യവസ്ഥയാണിത്. 2021 മാർച്ച് 15-ലെ WLP1220/CR-246/F-1 വിജ്ഞാപനത്തിലാണ് ഇത് നിലവിൽ വന്നത് [4] സത്താറയിൽ നിന്ന് ഏകദേശം 71 കി.മീ. അകലെയാണ് ഈ കേന്ദ്രം.

വ്യാപ്തി

[തിരുത്തുക]

മായാനി കൺസർവേഷൻ റിസർവിന് 866.75 ഹെക്ടർ (8.67 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുണ്ട്.[5] വദൂജ് താലൂക്കിലെ മായാനി, കങ്കട്രെ, അംബവാഡെ, നദ്വൽ, യെരൽവാഡി, ബൻപുരി എന്നീ 6 ഗ്രാമങ്ങളിലായി ഇത് വ്യാപിച്ചുകിടക്കുന്നു.[6]


കോരിച്ചുണ്ടൻ എരണ്ട, സ്റ്റോർക്ക്, കിംഗ്ഫിഷർ തുടങ്ങിയ പക്ഷികളെ വന്യജീവി സങ്കേതത്തിൽ കാണാം. ശൈത്യകാലത്ത് ഇവിടെ ദേശാടനപ്പക്ഷികളും എത്താറുണ്ട്. കൂട്ട്, ചക്രവാകം, ചെന്തലയൻ അരിവാൾക്കൊക്കൻ, വർണ്ണക്കൊക്ക്, ചട്ടുകക്കൊക്കൻ മുതലായവ ഇവിടെയുണ്ട്.

അവലംബം

[തിരുത്തുക]
  1. "Mayani Bird Conservation Reserve". Tourism Dept. Govt. of Maharashtra. Retrieved 3 March 2023.
  2. "MAYANI BIRD CONSERVATION RESERVE". mahaecotourism.gov.in (in English). 9 November 2022. Archived from the original on 9 November 2022. Retrieved 9 November 2022.{{cite web}}: CS1 maint: unrecognized language (link)
  3. "Mayani lake area in Satara district awarded 'conservation reserve' status". The Times of India (in English). 19 May 2021. Archived from the original on 9 November 2022. Retrieved 9 November 2022.{{cite web}}: CS1 maint: unrecognized language (link)
  4. "मायणी पक्षी संवर्धन झाले राजपत्रित; महाराष्ट्र शासनाची अधिसूचना जारी". Sakal (in Marathi). 19 May 2021. Archived from the original on 9 November 2022. Retrieved 9 November 2022.{{cite web}}: CS1 maint: unrecognized language (link)
  5. "Maharashtra proposes declaration of 11 conservation reserves to protect 1,076 sq km forest area". Hindustan Times (in English). 4 December 2020. Archived from the original on 9 November 2022. Retrieved 9 November 2022.{{cite web}}: CS1 maint: unrecognized language (link)
  6. "मायणी वनक्षेत्र 'संवर्धन राखीव क्षेत्र' घोषित". Tarun Bharat (in Marathi). 18 May 2021. Archived from the original on 9 November 2022. Retrieved 9 November 2022.{{cite web}}: CS1 maint: unrecognized language (link)

ഫലകം:Satara district topics

"https://ml.wikipedia.org/w/index.php?title=മായാനി_പക്ഷിസങ്കേതം&oldid=3975541" എന്ന താളിൽനിന്ന് ശേഖരിച്ചത്