Jump to content

തുമ്പോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരു[1]വനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തായി കിളിമാനൂർ ബ്ലോക്കിൽ മടവൂർ ഗ്രാമപഞ്ചായത്തു പരിധിയിൽ ഉൾപ്പെട്ട ഒരു ഉൾനാടൻ ഗ്രാമപ്രദേശമാണ് തുമ്പോട്. ആറ്റിങ്ങൽ[2] ടൗണിൽ നിന്നും 15 കി.മീ മാറി നിലമേലിനു അടുത്തായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മഠങ്ങളുടെ നാടെന്ന പേരിൽ പ്രസക്തി നേടിയ മടവൂരിനടുത്തായി വർക്കല താലൂക്കിന്റെ പരിധിയിൽ തുമ്പോട് സ്ഥിതി ചെയ്യുന്നു. സീമന്തപുരം ശ്രീമഹാദേവക്ഷേത്രം, കളരി ശ്രീഭദ്രകാളിക്ഷേത്രം, എന്നീ ക്ഷേത്രങ്ങളും സി. എൻ. പി. എസ്. എൽ. പി. എസ് , സി. എൻ. പി. എസ് .യു. പി. എസ് എന്നീ വിദ്യാലയങ്ങളും ഒരു ആയുർവേദ ആശുപത്രിയും ഇവിടെ കാണാം. പ്രശസ്ത മലയാള ചലച്ചിത്രതാരം പരവൂർ രാമചന്ദ്രൻനായർ ഈ നാട്ടുകാരനാണ്. നാലു റോഡുകൾ ചേർന്ന ഒരു നാല്ക്കവലയാണ് തുമ്പോട് ജംഗ്ഷൻ. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ പൊന്മുടി[3] ടൂറിസ്റ്റ്ഹോം, വർക്കലബീച്ച് [4]ഇവ യഥാക്രമം തുമ്പോടിന്റെ തെക്ക്, വടക്ക് ദിശകളിലായി ഒരേ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

  1. "തിരുവനന്തപുരം".
  2. "ആറ്റിങ്ങൽ".
  3. "പൊന്മുടി".
  4. "വർക്കലബീച്ച്".
"https://ml.wikipedia.org/w/index.php?title=തുമ്പോട്&oldid=3333586" എന്ന താളിൽനിന്ന് ശേഖരിച്ചത്