വെള്ളറട
Vellarada | |
---|---|
ഗ്രാമം | |
Coordinates: 8°26′40″N 77°12′06″E / 8.4444°N 77.2016°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
• ഭരണസമിതി | Grama Panchayath |
(2001) | |
• ആകെ | 31,384 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695505 |
വാഹന റെജിസ്ട്രേഷൻ | KL-19 |
വെള്ളറട തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ളോക്കു പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മലയോരത്തിലെ ഒരു ചെറിയ പട്ടണം ആണ് വെള്ളറട.[1]. തെക്കൻ കേരളത്തിൽ അറിയപെടുന്ന കാളിമല തെക്കൻ കുരിശുമല എന്നീ തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതി ചെയുന്നത് വെള്ളറടയുടെ അതിർത്തിയിലാണ്. താഴ്വരകളും പാടശേഖരങ്ങളും റബ്ബർ മരങ്ങളും പാറകൾ കൊണ്ട് ചുറ്റപ്പെട്ട കുന്നിൻ പ്രദേശങ്ങളും, ഒട്ടനവധി നീരുറവകളും തോടുകളും കൊണ്ടു സമൃദ്ധമായ ഈ നാടിനെ വെള്ളത്തിൻറെ ഉറവിടം എന്ന അർത്ഥത്തിലാകും വെള്ളറട എന്ന പേര് ലഭിച്ചത് എന്ന് പറയപെടുന്നുണ്ട്[2].എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണം ഭയന്ന് തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ വെള്ളറടയിലെ വരമ്പതിമലയിൽ ഒളിച്ചു താമസിച്ചിരുന്നതായും പറയപെടുന്നുണ്ട്. പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് ഇവിടുള്ള ജനങ്ങൾ ജീവിക്കുന്നത്,നെല്ല്, വാഴ,കപ്പ,ഇഞ്ചി,എന്നിവയാണ് ഒരു കാലത്ത് ഇവിടുത്തുകാരുടെ പ്രാധാന കൃഷികൾ. എന്നാൽ ഇന്ന് അത് 60 ശതമാനും റബ്ബർ കൃഷിക്ക് വഴി മാറി കൊടുത്തു.
ജനസംഖ്യ
[തിരുത്തുക]രണ്ടായിരത്തി പതിനൊന്നിലെ കണക്കെടുപ്പ് അനുസരിച്ച് 37092 ആണ് ഇവിടുത്തെ ജനസംഖ്യ
സർക്കാർ സ്ഥാപനങ്ങൾ
[തിരുത്തുക]- പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയം വെള്ളറട
- KSRTC- ബസ് ഡിപ്പോ ,വെള്ളറട.
- KSRTC- ഗാരേജ് ആനപ്പാറ,വെള്ളറട.
- സബ് രജിസ്റ്റർ ഓഫീസ്
- KSEB ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് - 110 KV സബ് സ്റ്റേഷൻ,വെള്ളറട.
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]- കാളി മല
- പച്ചയം ശ്രീധർമ ശാസ്താ ക്ഷേത്രം
- കുരിശുമല തീർഥാടനകേന്ദ്രം.
- വിശുദ്ധ കുരിശിന്റെ ദേവാലയം ആനപ്പാറ
- ഫാത്തിമ മാതാ കുരിശടി, ആനപ്പാറ തീർത്ഥാടനകേന്ദ്രം
- ചൂണ്ടിക്കൽ ദേവീക്ഷേത്രം.
- താഴെക്കര കളിയിക്കൽ ശ്രീഭദ്രകാളി ദേവീക്ഷേത്രം.
- ശിവലോകം ഡാം
Vellarada Majar SreeBhagavathi Temple ( T D B )
പ്രധാന റോഡുകൾ
[തിരുത്തുക]- വെള്ളറട- കാരക്കോണം ,നെയ്യാറ്റിൻകര ,തിരുവനന്തപുരം റോഡ് .
- വെള്ളറട-കാട്ടാക്കട,തിരുവനന്തപുരം റോഡ്.
- വെള്ളറട-കള്ളിക്കാട്,ആര്യനാട്,നെടുമങ്ങാട് റോഡ്
- വെള്ളറട-കടുക്കറ, കുലശേഖരം,തക്കല,നാഗർകോവിൽ,കന്യാകുമാരി റോഡ്
- വെള്ളറട-കാരക്കോണം,പാറശാല റോഡ് .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- വൈറ്റ് മെമ്മോറിയൽ ആർട്‌സ് & സയൻസ് കോളേജ്,പനച്ചമൂട്, വെള്ളറട.
- ഇമ്മാനുവേൽ കോളേജ് വാഴിച്ചൽ
- രുക്മിണി മെമ്മോറിയൽ നഴ്‌സിംഗ് കോളേജ് പൊന്നമ്പി,വെള്ളറട.
- യൂ.ഐടി.കോളേജ് ആറാട്ടുകുഴി, വെള്ളറട.
- വി.പി.എം.ഹയർസെക്കൻഡറി സ്‌കൂൾ ചൂണ്ടിക്കൽ,വെള്ളറട.
- സെവൻത്ഡേ അഡ്വന്റിസ്റ്റ്(ICSE) ഹൈ സ്കൂൾ പൊന്നമ്പി,വെള്ളറട.
- ശ്രീ ശങ്കരവിദ്യാലയം,വെള്ളറട
- ഗവണ്മെൻറ് യൂപി സ്കൂൾ വെള്ളറട
ആശുപത്രികൾ
[തിരുത്തുക]- സാമൂഹിക ആരോഗ്യകേന്ദ്രം, ആനപ്പാറ,വെള്ളറട
- രുക്മിണി മെമ്മോറിയൽ ദേവി ആശുപത്രി .പൊന്നമ്പി,വെള്ളറട
അവലംബം
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ http://lsgkerala.in/vellaradapanchayat/history/[പ്രവർത്തിക്കാത്ത കണ്ണി]