മായാവി (2007-ലെ ചലച്ചിത്രം)
ദൃശ്യരൂപം
മായാവി | |
---|---|
സംവിധാനം | ഷാഫി |
നിർമ്മാണം | പി. രാജൻ |
രചന | റാഫി മെക്കാർട്ടിൻ |
അഭിനേതാക്കൾ | മമ്മൂട്ടി മനോജ് കെ. ജയൻ സലീം കുമാർ ഗോപിക |
സംഗീതം | അലക്സ് പോൾ |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
സ്റ്റുഡിയോ | വൈശാഖാ മൂവീസ് |
വിതരണം | വൈശാഖാ മൂവീസ് റിലീസ് |
റിലീസിങ് തീയതി | 2007 ഫെബ്രുവരി 3 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഷാഫിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മനോജ് കെ. ജയൻ, സലീം കുമാർ, ഗോപിക എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ഹാസ്യത്തിനും സംഘട്ടനത്തിനും പ്രാധാന്യമുള്ള ഒരു മലയാള ചലച്ചിത്രമാണ് മായാവി. മമ്മൂട്ടി പ്രധാന കഥാപാത്രമായ മായാവി എന്നറിയപ്പെടുന്ന ഇരുട്ടടിക്കാരൻ മഹിയുടെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. വൈശാഖാ മൂവീസിന്റെ ബാനറിൽ പി. രാജൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വൈശാഖാ മൂവീസ് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – മഹി (മായാവി)
- മനോജ് കെ. ജയൻ – ബാലൻ
- സലീം കുമാർ – കണ്ണൻ സ്രാങ്ക്
- സായി കുമാർ – ആറാണിമുട്ടം ശിവശങ്കരൻ പിള്ള
- വിജയരാഘവൻ – തോട്ടപ്പുള്ളി സുരേന്ദ്രൻ
- സുരാജ് വെഞ്ഞാറമൂട് – ഗിരി
- സ്ഫടികം ജോർജ്ജ് – പോലീസ് ഓഫീസർ
- കീരികാടൻ ജോസ് – യതീന്ദ്രൻ
- ശ്രീകുമാർ – അഡ്വക്കേറ്റ്
- കൊച്ചിൻ ഹനീഫ – ജയിലർ
- മാമുക്കോയ – കോയ
- മണിക്കുട്ടൻ – സതീഷ്
- ടി.പി. മാധവൻ – ആഭ്യന്തര മന്ത്രി
- ഗോപിക – ഇന്ദു
- കെ.പി.എ.സി. ലളിത – ആറാണിമുട്ടം ദേവകി
- ബിന്ദു പണിക്കർ – തോട്ടപ്പുള്ളി സുരേന്ദ്രന്റെ ഭാര്യ
സംഗീതം
[തിരുത്തുക]വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് മ്യൂസിക് സോൺ.
- ഗാനങ്ങൾ
- മുറ്റത്തെ മുല്ലേ ചൊല്ലൂ – കെ.ജെ. യേശുദാസ്
- മുറ്റത്തെ മുല്ലേ ചൊല്ലൂ – മഞ്ജരി
- സ്നേഹം തേനല്ലാ – എം.ജി. ശ്രീകുമാർ , ജി. വേണുഗോപാൽ
- മുറ്റത്തെ മുല്ലേ ചൊല്ലൂ – കെ.ജെ. യേശുദാസ്, മഞ്ജരി
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
- ചിത്ര സംയോജനം: ഹരിഹരപുത്രൻ
- കല: ബോബൻ
- ചമയം: പട്ടണം റഷീദ്, ജോർജ്ജ്
- വസ്ത്രാലങ്കാരം: അസീസ് പാലക്കാട്, കുമാർ
- സംഘട്ടനം: പഴനിരാജ്
- പരസ്യകല: സാബു കൊളോണിയ
- ലാബ്: ജെമിനി കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: സുനിൽ ഗുരുവായൂർ
- എഫക്റ്റ്സ്: മുരുകേഷ്
- ഡി.ടി.എസ്. മിക്സിങ്ങ്: അജിത് എ. ജോർജ്ജ്
- കോറിയോഗ്രാഫി: കൂൾ ജയന്ത്
- വാർത്താ പ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം: ആന്റോ ജോസഫ്
- ലെയ്സൻ: അഗസ്റ്റിൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മായാവി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മായാവി – മലയാളസംഗീതം.ഇൻഫോ