Jump to content

മിചിയാക്കി തകാഹാഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിചിയാക്കി തകാഹാഷി
ജനനം(1928-02-17)ഫെബ്രുവരി 17, 1928
യുസാറ്റോ, ഹിഗാഷിസുമിയോഷി-കു, ഒസാക്ക, ജപ്പാൻ
മരണംഡിസംബർ 16, 2013(2013-12-16) (പ്രായം 85)
വിദ്യാഭ്യാസം
തൊഴിൽവൈറോളജിസ്റ്റ്
Medical career
FieldMedicine
InstitutionsResearch Institute for Microbial Diseases, Osaka University
Specialismവൈറോളജി
Researchചിക്കൻപോക്സ്

ഒരു ജാപ്പനീസ് വൈറോളജിസ്റ്റായിരുന്നു മിചിയാക്കി തകാഹാഷി (高橋 理明, ഫെബ്രുവരി 17, 1928 - ഡിസംബർ 16, 2013). ആദ്യത്തെ ചിക്കൻപോക്സ് വാക്സിൻ കണ്ടുപിടിച്ചതിൻ്റെ പേരിലും, ഓക്ക വാക്സിൻ ഉൽപ്പാദിപ്പിക്കുന്നതിനായി വാരിസെല്ല സോസ്റ്റർ വൈറസിനെ അറ്റെന്വേറ്റ് ചെയ്തതിൻ്റെ പേരിലും പ്രശസ്തനാണ് അദ്ദേഹം.

ജീവിതം

[തിരുത്തുക]

മിചിയാക്കി തകാഹാഷി 1928 ഫെബ്രുവരി 17-ന് ജപ്പാനിലെ ഒസാക്കയിലെ ഹിഗാഷിസുമിയോഷി-കുവിൽ ജനിച്ചു.[1] 1954-ൽ ഒസാക്ക യൂണിവേഴ്‌സിറ്റിയുടെ മെഡിക്കൽ സ്‌കൂളിൽ നിന്ന് എം.ഡി നേടി, 1959-ൽ പോക്‌സ് വൈറസ് വൈറോളജി പ്രധാന വിഷയമാക്കി മെഡിക്കൽ സയൻസിന്റെ ബിരുദ കോഴ്‌സ് പൂർത്തിയാക്കി.[2]

1963 നും 1965 നും ഇടയിൽ അദ്ദേഹം ടെക്സാസിലെ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലും ഫിലാഡൽഫിയയിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ ഫെൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചു.[3]

യുഎസിൽ പഠിക്കുമ്പോൾ മൂത്ത മകൻ ടെറുയുക്കിക്ക് ചിക്കൻപോക്‌സ് പിടിപെടുന്നത് കണ്ട അനുഭവം 1971-ൽ ചിക്കൻപോക്‌സ് വാക്‌സിൻ വികസിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. വളരെ ബുദ്ധിമുട്ടായിരുന്ന ഗവേഷണം 1973-ൽ പൂർത്തിയായി. 1984-ൽ, വാക്സിൻ ഏറ്റവും അനുയോജ്യമായ ചിക്കൻപോക്സ് വാക്സിൻ ആയി ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തി, 1986-ൽ ജപ്പാനിലെ ആരോഗ്യ-ക്ഷേമ മന്ത്രാലയം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പ്രായോഗിക ഉപയോഗത്തിനായി ഇത് അംഗീകരിച്ചു.[1]

തകഹാഷി 1994-ൽ ഒസാക്ക യൂണിവേഴ്സിറ്റിയുടെ മൈക്രോബയൽ ഡിസീസ് സ്റ്റഡി ഗ്രൂപ്പിന്റെ ഡയറക്ടറായി.[4] ഒസാക്ക സർവ്വകലാശാലയിൽ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹത്തിന് എമറിറ്റസ് പ്രൊഫസർ പദവി ലഭിച്ചു. [5]

2013 ഡിസംബർ 16-ന് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു. [6][1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • സാബുറോ കൊജിമ മെമ്മോറിയൽ കൾച്ചർ അവാർഡ് (1975) [3]
  • വിസെഡ്‍വിആർഎഫ്-ന്റെ മൂന്നാമത്തെ സയന്റിഫിക് അച്ചീവ്‌മെന്റ് അവാർഡ് (1997) [7]
  • പ്രിൻസ് മഹിഡോൾ അവാർഡ് (2008) [7]

ജാപ്പനീസ് സൊസൈറ്റി ഫോർ വാക്സിനോളജി തകഹാഷിയുടെ ബഹുമാനാർത്ഥം ഒരു വാർഷിക സമ്മാനം നൽകുന്നു: 2005 ഒക്ടോബറിൽ സ്ഥാപിതമായ ജാപ്പനീസ് സൊസൈറ്റി ഫോർ വാക്സിനോളജി തകഹാഷി പ്രൈസ് [8]

2022 ഫെബ്രുവരി 17-ന്, തകഹാഷിയുടെ 94-ാം ജന്മദിനത്തിൽ ഗൂഗിൾ ഡൂഡിൽ പ്രദർശിപ്പിച്ച് അദ്ദേഹത്തെ ആദരിച്ചു. [9]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Yardley, William (22 December 2013). "Michiaki Takahashi, 85, Who Tamed Chickenpox, Dies". The New York Times. Archived from the original on 11 February 2017. Retrieved 27 February 2017.
  2. Artenstein, Andrew W. (11 December 2009). Vaccine development. ISBN 9781441911087.
  3. 3.0 3.1 Artenstein, Andrew W. (11 December 2009). Vaccines: A Biography (in ഇംഗ്ലീഷ്). Springer Science & Business Media. p. 267. ISBN 978-1-4419-1108-7.
  4. Molina, Brett (17 February 2022). "Google Doodle honors Dr. Michiaki Takahashi, developer of first chickenpox vaccine". USA Today. Retrieved 17 February 2022.
  5. Takahashi, Dr. Michiaki (November 1998). "Dedication". The Journal of Infectious Diseases. 178 (s1): Siii–iii. doi:10.1086/514252.
  6. "訃報:高橋理明さん85歳=大阪大名誉教授、ウイルス学" (in Japanese). Mainichi Shimbun. Archived from the original on December 19, 2013. Retrieved December 19, 2013.{{cite web}}: CS1 maint: unrecognized language (link)
  7. 7.0 7.1 日本人名大辞典+Plus, ブリタニカ国際大百科事典 小項目事典,デジタル版. "高橋理明とは". コトバンク (in ജാപ്പനീസ്).{{cite web}}: CS1 maint: multiple names: authors list (link)
  8. "高橋賞" (in Japanese). The Japanese Society for Vaccinology website. Retrieved December 19, 2013.{{cite web}}: CS1 maint: unrecognized language (link)
  9. "Dr. Michiaki Takahashi's 94th Birthday". Google (in ഇംഗ്ലീഷ്). Retrieved 2022-02-17.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിചിയാക്കി_തകാഹാഷി&oldid=3982320" എന്ന താളിൽനിന്ന് ശേഖരിച്ചത്