പാലോട്
പാലോട് | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
Taluks | നെടുമങ്ങാട് |
ജനസംഖ്യ (2001) | |
• ആകെ | 14,795 |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695562 |
Vehicle registration | KL-21 & KL-16 |
തിരുവനന്തപുരം ജില്ലയിൽ പെരിങ്ങമ്മല നന്ദിയോട് പാങ്ങോട് എന്നീ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാലോട്[1][2]. തിരുവനന്തപുരത്ത് നിന്നും [./Https://en.wikipedia.org/wiki/State_Highway_2_(Kerala) തിരുവനന്തപുരം-ചെങ്കോട്ട] റോഡിൽ എകദേശം 39[3] കി.മി. സഞ്ചരിച്ചാൽ പാലോട് എത്താം. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് ഗ്രാമപഞ്ചായത്തകളുടെ സംഗമസ്ഥാനമാണു ഈ ചെറൂഗ്രാമം. ഇതിൻ്റെ ഒരു വശം വാമനപുരം നദിയും, മറുവശത്തൂടെ ചിറ്റാറും ഒഴുകുന്നു. തിരുവനന്തപുരത്തെ ഹിൽ സിറ്റി എന്നറിയപ്പെടുന്ന വിതുരയുടെ സമീപത്താണ് പാലോട്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന വാമനപുരം ബ്ലോക്കിലാണ് പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട് സ്ഥിതിചെയ്യുന്നത്.[4]
സ്ഥലനാമോൽപത്തി
[തിരുത്തുക]ഒരു കാലത്ത് പാലോട്ട് വലിയ ഒരു പാല മരം നിലനിന്നിരുന്നു. പിന്നീട് ആ പാല മരം നിലം പൊത്തി. പാലമൂട് മാത്രം നിലനിന്നു. ജനങ്ങൾ പാലമൂട് എന്ന് വിളിക്കുവാൻ തുടങ്ങി.[അവലംബം ആവശ്യമാണ്] അതു പറഞ്ഞു പറഞ്ഞു ലോപിച്ച് പാലോട് എന്നായി.[അവലംബം ആവശ്യമാണ്]
ഒരു കാലത്ത് ജില്ലയിലെ പ്രധാന ക്ഷീരമേഖലയായിരുന്നു പാലോട്. പണ്ട്കാലങ്ങളിൽ പശുക്കളുടെ ആദ്യത്തെ കറവയിൽ നിന്നുമുള്ള പാൽ നദിയിൽ ഒഴുക്കുന്ന പതിവുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] അങ്ങനെ പാലൊഴുകുന്ന പുഴയോടും ഗ്രാമം പാലോട് ആയി എന്ന അഭിപ്രായവും ഉണ്ട്.[അവലംബം ആവശ്യമാണ്]
കുടാതെ ഈ പ്രദേശത്ത് പകലും ഇരുൾ മൂടിയ സ്ഥലങ്ങൾ ഉണ്ടായിരുന്നു എന്നും ആയതിനാൽ ഇവിടെ പകൽ പോലും ഇരുട്ടിനെ പേടിച്ചു ഓടാൻ തുടങ്ങി അങ്ങനെ പകൽ ഓടി എന്ന് പറഞ്ഞു പാലോട് ആയി മാറി.
പാലോട് മേള
[തിരുത്തുക]പാലോട് വർഷാവർഷവും പാലോട് മേള എന്ന പേരിൽ ഒരു കാർഷിക-വ്യവസായ-വിനോദസഞ്ചാര വരാഘോഷം ഫെബ്രുവരിമാസം ഏഴാം തിയതി മുതൽ നടക്കാറുണ്ട്. 1963-ൽ വേലംവെട്ടി ജനാർദ്ദന പിള്ള കന്നുകാലി ചന്ത എന്ന പേരിൽ ആരംഭിച്ചതാണ് ഇന്നത്തെ ഈ മേള.[അവലംബം ആവശ്യമാണ്] പാലോട്ടുള്ളവരുടെ ഉത്സവമാണു മേള.
കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങൾ
[തിരുത്തുക]- ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
- ദേശീയ എണ്ണപ്പന ഗവേഷണ കേന്ദ്രം
- ഭാരത് സ്കൌട്ട് ആൻഡ് ഗൈഡ്സ് സെന്റർ(കേരള സംസ്ഥാനം)
- വെറ്റിറിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
- ചീഫ് ഡിസീസ് ഇൻ വെസ്റ്റിഗേഷൻ
- ബനാന നഴ്സറി
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
[തിരുത്തുക]- പൊന്മുടി[5](വിതുര വഴി ).
- ബ്രൈമൂർ എസ്റ്റേറ്റ്
- മങ്കയം കുരിശടിയിലെ വെള്ളച്ചാട്ടങ്ങൾ.
- ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
- ബനാന നഴ്സറി , അഗ്രിഫാം
-ലോവർ മീന്മുട്ടി ഡാം -ലോവർ മീന്മുട്ടി ഹൈഡൽ ടൂറിസം
അവലംബം
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ "Yahoo India Map". Retrieved 2008-12-18.
- ↑ JSTOR എന്ന സൈറ്റിൽ നിന്നും
- ↑ "തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയംഭരണ സംവിധാനം". Archived from the original on 2012-03-11. Retrieved 2010-03-10.
- ↑ "Ponmudi Hill Station". keralatourism.org. Retrieved 28 September 2015.