Jump to content

മെതിയടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെതിയടി

മരം കൊണ്ടു നിർമ്മിച്ച പഴയ കാല പാദരക്ഷ( ചെരുപ്പ്)യാണ് മെതിയടി എന്ന് അറിയപ്പെടുന്നത്. മൂന്നു സെന്റി മീറ്റർ വീതിയുള്ള മരക്കഷ്ണത്തിൽ മുൻവശത്തായി ഉയരമുള്ള ഒരു കുറ്റിയുണ്ടാവും (കുരുട്). പെരുവിരലിന്റെയും അതിന് അടുത്തുള്ള വിരലിന്റെയും ഇടയിലായി കുരുട് ഇറുക്കി പിടിച്ചാണ് നടക്കുക. കുമ്പിൾ മരം കൊണ്ടാണ് പഴയകാലത്ത് സാധാരണയായി മെതിയടി നിർമ്മിച്ചിരുന്നത്. ഇപ്പോൾ മെതിയടിയുടെ രൂപത്തിൽ മരമല്ലാത്ത മെറ്റീരിയലുകൾ ഉപയോഗിച്ച് പാദരക്ഷകൾ നിർമ്മിക്കുന്നുണ്ട്. പച്ചിലമരം കൊണ്ടുണ്ടാക്കുന്ന മെതിയടി പ്രമേഹത്തിന് നല്ലതാണെന്ന് പറയപ്പെടുന്നുണ്ട്.[1]


അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മെതിയടി&oldid=3674188" എന്ന താളിൽനിന്ന് ശേഖരിച്ചത്