Jump to content

മുയൽച്ചെവിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുയൽ ചെവിയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുയൽച്ചെവിയൻ
lilac tasselflower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
E. sonchifolia
Binomial name
Emilia sonchifolia
(L.) DC. ex Wight
Synonyms

Cacalia sonchifolia L.
Source: AFPD[1]

കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധി വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യമാണ്‌ മുയൽച്ചെവിയൻ. ഇത് ഒരു പാഴ്‌ചെടിയായി കാണപ്പെടുന്നു. ഈ സസ്യത്തിന്റെ ഇലകൾക്ക് മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന്‌ ഈ പേര്‌ ലഭിച്ചത്. ശശശ്രുതി എന്ന സംസ്കൃത നാമവും ഇതേ രീതിയിൽ ലഭിച്ചിട്ടുള്ളതാണെന്ന് കരുതുന്നു. തലവേദനക്കുള്ള (migraine) പച്ചമരുന്നുകൂടിയാണിത്.

പേരുകൾ

[തിരുത്തുക]

രസഗുണങ്ങൾ

[തിരുത്തുക]
ചെടിയുടെ ഇലകൾ, മൊട്ടുകൾ, തണ്ട്, വിത്ത് എന്നിവയുടെ ഒരു രാത്രി ദൃശ്യം.

40 സെന്റീ മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു പാഴ്ചെടിയാണിത്. പച്ചയും വെള്ളയും കലർന്ന നിറത്തിൽ മുയലിന്റെ ചെവിയുടെ ആകൃതിയിലാണ്‌ ഇലകൾ. ചെടിയുടെ എല്ലാ ഭാഗത്തും ഇടവിട്ട് ഇടവിട്ട് ഇലകൾ കാണപ്പെടുന്നു. ആൺ പൂക്കളും പെൺ പൂക്കളൂം വെവ്വേറെ ചെടിയിൽ കാണപ്പെടുന്നു. പൂക്കൾ മിക്കവാറും ഓരോന്നായി വെവ്വേറെ കാണപ്പെടുന്നു. ദളപുടം നീല കലർന്ന ചുവപ്പ് നിറത്തിലോ ചുവപ്പ് നിറം മാത്രമായോ കാണപ്പെടുന്നു. കായ്കളിൽ അനേകം വിത്തുകൾ ഉണ്ടാകുന്നു. കാറ്റുമൂലം വിതരണം സംഭവിക്കുന്ന ഒരു ചെടിയായതിനാൽ വിത്തുകളിൽ നേർത്ത വെളുത്ത രോമങ്ങൾ കാണാം[2]ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many

മുയൽചെവിയന്റെ വിത്ത്. ഒരു രാത്രിദൃശ്യം

ഔഷധ ഉപയോഗം

[തിരുത്തുക]

ചെടി സമൂലമായി ഔഷധത്തിൽ ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളിൽ ഒന്നാണ്‌ മുയൽ ചെവി‌യൻ. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്‌. നേത്രകുളിർമയ്ക്കും, രക്താർശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്‌, ചെന്നിക്കുത്ത് (Migraine) പനി തുടങ്ങിയ രോഗങ്ങൾക്ക്‌ ഔഷധമാണ്‌.മുയൽ ചെവിയുടെ നീര് കരൾ-ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതിസാരത്തിനും ഫലപ്രദമാണ് [അവലംബം ആവശ്യമാണ്]

കാമൻ ദേവത - സൗന്ദര്യം ഫലപ്രാപ്‌തി. (പരമശിവൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു. )

അവലംബം

[തിരുത്തുക]
  1. "Emilia sonchifolia record n° 95932". African Plants Database. South African National Biodiversity Institute, the Conservatoire et Jardin botaniques de la Ville de Genève and Tela Botanica. Archived from the original (HTML) on 2012-12-08. Retrieved 2008-05-21.
  2. 2.0 2.1 "ayurvedicmedicinalplants.com - ൽ നിന്നും". Archived from the original on 2010-11-28. Retrieved 2010-02-02.

ഇവയും കാണുക

[തിരുത്തുക]

ഔഷധസസ്യങ്ങളുടെ പട്ടിക

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുയൽച്ചെവിയൻ&oldid=4105915" എന്ന താളിൽനിന്ന് ശേഖരിച്ചത്