മുളക്കലത്തുകാവ്
ദൃശ്യരൂപം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് മുളക്കലത്തുകാവ്.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]കിളിമാനൂർ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ജില്ലയിലെ തന്നെ മികച്ച പാലിയേറ്റീവ് കെയർ യൂണിറ്റു് ഇതുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നു. ഗവ.മൃഗാശുപത്രി ,കിളിമാനൂർ ഇവിടെയാണ്.
തട്ടത്തുമല പോസ്റ്റ് ഓഫീസ് പരിധിയിൽ വരുന്ന മുളയ്ക്കലത്തുകാവ് പോസ്റ്റ്ഓഫീസ് ഇവിടെയാണ്. ആരൂർ കശുവണ്ടി ഫാക്ടറി ഇവിടുത്തെ പ്രധാന തൊഴിൽ ഇടമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- പുതുമംഗലം ഗവ.എൽ .പി സ്കൂൾ,
- ആരൂർ അംഗനവാടി
- പോങ്ങനാട് ഗവ.ഹൈസ്കൂൾ ഇവിടെ നിന്നും 2കി.മി മാറി സ്ഥിതി ചെയ്യുന്നു.
ആരാധനാലയങ്ങൾ
[തിരുത്തുക]ഒറ്റ കല്ലിൽ പ്രതിഷ്ടിയ്ക്കപ്പെട്ട രണ്ടു ഭഗവതിമാർ" എന്ന പ്രതിഷ്ഠയുടെ പേരിൽ പ്രസിദ്ധമായ മുളയ്ക്കലത്തുകാവ് ഭഗവതീക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ആരാധനാലയമാണ്.
പാതകൾ
[തിരുത്തുക]- കിളിമാനൂർ -തുമ്പോട് പാത ഇതുവഴി കടന്നു പോകുന്നു.
- തട്ടത്തുമല-പോങ്ങനാട് പാത.