മാസ്തി വെങ്കടേശ അയ്യങ്കാർ
മാസ്തി വെങ്കടേശ അയ്യങ്കാർ | |
---|---|
തൂലികാ നാമം | ശ്രീനിവാസ, മാസ്തി |
തൊഴിൽ | ജില്ലാ കമ്മീഷണർ, പ്രൊഫസർ, എഴുത്തുകാരൻ |
ദേശീയത | ഇന്ത്യൻ |
Genre | ഫിക്ഷൻ |
സാഹിത്യ പ്രസ്ഥാനം | നവോദയ |
മാസ്തി വെങ്കടേശ അയ്യങ്കാർ (കന്നഡ:ಮಾಸ್ತಿ ವೆಂಕಟೇಶ ಅಯ್ಯಂಗಾರ್) (ജൂൺ 6, 1891 - ജൂൺ 6, 1986) ഒരു പ്രമുഖ കന്നഡ സാഹിത്യകാരൻ ആയിരുന്നു. ജ്ഞാനപീഠ പുരസ്കാരം നേടിയ നാലാമത്തെ കന്നഡ എഴുത്തുകാരനായിരുന്നു ഇദ്ദേഹം.[1] കെ.വി.പുട്ടപ്പ(1967),ഡി.ആർ. ബേന്ദ്രെ(1973), ശിവരാമ കാരന്ത്(1977) എന്നിവരായിരുന്നു ഇതിനു മുൻപ് ജ്ഞാനപീഠ പുരസ്കാരം നേടിയിരുന്ന കന്നഡ സാഹിത്യകാരന്മാർ. 1983-ൽ ചിക്കവീര രാജേന്ദ്ര എന്ന നോവലിനാണ് മാസ്ത്തിക്ക് ജ്ഞാനപീഠം ലഭിച്ചത്. 1914 ൽ അസിസ്റ്റന്റ് കമ്മീഷണർ പദവിയിൽ സർക്കാർ ഉദ്യോഗത്തിൽ പ്രവേശിച്ച മാസ്തി ദിവാൻ പദവി നിരസിയ്ക്കപ്പെട്ടതിനെത്തുടർന്ന് ജോലി രാജിവയ്ക്കുകയാണുണ്ടായത്.[2]
ആദ്യകാല ജീവിതം
[തിരുത്തുക]മാസ്തി വെങ്കടേശ അയ്യങ്കാർ കോലാർ ജില്ലയിലെ മാലൂർ താലൂക്കിലെ മാസ്തി എന്ന ഗ്രാമത്തിൽ 1891 ജൂൺ ആറിന് ജനിച്ചു. മാസ്തിയുടേത് ഒരു പാവപ്പെട്ട കുടുമ്പമായിരുന്നു. എന്നാൽ മാസ്തിയുടെ പൂർവികൻമാർ നല്ല നിലയിൽ ആയിരുന്നു. മാസ്തിയുടെ വീട് പെരിയാത്ത് എന്ന് അറിയപ്പെട്ടിരുന്നു. മാസ്തി വിദ്യാഭ്യാസം വളരെ അധികം കഷ്ടത്തോടെ ആണ് കഴിച്ചത്. വിദ്യാഭ്യാസത്തിനായുള്ള ചിലവിന് വക ഉണ്ടായിരുനില്ല. എന്നാലും മാസ്തി വാരാന്നം (ഒരോ വീട്ടിൽ ഒരോ ദിവസമെന്ന വണ്ണം കഴിക്കാൻ ചെല്ലുക) കഴിച്ച് ഉയർന്ന നിലവാരത്തോടെ ഉപരിപഠനം പൂർത്തിയാക്കി. എല്ലാ വർഷവും മാസ്തി ഒന്നാം സ്ഥാനത്തായിരുന്നു. 1914ൽ മദിരാശിയിൽ എം. എ. പരീക്ഷയ്ക്ക് സ്വർണ്ണപദക്കം നേടി. [3] പ്രെസിഡൻസി കോളജിൽ ഒന്നര മാസം അധ്യാപകനായി ജോലി ചെയ്തു. ബെംഗലൂരിൽ സിവിൽ പരീക്ഷ എഴുതിയപ്പോൾ അവിടെയും ഒന്നാം സ്ഥാനം നേടി. ഉടനെ മാസ്തി അസ്സിസ്റ്റൻറ്റ് കമ്മീഷണറായി നേമിക്കപ്പെട്ടു. അതോടെ മാസ്തിയ്ക്ക് സാഹിത്യരചന പ്രവൃത്തിയായി മാറി. 26 വർഷത്തെ സേവനത്തിന് ഒടുവിൽ തൻറെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തസ്തിക കിട്ടാത്തതിനാൽ 1943ൽ രാജിവച്ചു. [3] മാസ്തി ആദ്യം ഇംഗ്ലീഷിൽ എഴുതി തുടങ്ങിയെങ്കിലും പിന്നീട് കന്നഡയിലേക്ക് മാറി.[3]ശ്രീനിവാസ എന്ന തൂലികാ നാമത്തിലാണ് മാസ്തി കൃതികൾ രചിച്ചിരുന്നത്. [4]
സാഹിത്യജീവിതം
[തിരുത്തുക]മാസ്തി എഴുപത് വർഷത്തെ കാലയളവിൽ കന്നഡയിൽ 123 പുസ്തകങ്ങളും ഇംഗ്ലീഷിൽ 17 പുസ്തകങ്ങളും എഴുതി.[4] മാസ്തിയ്ക്ക് 1983ൽ ചികവീര രജേന്ദ്ര എന്ന നോവലിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. 1911ൽ രചിച്ച രങ്കന മദുവെ ആണ് മാസ്തി എഴുതിയ ആദ്യത്തെ കഥ. മാസ്തി എഴുതിയ അവസാനത്തെ കഥയുടെ പേര് മാതുഗാര രാമണ്ണ എന്നാണ്. (1985) [4] മാസ്തിയുടെ കെലവു സണ്ണ കഥെഗളു (ചില ചെറുകഥകൾ) ആധുനിക കന്നഡ സാഹിത്യത്തിലെ ഒരു പ്രധാന കൃതിയാണ്. നോവലിസ്റ്റ് എന്ന നിലയിൽ പ്രശസ്തി നേടിയത് സുബ്ബണ്ണ(1928),ചെന്നബസവ നായക(1949),ചികവീര രജേന്ദ്ര(1956) എന്നീ മൂന്നു വിഖ്യാത കൃതികളിലൂടെയാണ്.[5] ഒരു സംഗീതോപാസകന്റെ ജീവിതമാണ് സുബ്ബണ്ണയിലെ പ്രതിപാദ്യവിഷയം. ചെന്നബസവ നായക ആകട്ടെ ചരിത്രഛവി കലർന്ന ഒരു ആഖ്യായികയും.ചികവീര രജേന്ദ്ര കുടക് കേന്ദ്രമാക്കി ഭരിച്ചിരുന്ന ഒരു രാജാവിന്റെ കഥയും അനാവരണം ചെയ്യുന്നു. കാഗെഗളു, രങ്കന മദുവെ എന്നിവ മാസ്ത്തിയുടെ പ്രധാന കൃതികളിൽ ചിലതാണ്. മാസ്തിയുടെ ഒരു ചെറുകഥ സി. രാജഗോപാലാചാരി (രാജാജി) തമിഴിലേക്ക് മൊഴിമാറ്റം ചെയ്തു. പല ഭാരതീയ ഭാഷകളിലും ഇംഗ്ലീഷിലും മാസ്തിയുടെ ചെറുകഥകൾ തർജ്ജമ ചെയ്യപ്പെട്ടു. ചില ചെറുകഥകൾ ദൂരദർശൻ ദേശീയ ചാനലിൽ ടെലിഫിലിമുകളുടെ രൂപത്തിൽ അവതരിപ്പിക്കപ്പെട്ടു. മാസ്തിയുടെ ചെറുകഥകൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
തത്ത്വശാസ്ത്രത്തെയും സൌന്ദര്യത്തെയും സമൂഹപരമായ വിഷയങ്ങളെയും ആസ്പദമാക്കി നിരവധി കവിതകൾ രചിക്കുകയുണ്ടായി. പല നാടകങ്ങൾ മറാഠിയിൽ നിന്ന് കന്നഡയിലേക്ക് തർജ്ജമ ചെയ്തു. 1944നും 1965നും ഇടയ്ക്കുള്ള കാലയളവിൽ മാസ്തി ജീവന എന്ന മാസികയുടെ പത്രാധിപരായി പ്രവർത്തിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]മാസ്തിയ്ക്ക് പല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. "മാസ്തി കന്നഡദ ആസ്തി" എന്നതാണ് അവയിൽ വെച്ച് ജനങ്ങൾ നൽകിയ പുരസ്കാരം. വരകവി ബേന്ദ്രെയ്ക്ക് മേൽ മാസ്തിയുടെ സ്വാധീനം ചെറുതല്ല. കന്നഡ സാഹിത്യ പരിഷത്തിൻറെ അധ്യക്ഷനായും മാസ്തി സേവനം അനുഷ്ഠിച്ചു. 1929ൽ ബെൽഗാമിൽ വെച്ച് കന്നഡ സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കന്നഡ സാഹിത്യ സമ്മേലനത്തിൻറെ അധ്യക്ഷനായിരുന്നു മാസ്തി. കർണാടക സർവകലാശാല മാസ്തിയ്ക്ക് ഹോണററി ഡോൿട്ടറേറ്റ് നൽകി ആദരിച്ചു. മാസ്തിയെ മൈസൂർ മഹാരാജവ് "രാജസേവാ പ്രസക്ത" എന്ന ബിരുദം നൽകി ആദരിച്ചു. 1972ൽ മാസ്തിയെ അഭിനന്ദിച്ചുകൊണ്ട്"ശ്രീനിവാസ" എന്ന അഭിനന്ദന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടു.
മാസ്തി 1986ൽ തൻറെ 95ആം പിറന്നാളിന് മരിച്ചു. അറിയപ്പെട്ട സാഹിത്യകാരൻമാർക്ക് 1993 തൊട്ട് "മാസ്തി വെങ്കടേശ അയ്യങ്കാർ പുരസ്കാരം" നൽകി വരികയാണ്. [6] ബെംഗലൂർ ബസവനഗുഡിയിലെ മാതി താമസിച്ചിരുന്ന വീട് ഒരു മ്യൂസിയം ആക്കി മാറ്റിയിരിക്കുന്നു. മാസ്തി വെങ്കടേശ അയ്യങ്കാർ ജീവന കാര്യാലയ ട്രസ്‍റ്റ് ആണ് മ്യൂസിയം നോക്കി നടത്തുന്നത്. [7] മാസ്തി ഗ്രാമത്തിൽ മാസ്തി ജനിച്ച വീട് ഗ്രന്ഥശാലയാക്കി മാറ്റിയിരിക്കുന്നു. കർണാടക സർക്കാർ ആണ് ഗ്രന്ഥശാല നോക്കി നടത്തുന്നത്.[8] 2006-07വർഷങ്ങളിൽ കർണാടക സർക്കാർ മാസ്തി ഗ്രാമത്തിൽ മാസ്തിയുടെ ഓർമ്മയ്ക്കായി മാസ്തി രെസിഡൻഷ്യൽ സ്ക്കൂൾ ആരംഭിച്ചു. [9]
തിരഞ്ഞെടുത്ത കൃതികൾ
[തിരുത്തുക]ചെറുകഥാ സമാഹാരം
[തിരുത്തുക]- രങ്കന മദുവെ
- മാതുഗാര രാമണ്ണ
- കെലവു സണ്ണ കഥെഗളു
- ദൊംബര ചെന്നി
- കാഗെഗളു (കാക്കകൾ)
മഹാകാവ്യം
[തിരുത്തുക]- ശ്രീ രാമ പട്ടാഭിഷേക
കവിതാ സമാഹാരം
[തിരുത്തുക]- ബിന്നഹ (1922)
- അരുണ (1924)
- താവരെ (1930)
- സംക്രാന്തി (1969)
- നവരാത്രി - 5 ഭാഗങ്ങളിൽ (1944-1953)
ജീവിതഗാഥ
[തിരുത്തുക]- രവീന്ദ്രനാഥ ഠാഗോര് (1935)
- ശ്രി രാമകൃഷ്ണ (1936)
നിരൂപണങ്ങൾ
[തിരുത്തുക]- കന്നഡദ സേവെ (1930)
- വിമർശെ - 4 ഭാഗങ്ങളിൽ (1928-1939)
- ജനതെയ സംസ്കൃതി (1930)
- ജാനപദ സാഹിത്യ (1937)
- ആരംഭദ ആംഗ്ല സാഹിത്യ (1979)
നാടകങ്ങൾ
[തിരുത്തുക]- ശാന്താ (ಶಾಂತಾ) (1923)
- താളീകോടി (ತಾಳೀಕೋಟೆ) (1929)
- ശിവഛത്രപതി (ಶಿವಛತ್ರಪತಿ) (1932)
- യശോധര(1933)
- കാകനകോടെ (1938)
- കാളിദാസ
നൊവലുകൾ
[തിരുത്തുക]- ചെന്നബസവ നായക (1950)
- ചികവീര രാജേന്ദ്ര(1956)
- സുബ്ബണ്ണ
- ശേഷമ്മ (1976)
ആത്മകഥ
[തിരുത്തുക]- ഭാവ
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "Jnanapeeth Awards". Ekavi. Archived from the original on 2006-04-27. Retrieved 2006-10-31.
- ↑ ഭാരതീയം സാഹിതീയം-ഡോ.ആർസു-നാഷനൽ ബുക്ക് സ്റ്റാൾ-1994.പേജ് 59
- ↑ 3.0 3.1 3.2 രാമചന്ദ്ര ശർമ്മ Ed., മാസ്തി വെങ്കടേശ അയ്യങ്കാർ (2004). മാസ്തി. ന്യൂ ദില്ലി: Katha. ISBN 9788187649502.
- ↑ 4.0 4.1 4.2 "Man of letters". The Hindu. 1 October 2010. Retrieved 3 October 2013.
- ↑ ഭാരതീയം സാഹിതീയം-ഡോ.ആർസു-നാഷനൽ ബുക്ക് സ്റ്റാൾ-1994.പേജ് 61
- ↑ "നിസാർ അഹമ്മദിന് മാസ്തി വെങ്കടേശ അയ്യങ്കാർ പുരസ്കാരം നൽകി". The Hindu. 26 June 2006. Retrieved 3 October 2013.
- ↑ "Garbage doesn't spare even Masti's house". The Hindu. 29 November 2012. Retrieved 3 October 2013.
- ↑ "Jnanpith writer Masti's house made into a library". ദെക്കൻ ഹെരാൾഡ്. 16 October 2011. Retrieved 3 October 2013.
- ↑ "Masti school bereft of building, staff". Deccan Herald. 28 May 2010. Retrieved 3 October 2013.