Jump to content

മീൻ‌കോരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മീൻകോരി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. albicollis
Binomial name
Rynchops albicollis
(Swainson, 1838)
Synonyms

Rhynchops albicollis

മീൻകോരിയ്ക്ക് Indian skimmer, Indian scissors-bill എന്നൊക്കെ ആംഗലത്തിൽ പേരുണ്ട്. ശാസ്ത്രീയ നാമം Rynchops albicollis എന്നാണ്. ഇവയെ മുമ്പ് Indian scissors-bill എന്നു വിളിച്ചിരുന്നു. skimmer കുടുംബത്തിലെ മൂന്നു പക്ഷികളിൽ ഒന്നാണിത്.

മീനുകളാണ് പ്രധാന ഭക്ഷണം. ഇവയുടെ കൊക്കിന്റെ മുകൾ ഭാഗം ചെറുതും താഴെ ഭാഗം വലുതും വളയുന്നതുമാണ്. വെള്ളത്തിനു മീതെ പറന്ന് കീഴ്കൊക്കുകൊണ്ട് കോരിയാണ് ഇരപിടിക്കുന്നത്. കൂട്ടമായി സന്ധ്യക്കാണ് ഇര തേടുന്നത്.

രൂപ വിവരണം

[തിരുത്തുക]
കനം കുറഞ്ഞ കത്തിപോലുള്ള കൊക്കുകൾ
അകലെ നിന്നു നോക്കിയാൽ വലിയ കടൽ ആള ആണെന്നു തോന്നും.

തല കറുപ്പ്, കൊക്ക് ഓറഞ്ച്, വെള്ള ശരീരം, നീണ്ട ചിറകുകൾ. കൊക്കിന്റെ അറ്റം ഓറഞ്ചു നിറം. 40-43 സെ.മീ നീളം, 108 സെ. മീ. ചിറകു വിരിപ്പ്. ശരീരത്തിന്റെ മുകൾഭാഗം നല്ല കറുപ്പ്, അടിവശം വെളുപ്പ്. തല കറുപ്പും നെറ്റി വെളുപ്പും. വെള്ള നിറത്തിൽ കൂർത്ത അറ്റമുള്ള ചിറകുകൾ. നീളം കുറഞ്ഞ ഫോർക്കു പോലുള്ള വെളുത്ത് മദ്ധ്യഭാഗം കറുത്ത വാലുണ്ട്. കാലുകൾക്ക് ചുവപ്പു നിറം.[2] കുഞ്ഞുങ്ങളുടെ കൊക്കുകൾ സാധാരണ പോലെയാണ്. വലുതാവും തോറും കൊക്ക് വലുതാവുന്നു. [3]

വിതരണം

[തിരുത്തുക]

വലിയ പുഴകളുടെ, തടാകത്തിന്റെ, കടത്തീരത്തിനടുത്തുള്ള കൃഷിയിടങ്ങളിൽ കാണുന്നു. ശുദ്ധജലാശയങ്ങൾക്കടുത്ത്, പ്രത്യേകിച്ച് പ്രജനന കാലത്ത് കാണുന്നു. പുഴകൾക്കരികിലെ മണൽക്കൂനകളിലൊ ദ്വീപുകളിലൊ കൂട്ടമമായി കൂട് വയ്ക്കുന്നു. പാകിസ്താനിൽ സിന്ധു നദിക്കടുത്തും ഉത്തര-മദ്ധ്യ ഇന്ത്യയിൽ ഗംഗാ നദിക്കരയിലും കാണുന്നു.[4] ബംഗ്ളാദേശ് , മ്യാൻമാർ എന്നിവിടങ്ങളിലും കാണുന്നു. മുമ്പ് ലാവോസ്, കമ്പോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ ഉണ്ടായിരുന്നു. അപൂർവമായി നേപ്പാൾ, ഒമാൻ എന്നിവിടങ്ങളിൽ കാണുന്നു. [5] [6] [7][8]

രാജസ്ഥാനിലെ ചമ്പൽ നദിയിൽ
മുട്ടയുടെ നിറം

മാർച്ച് മുതൽ മെയ് മാസം വരെയാണ് പ്രജനന കാലം. നിലത്ത് ഉണ്ടാക്കുന്ന കൊച്ചു കുഴിയാണ് കൂട്. 40 എണ്ണം വരെയുള്ള കൂട്ടങ്ങളായാണ് കൂട് ഉണ്ടാക്കുന്നത്. മറ്റു പക്ഷികളുടെ കൂടിന്നടുത്തും കൂട് ഉണ്ടാക്കാറുണ്ട്. തുറന്ന സ്ഥലത്താണ് കൂട് ഉണ്ടാക്കുന്നത്. [2] വെള്ള അല്ലെങ്കിൽ മങ്ങിയ തവിട്ടു നിറത്തിൽ പുള്ളികളൊ വരകളൊ ഉള്ള മുട്ടകൾ ഇടുന്നു. [9] 3-5 മുട്ടകളിടുന്നു. ദിവസത്തിന്റെ ചൂടുള്ള സമയത്ത് കൂട്ടിൽ നിന്ന് അകന്നു നിൽക്കുന്ന പക്ഷി തണുപ്പുള്ളപ്പോൾ അടയിരിക്കുന്നു.[10] അടയിരിക്കുന്ന പക്ഷികൾ മുട്ടകൾക്ക് ആദ്രത കിട്ടുന്നതിന് തുവലുകൾ നനച്ചാണ് അടയിരിക്കുന്നത്.[11] [12]

അവലംബം

[തിരുത്തുക]
  1. "Rynchops albicollis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. 2.0 2.1 Rasmussen PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. p. 201.
  3. Whistler, Hugh (1949). Popular handbook of Indian birds. Edition 4. Gurney and Jackson, London. pp. 487–489.
  4. Jha, S. (2006). "Records of some rare birds from Farakka Barrage (West Bengal, India)" (PDF). Indian Birds. 2 (4): 106. Archived from the original (PDF) on 2012-02-23. Retrieved 2015-11-22.
  5. Sivasubramanian,C (1992). "Indian Skimmer Rynchops albicollis Swainson and Black Stork Ciconia nigra (Linn.) - new additions to the avifauna of Keoladeo National Park, Bharatpur". J. Bombay Nat. Hist. Soc. 89 (2): 252–253.
  6. Gopi, GV & B Pandav (2007). "Avifauna of Bhitarkanika mangroves, India" (PDF). Zoos' print journal. 22 (10): 2839–2847. doi:10.11609/jott.zpj.1716.2839-47. Archived from the original (PDF) on 2018-06-02. Retrieved 2015-11-22.
  7. Majumdar,N; Roy,CS (1993). "Extension of range of the Indian Skimmer, Rynchops albicollis Swainson (Aves: Laridae)". J. Bombay Nat. Hist. Soc. 90 (3): 511.{{cite journal}}: CS1 maint: multiple names: authors list (link)
  8. Sundar, K S Gopi (2004). "Observations on breeding Indian Skimmers Rynchops albicollis in the National Chambal Sanctuary, Uttar Pradesh, India" (PDF). Forktail. 20: 89–90. Archived from the original (PDF) on 2008-10-11. Retrieved 2015-11-22.
  9. Oates, EW (1901). Catalogue of the collection of birds' eggs in the British Museum. Volume 1. British Museum. p. 202.
  10. Hume, AO. Nests and eggs of Indian birds. Volume 1. R H Porter, London. p. 378.
  11. Maclean GL (1974). "Belly-soaking in the Charadriiformes". J. Bombay Nat. Hist. Soc. 72: 74–82.
  12. Ali, S & SD Ripley (1981). Handbook of the birds of India and Pakistan. Volume 3 (2 ed.). Oxford University Press. pp. 74–76.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

[1]

  1. Barnes, HE (1885). Handbook to the birds of the Bombay Presidency. Calcutta Central Press. p. 434.
"https://ml.wikipedia.org/w/index.php?title=മീൻ‌കോരി&oldid=3807237" എന്ന താളിൽനിന്ന് ശേഖരിച്ചത്