മുച്ചിലോട്ട് പടനായർ
ദൃശ്യരൂപം
കോലത്തിരിയുടെ പടനായർ ആയിരുന്നു മുച്ചിലോട്ട് പടനായർ. കരിവെള്ളൂരിൽ മുച്ചിലോട്ട് പടനായർ സ്ഥാപിച്ച ക്ഷേത്രമാണ് കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. 113 ഓളം വരുന്ന മുച്ചിലോട്ട് ക്ഷേത്രങ്ങളിൽ ആദ്യത്തെ ക്ഷേത്രമാണിത്. വാണിയ സമുദായത്തിലെ മുച്ചിലോട്ട് ഇല്ലത്തിൽപെട്ട പടനായർ വഴി സപീപ്യം വ്യക്തമാക്കിയതിലൂടെ ആണു ഭഗവതിക്ക് മുച്ചിലോട്ട് ഭഗവതി എന്ന നാമം ലഭിച്ചത്.
സ്വകാര്യ ചേകവർ പട മുച്ചിലോട്ട് പടനായർക്ക് ഉണ്ടായിരുന്നു . തന്റെ ചേകവന്മാർക്ക് പള്ളി വില്ലുണ്ടാക്കാൻ പടനായരുടെ നിർദ്ദേശ പ്രകാരം വിശ്വകർമ്മജൻ പറമ്പിലെ പന മുറിക്കുവാൻ പോവുമ്പോഴാണ് മുച്ചിലോട്ട് ഭഗവതിയുടെ സാനിധ്യം വെളിവായത് എന്നാണ് ഐതിഹ്യം.
പടനായരുടെ കോട്ട മട്ടന്നൂർ കോളാരിയിലുണ്ട്, പടനായരെ പ്രതിനിധീകരിച്ച് ദൈവ സങ്കൽപ്പമായ തെയ്യവും ചില മുച്ചിലോട്ട് ക്ഷേത്രങ്ങളിൽ കെട്ടിയാടാറുണ്ട്