മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധം
മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധം | |||||||
---|---|---|---|---|---|---|---|
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
Maratha Empire | British East India Company | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ശക്തി | |||||||
more than the British | more than 10,000 |
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയും മഹാരാഷ്ട്രരും തമ്മിൽ നടന്ന മൂന്നു യുദ്ധങ്ങളിൽ അവസാനത്തേതാണ് മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധം.
കാരണം
[തിരുത്തുക]ഗവർണർ ജനറൽ ഹേസ്റ്റിംഗ്സ് പ്രഭു ഗവൺമെന്റിന്റെ മുൻ നിഷ്പക്ഷതാനയം മാറ്റിയതിന്റെ ഫലമായിട്ടാണ് മൂന്നാം യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഹേസ്റ്റിംഗ്സ് പ്രഭു ബ്രിട്ടീഷ് സൈനികസഹായവ്യവസ്ഥ സ്വീകരിക്കുവാൻ മഹാരാഷ്ട്രനേതാക്കളെ നിർബന്ധിച്ചു. നാഗ്പൂരിലെ റീജന്റായ മൗണ്ട്സ്റ്റുവർട്ട് എൽഫിൻസ്റ്റൺ, ഹേസ്റ്റിംഗ്സിന്റെ നിർദ്ദേശാനുസരണം 1817 മേയ് 10-ന് ബാജിറാവു II-നെക്കൊണ്ട് പൂനാക്കരാറിൽ ഒപ്പുവയ്പിച്ചു.
മൂന്നാം യുദ്ധം
[തിരുത്തുക]മറാഠാപ്രഭുക്കൻമാരുടെ നേതൃത്വം പേഷ്വയിൽനിന്നും എടുത്തുമാറ്റി. കൊങ്കൺ തുടങ്ങിയ പ്രധാന പ്രദേശങ്ങൾ ഇംഗ്ലീഷുകാർക്കു ലഭിക്കുകയും ചെയ്തു. ദൗലത്ത് റാവു സിന്ധ്യയുമായി 1817 നവംബർ 5-ന് ഗ്വാളിയോർ സന്ധിയിൽ ഒപ്പുവയ്പിച്ചു. നാഗ്പൂരിലെ ആഭ്യന്തരക്കുഴപ്പം ഇംഗ്ലീഷുകാർക്ക് അനുകൂലമായി. 1816 മാർച്ച് 22-ന് രഘൂജി ഭോൺസ്ലേ II അന്തരിച്ചപ്പോൾ പർസോജി ഭരണാധികാരിയായി. അപ്പാസാഹിബായിരുന്നു യഥാർഥഭരണം കൈയടക്കിയിരുന്നത്. അദ്ദേഹം ഇംഗ്ലീഷുകാരുമായി 1816 മേയ് 27-ന് സബ്സിഡിയറി സഖ്യത്തിൽ ഒപ്പുവച്ചു. പേഷ്വ ഇംഗ്ലീഷുകാർക്കു കീഴ്പ്പെട്ടു ജീവിക്കാൻ ഇഷ്ടപ്പെട്ടില്ല. സിന്ധ്യയുമായി സബ്സിഡിയറി വ്യവസ്ഥയിൽ ഇംഗ്ലീഷുകാർ ഒപ്പിട്ട ദിവസം (1817 നവംബർ 5) പേഷ്വ പൂണെയിലെ ബ്രിട്ടീഷ് റസിഡൻസി ആക്രമിച്ച് അഗ്നിക്കിരയാക്കി. എന്നാൽ കേണൽ ബറി(Col.Burr)ന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് സൈന്യം ഖിർക്കി(Khirki)യിൽവച്ച് പേഷ്വയെ പരാജയപ്പെടുത്തി. അതിനെത്തുടർന്ന് നാഗ്പൂരിലെ അപ്പാസാഹിബും മൽഫർറാവുഹോൾക്കർ II-ഉം ഇംഗ്ലീഷുകാർക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു. 1817 നവംബർ 21-ന് അപ്പാസാഹിബിന്റെ സൈന്യം സിതാബാൾഡിയിൽവച്ചും ഹോൾക്കറുടെ സൈന്യം മഹിദ്പൂരിൽ (1817 ഡി. 21) വച്ചും പരാജയപ്പെട്ടു. യുദ്ധത്തിൽനിന്നും രക്ഷപ്പെട്ട അപ്പാസാഹിബ് ജോഡ്പൂരിൽവച്ച് 1840-ൽ അന്തരിച്ചു. നർമദാനദിക്ക് വടക്കുള്ള ജില്ലകൾ ബ്രിട്ടീഷിന്ത്യയോട് ചേർത്തു. 1818 ജനുവരി 6-ന് മാൻഡസോർ സന്ധിയിൽ ഹോൾക്കറും ഒപ്പുവച്ചു. ഖിർക്കിയിൽ പരാജയപ്പെട്ട പേഷ്വ ഇംഗ്ലീഷുകാരുമായി രണ്ടു യുദ്ധങ്ങൾകൂടി നടത്തി-1818 ജനുവരി 1-ന് കോറിഗോൺ യുദ്ധവും, 1818 ഫെബ്രുവരി 20-ന് അഷ്ടിയുദ്ധവും. രണ്ടു യുദ്ധങ്ങളിലും തോറ്റ ബാജിറാവു II 1818 ജൂൺ 3-നു സർ ജോൺ മാൽക്കോമിനു കീഴടങ്ങി. അതോടെ പേഷ്വ (പ്രധാനമന്ത്രി) സ്ഥാനം നിർത്തലാക്കി. ബിത്തുരിൽ ഇംഗ്ലീഷുകാർ നൽകിയ വാർഷിക അടുത്തൂണായ 8 ലക്ഷം രൂപകൊണ്ട് ബാജിറാവു കാലം കഴിച്ചു. 1850-ൽ ഇദ്ദേഹം നിര്യാതനായി.
പുറംകണ്ണികൾ
[തിരുത്തുക]- http://www.historytuition.com/anglo_maratha_wars/war_with_marathas/third_anglo_maratha_war%281817-1818%29.html
- https://archive.today/20121206045537/www.facebook.com/pages/Third-Anglo-Maratha-War/120066018040036
- http://www.preservearticles.com/2011101915816/what-was-the-result-of-third-anglo-maratha-war.html Archived 2012-07-28 at the Wayback Machine.
- http://www.indianetzone.com/34/third_maratha_war_1816-1817_british_india.htm Archived 2012-12-18 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആംഗ്ലോ-മറാഠായുദ്ധങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |