Jump to content

മുരിങ്ങൂർ ശങ്കരൻ പോറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളിയായ ഒരു ആട്ടക്കഥാകൃത്ത് ആണ് മുരിങ്ങൂർ ശങ്കരൻ പോറ്റി (1843- 1905). ഭക്തിരസപ്രധാനമായ കുചേലവൃത്തം ആട്ടക്കഥയാണ് അദ്ദേഹത്തിൻ്റെ രചനകളിൽ ഏറ്റവും പ്രശസ്തം.

ജീവിത രേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ മുരിങ്ങൂർ മഠത്തിൽ പുരുഷോത്തമൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജ്ജനത്തിൻ്റെയും മകനായി 1843 ൽ (മലയാള വർഷം 1018 ൽ ) ജനനം.[1] ബാല്യത്തിൽ തന്നെ അദ്ദേഹം സംസ്കൃതത്തിൽ അഗാധ പാണ്ഡിത്യം നേടിയിരുന്നു.

1905 ൽ (കൊല്ലവർഷം 1080) അദ്ദേഹം മരണപ്പെട്ടു.[1]

സാഹിത്യ സംഭാവനകൾ

[തിരുത്തുക]

കുചേലവൃത്തം, മലയവതീ സ്വയംവരം, വല്ക്കലവധം, പ്രഹ്ലാദ ചരിതം എന്നീ ആട്ടക്കഥകൾ രചിച്ചിട്ടുണ്ട്.[1][2] ഇതിൽ ഏറ്റവും പ്രചാരം നേടിയത് കുചേലവൃത്തം ആണ്. പ്രസ്തുത ആട്ടക്കഥ അദ്ദേഹം രണ്ടു ഭാഗങ്ങളായി ആണ് രചിച്ചിട്ടുള്ളത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "മുരിങ്ങൂർ ശങ്കരൻ പോറ്റി | കഥകളി.ഇൻഫൊ | Kathakali.info | കളിയറിവുകളുടെ തിരമൊഴി | The internet Kathakali hangout". Archived from the original on 2017-05-28. Retrieved 2020-12-26.
  2. ആട്ടക്കഥാ സാഹിത്യം . കേ:ഭാ: ഇ. 1998 പേജ്331,332